താൾ:CiXIV138.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൧

റെക്കുന്ന കാൎയ്യങ്ങൾകൊണ്ട വൈഴമ്യം വരുന്നതാ
കയാൽ ൟ വിവാഹത്തിന നിനക്ക മനസ്സില്ലാത്ത
കാരണങ്ങൾ പറകെ വേണ്ടു എന്ന പറഞ്ഞു. അ
പ്പോൾ അവൾ നിലത്ത നോക്കിക്കൊണ്ട കാരണം
ഇത തന്നെ; ഇനിക്ക പക്ഷം വേറൊരാളിനോട
ആകുന്നു: ആ യാളിനെ സ്മത്ത മദാമ്മ അറിയും: അ
വരുടെ തോട്ടക്കാരന്റെ മകൻ തന്നെ എന്ന പറ
ഞ്ഞു. ഉടനെ സ്മിത്തമദാമ്മ സൽഗുണനാഥൻ സാ
റായെ വിവാഹം ചെയ്താൽ കൊള്ളാമെന്ന ഞാൻ
പലപ്പോഴും വിചാരിച്ചിട്ടുണ്ട; എന്നാൽ സാറായി
ക്ക ഇപ്പോൾ പതിനേഴ വയസ്സുള്ളതാകയാൽ ഇനി
യും രണ്ട മൂന്ന സംവത്സരം കൂടെ താമസിക്കുന്ന
തിന വഹിയാ എന്ന ഞാൻ വിചാരിച്ചു. സൽ
ഗുണനാഥനൊ, പഠിത്വം കഴിഞ്ഞ വല്ലതും ജീവ
നത്തിൽ ആകെണമെങ്കിൽ രൺറ്റമൂന്ന സംവത്സ
രം കഴിയെണമെന്ന എന്റെ ഭൎത്താവ പറയുന്നു
എന്ന പറഞ്ഞു. ഉടനെ ഞൻ സ്മിത്ത മദാമ്മയോ
ട ൟ ബാലിഭക്കാരൻ ആരാകുന്നു എന്ന ചോ
ദിച്ചപ്പോൾ അവൾ പറഞ്ഞത എന്തെന്നാൽ, അ
വൻ വൃദ്ധനും നല്ല ക്രിസ്ത്യാനിയുമായ ഒരു തോ
ട്ടക്കാരന്റെ മകൽ ആകുന്നു; അവൻ കൊള്ളാകു
ന്നതിൽ ഒരു ബാലിഭക്കാരന്തന്നെ: ഓരോ സ
സ്യങ്ങളുടെ പേരുകളും തരങ്ങളും ഗുണങ്ങളും പഠി
പ്പാൻ നന്നാ ഉത്സാഹിക്കയാൽ അവന്റെ ബുദ്ധി
വാസനയെ എന്റെ ഭൎത്താവ അറിഞ്ഞിട്ട, അവ
ന്റെ സസ്യശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോ
ൾ അവൻ ഓട ചെന്ന അവൻ വരെച്ചുണ്ടാക്കി
ചായമിട്ടിരുന്ന പുഷ്പകടലാസ്സുകൾ കൊണ്ടുവന്നാ
റെ ബഹു മിനുസമായിരുന്നു; ആദ്യം ഒരാഴ്ച
യിൽ രണ്ടമണിനേരത്തേക്ക അവൻ ബങ്ക്ലാവിQ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/187&oldid=180184" എന്ന താളിൽനിന്ന് ശേഖരിച്ചത്