താൾ:CiXIV138.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮

ഞ്ഞതിനാൽ ഉടനെ ഞാൻ ഭാഗ്യനാഥനെയും അ
വന്റെ ഭാൎയ്യയെയും ആളയച്ച വരുത്തി ആ വ
സ്തുത അവരോട പറകയും, ഇടവകപട്ടക്കാരന്റെ
എഴുത്ത പൊരുൾ തിരിച്ച അവരെ കേൾപ്പിക്കയും
ചെയ്തു. ആ ചെറുപ്പക്കാരൻ നല്ല ദൈവഭക്തൻ
എന്ന ആ എഴുത്തിൽ പറയുന്നുണ്ടൊ? എന്ന ഭാ
ഗ്യനാഥൻ രണ്ട പ്രാവശ്യം ചോദിച്ചു: ഉവ്വ എന്ന
ഞാൻ ഉത്തരം പറഞ്ഞു. സാറായിക്ക ഒരു നല്ല ഭ
ൎത്താവ ഇണ്ടായി എങ്കിൽ കൊള്ളായിരുന്നു എന്ന
അവർ ഏറിയനാൾ ആഗ്രഹിച്ചിരിക്കയാൽ ഇവ
ന്റെ വസ്തുത കേട്ടപ്പോൾ അവൻ സന്തോഷിച്ച ഇ
ന്നലെ വൈകീട്ടത്തെ ഭക്ഷണത്തിന അവരുടെ
വീട്ടിൽ ചെന്നെണമെന്ന അവനെ ക്ഷണിച്ചുംവ
ച്ച അവർ പോയി: അങ്ങിനെ തന്നെ ഇന്നലെ
നാൽ മണിക്ക നല്ല മോടിയായിട്ടുള്ള വസ്ത്രവും ധ
രിച്ച അവൻ പോകയും ചെയ്തു. സാറായെ കുറി
ച്ച വേണ്ടും വണ്ണം ഒക്കെയും ഞാൻ അവനോട പ
റഞ്ഞു; എന്നാൽ അവൻ കൽകത്തായിൽനിന്ന വ
ന്നു എന്നുള്ളതല്ലാതെ അവനെ കുറിച്ച ഒന്നും ത
ന്നെ അവൾ അറിയുന്നില്ല: അവളുടെ സൌന്ദ
ൎയ്യം കണ്ടാറെ അവന്ന ബോധിച്ചിട്ട, ൟ വസ്തുത
അവളെ അറിയിക്കെണമെന്ന അവളുടെ അമ്മ
യോട പറഞ്ഞു. എന്നാൽ ഫുൽമോനി ൟ വിവ
രം ഇന്ന കാലത്ത അവളോട പറഞ്ഞാറെ അവ
ൾക്ക അതിന തീരെ സമ്മതമില്ല: അവൾ അവ
നെയും അവൻ അവളെയും അറികയില്ല എന്നുള്ള
തല്ലാതെ വേറൊരു കാരണവും പറയുന്നതുമില്ല.
എന്നാൽ ഇത മതിയായിട്ടുള്ള ഒരു കാരണമെന്ന
ഫുൽമോനി സമ്മതിക്കുന്നില്ല: ഭാഗ്യനാഥൻ അ
വളെ വിവാഹം ചെയ്യുന്നതിന മുമ്പ അവനെ കു
റിച്ച അവൾ ഒന്നും തന്നെ അറിഞ്ഞില്ലെന്നും ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/184&oldid=180180" എന്ന താളിൽനിന്ന് ശേഖരിച്ചത്