താൾ:CiXIV138.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൨

ൽ വന്ന ചിത്രം വരയും സസ്യശാസ്ത്രവും പഠിക്ക
യുണ്ടായിരുന്നു: പിന്നീട എന്റെ ഭൎത്താവിന്റെ പ
ഠിത്വമുറിയിൽ ശവം കീറി ശോധനചെയ്യുന്ന ഭാ
വത്തിൽ വരെച്ചുണ്ടാക്കിയ ചില രൂപങ്നളെ കണ്ട
അതപോലെ വരെച്ചുണ്ടാക്കുവാൻപഠിക്കയും അത
കഴിഞ്ഞിട്ട ചികിത്സ പഠിപ്പാൻ തുടങ്ങുകയും ചെ
യ്തു. രൺറ്റ മൂന്ന സംവത്സരത്തിനകം അവൻ എ
ന്റെ ഭൎത്താവിന്റെ കീഴിൽ ഒരു വൈദ്യനായി തീ
രുകയൊ അല്ലെങ്കിൽ നൂറൊ ഇരുനൂറൊ രൂപാ ശ
മ്പളമായിട്ട സൎക്കാര ആശിപത്രിയിൽ ഒരു വൈദ്യ
നായി തീരുകയൊ ചെയ്യും; ഇത തന്നെയല്ല അവ
ൻ നല്ല ദൈവഭക്തനും മാതാപിതാക്കന്മാരെ അനു
സരിക്കുന്നവനും ആകുന്നു എന്ന പറഞ്ഞു. പിന്ന
ത്തേതിൽ അവൾ സാറായുടെ നേരെ തിരിഞ്ഞ അ
വളോട നീ അവനുമായിട്ട അറിമുഖമായത എങ്ങി
നെ? നീ അവനോട ഒന്നും സംസാരിച്ചുകൂടാ എന്ന
ഞാൻ കണിശമായി വിലക്കീട്ടുണ്ടായിരുന്നുവല്ലൊ
എന്ന ചോദിച്ചപ്പോൾ, ആ പെണ്ണ ഉത്തരമായിട്ട,
അതില്പിന്നെ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല:
എന്നാൽ എന്നെയല്ലാതെ മറ്റാരെയും വിവാഹം
ചെയ്കയില്ലെന്ന അവൻ പറഞ്ഞപ്രകാരം അവ
ന്റെ അമ്മ എന്നോട പറഞ്ഞു: അവൻ കെട്ടുന്നത
വരെയും ഞാൻ ക്ഷമിച്ച പാൎക്കെണമെന്ന എന്നെ
കൊണ്ട വാഗ്ദത്തം ചെയ്യിപ്പാൻ അവൾ ഉദ്യോഗി
ക്കയും ചെയ്തു. എന്നാൽ എന്റെ അമ്മയപ്പന്മാരോ
ട ചോദിക്കാതെ വാക്ക കൊടുപ്പാൻ ഇനിക്ക മനസ്സി
ല്ലഞ്ഞു; ഇത്തവന കൽകത്തായിക്ക തിരിച്ച പോ
കുന്നതിന മുമ്പ ആ കാൎയ്യത്തെകുറിച്ച അവരോട
ചോദിപ്പാൻ ഞാൻ ഭാവിച്ചിരിക്കുന്നു എങ്കിലും ഞാ
ൻ ഇനിയും ഏറെ താമസിക്കുന്നതിന അവർ സ
മ്മതിക്കയില്ലായിരിക്കും എന്ന ഭയന്ന ഇതവരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/188&oldid=180185" എന്ന താളിൽനിന്ന് ശേഖരിച്ചത്