താൾ:CiXIV138.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦

തിന നേരായുള്ള കാരണം ഇന്നതെന്ന അവളെ
കൊണ്ട പറയിപ്പാൻ ശ്രമിക്കമാത്രം ചെയ്യും എ
ന്തെന്നാൽ അതിന്ന വേറെ ഏതാണ്ടൊ കാരണമു
ണ്ടെന്ന ഇനിക്ക തോന്നുന്നു എന്ന പറഞ്ഞു. ആ
പെണ്ണിന്റെ കാൎയ്യത്തിൽ ഇനിക്ക ബഹു താല്പൎയ്യം
തോന്നിയതിനാൽ അവൾ വന്ന സായ്പുമായിട്ട ക
ണ്ടുപറയുന്ന വിവരം അറിയുവോളം താമസിക്കത
ന്നെ എന്ന നിശ്ചയിച്ചു: ഏകദേശം ഒരു മണി നേ
രത്തിനകം അവർ വരികയും ചെയ്തു. വന്ന ഉടനെ
മുമ്പ ചില കാൎയ്യങ്ങൾ പറഞ്ഞതിന്റെ ശേഷം സാ
യ്പ സാറായോട, ആ യൗവ്വനക്കാരൻ നിന്നെ വി
വാഹം ചെയ്യുന്നതിന നിനക്ക സമ്മതമില്ലാത്തത
നീ അവനെ അറിയാത്തതകൊണ്ടമാത്രം ആകുന്നു
വൊ? അങ്ങിനെയായിരുന്നാൽ ശേഷം കാൎയ്യം ഉ
റെക്കുന്നതിന മുമ്പ നിങ്ങൾ തമ്മിൽ പരിചയിച്ച
അറിഞ്ഞാൽ ആ വിരോധം നീങ്ങിപ്പോകുമല്ലൊ.
സാക്ഷാൽ സാറായിക്ക മനസ്സില്ലാഞ്ഞ കാരണം
അതല്ലാഞ്ഞു. അവൾ ധൈൎയ്യത്തോട കൂടെ പറഞ്ഞ
തെന്തെന്നാൽ, സായ്പ ഇത്ര സ്പഷ്ടമായിട്ട എന്നോ
ട ചോദിക്കയാൽ അതിന്റെ രഹസ്യകാരണം ഞാ
ൻ പറഞ്ഞെകഴിവൂ: എന്റെ അയല്കാർ കേട്ടാൽ
എന്നെ നിന്ദിക്കുമെന്ന വിചാരിച്ചത്രെ അത ഞാ
ൻ മറെക്കുന്നത: എന്നാൽ ആ കാരണം മുറയാ
യിട്ടുള്ളത തന്നെയെന്ന എന്റെ മനോബോധ
ത്തിൽ തോന്നുന്നു. ഉടനെ അവളുടെ അമ്മ പറഞ്ഞു,
എന്റെ പൈതലെ ! നിന്റെ മനസ്സ ഏതപ്രകാര
മെന്ന പറക; ദൈവകല്പനെക്ക വിരോധം ഒന്നും
നീ ചെയ്യാതിരുന്നാൽ നിന്റെ അപ്പനും ഞാനും
നിന്നെ കുറ്റപ്പെടുത്തുകയില്ല: പിന്നെ ശേഷം പേ
രുടെ നിന്ദ നീ എന്തിന വകവെക്കുന്നു? ഞാനും
അവളോട, സാറാ, മാതാപിതാക്കന്മാരിൽനിന്ന മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/186&oldid=180183" എന്ന താളിൽനിന്ന് ശേഖരിച്ചത്