താൾ:CiXIV138.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൯

പ്പോൾ അവരെ പോലെ സൌഖ്യം മറ്റാൎക്കും ഇ
ല്ലെന്നും അവൾ പറയുന്നു. ഫുൽമോനിയുടെ അ
ഭിപ്രായം ഇതാകുന്നു, ഒരു സ്ത്രീക്ക നല്ല ദൈവഭ
ക്തനും എല്ലാവരാലും സമ്മതനും ആയ ഒരു ഭൎത്താ
വുണ്ടെങ്കിൽ അവൾക്ക സൌഖ്യംവരും എന്ന ത
ന്നെ. അപ്പോൾ ഞാൻ ഉത്തരമായിട്ട, ആ നല്ല
സ്ത്രീ പറഞ്ഞത ശരി എന്ന ഇനിക്ക തോന്നുന്നില്ല;
തനിക്ക എന്ത തോന്നുന്നു? എന്ന ചോദിച്ചാറെ ആ
യാൾ പറഞ്ഞതെന്തെന്നാൽ, അത ശരി അല്ല നി
ശ്ചയം തന്നെ; യോറോപ്പകാൎക്ക അതപോരാ; ഭാ
ൎയ്യെക്കും ഭൎത്താവിനും തമ്മിൽ ബോധിക്കയും ഇരു
പാട്ടകാൎക്കും ശീലവും ബുദ്ധിവാസനയും യോജിക്ക
യും വേണം. എന്നാൽ നാട്ടുകാരുടെ തൽക്കാല അവ
സ്ഥ വിചാരിച്ചുനോക്കുമ്പോൾ ഒരു യൗവ്വനമുള്ള
സ്ത്രീക്ക പുരുഷന്മാരോട അടുപ്പം വഹിയാത്തതിനാ
ൽ അവളുടെ മാതാപിതാക്കമാരും പട്ടക്കാരനും കൊ
ള്ളാം എന്ന പറയുന്ന ഭൎത്താവിനെ സ്വീകരിച്ചുകൊ
ള്ളുക തന്നെ നന്ന. ഉടനെ ഞാൻ ഉത്തരമായിട്ട, അ
തിന്ന വേണ്ട്വതില്ലെന്ന ഇനിക്കും തോന്നുന്നു എ
ങ്കിലും നാട്ടുപെണ്ണുങ്ങൾ താന്താങ്ങൾക്ക ബോധി
ക്കുന്ന ഭൎത്താക്കന്മാരെ തങ്ങൾ തന്നെ തെരിഞ്ഞെ
ടുത്ത കണ്ടെങ്കിൽ കൊള്ളായിരുന്നു എന്ന ഇനിക്ക
ആഗ്രഹമുണ്ട. എന്നാൽ അത വിട്ടും വെച്ച ൟ വി
വാഹക്കാൎയ്യത്തിന്റെ അവനാസം എങ്ങിനെ? കേ
ൾക്കട്ടെ എന്ന ചോദിച്ചു. അപ്പോൾ പാതിരിസായ്പ
ഉത്തരമായിട്ട, ഞാൻ സാറായെ പറഞ്ഞ സമ്മതി
പ്പിക്കെണമെന്ന ഫുൽമോനി പറയുന്നു: അതിനാ
യിട്ട ഇന്ന വൈകുന്നേരം അവളെ ഫുൽമോനി ഇ
വിടെ കൊണ്ടുവരുവാൻ ഭാവിച്ചിരിക്കുന്നു: എന്നാ
ൽ ഇങ്ങിനെയുള്ള കാൎയ്യത്തിന ഞാൻ ഏൎപ്പെടുകയി
ല്ല; അവൾക്ക ഇതിൽ സമ്മതമില്ലാതെയിരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/185&oldid=180181" എന്ന താളിൽനിന്ന് ശേഖരിച്ചത്