താൾ:CiXIV138.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൩

യും അവരോട് ചോദിച്ചില്ല. എന്തെന്നാൽ എന്നെ
കെട്ടിച്ച കണ്ടെങ്കിൽ കൊള്ളായിരുന്നു എന്നും ൟ
അവസ്ഥയിൽ ഞാൻ കല്ക്കത്തയിക്ക തിരിച്ചുപോ
കുന്നതിന് അവർക്ക ഇഷ്ടമില്ലെന്നും അമ്മ പലപ്രാ
വശ്യം എന്നോട് പറഞ്ഞിട്ടുണ്ട എന്നു പറഞ്ഞു. ഉട
നെ പാതിരിസായ്പ് അവളോട, സാറാ, ഇന്നലെ
കണ്ട ചെറുപ്പക്കാരനെക്കാൾ ഒട്ടുംതന്നെ അധിക
മായിട്ട ൟ സൽഗുണനാഥനെ നീ അറിയുന്നി
ല്ലെന്ന നിന്റെ ഭാവംകൊണ്ട തോന്നുന്നുവല്ലോ
എന്ന പറഞ്ഞു. അപ്പോൾ സാറാ ഉത്തരമായിട്ട,
സായ്പെ! അവനെ ദിവസവും ഞാൻ കാണുന്നുണ്ട;
അമ്മയപ്പന്മാരോട അവനുള്ള സ്നേഹവും, വൈകു
ന്നേരംതോറും സ്മിത്തമദാമ്മയുടെ ബങ്ക്ലാവ
വളപ്പിനകത്തുള്ള പുളിയുടെ കീഴെ ഇരുന്നുംകൊണ്ട ശേ
ഷം വേലക്കാരെ വേദപുസ്തകം വായിച്ച കേൾപ്പി
ക്കയും അതിന്റെ അർത്ഥം പറകയും ചെയ്യുന്നതി
നേയും ഞാൻ കാണുന്നുണ്ട. ഒരിക്കൽ മദാമ്മയുടെ
കുഞ്ഞ മരിച്ച സമയത്ത ഞാൻ കരഞ്ഞുകൊണ്ട നി
ല്ക്കുമ്പോൾ അവൻ ശവപ്പെട്ടിയുടെ മീതെ കുനി
ഞ്ഞുകൊണ്ട എന്നോട, സാറായെ, കരയണ്ടാ; ബ
ങ്ക്ലാവിന വടക്കുവശത്തുള്ള വലിയ തോട്ടത്തിൽ ഒ
രു പുഷ്പ്പത്തോട സായ്പിന കൗതുകം തോന്നുമ്പോ
ൾ ആ പുഷ്പത്തെ അവിടെനിന്ന പറിപ്പിച്ച സാ
യ്പിന്റെ പഠിത്വമുറിയുടെ മുൻവശത്തുള്ള ചെറിയ
തോട്ടത്തിൽ എന്റെ അപ്പനെകൊണ്ട നടുവിക്ക
യും, അതിനെ സായ്പതന്നെ നന്നാ സൂക്ഷിക്കുകയും
ചെയ്യുന്നതുപോലെ ൟ ഇളയ പുഷ്പമാകുന്ന കു
ഞ്ഞ മേൽ ദൈവത്തിനുള്ള സ്വന്ത ഉദാനത്തിൽ
പൂക്കുന്നതിനായിട്ട ദൈവം അതിനെ ഇവിടെനി
ന്ന മാറ്റി നടുകയായിരുന്നു എന്ന പറഞ്ഞു. ഉട
നെസ്മിത്തമദാമ്മ, ഏകദെശം എട്ടമാസം മുമ്പെമരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/189&oldid=180186" എന്ന താളിൽനിന്ന് ശേഖരിച്ചത്