താൾ:CiXIV138.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൭

യില്ലെന്ന വിചാരിച്ചിട്ട ഞാൻ പറഞ്ഞതുമില്ല.
ആ നന്ദിയുള്ള പെണ്ണിന തന്റെ യജമാന സ്ത്രീ
യോട പരമാൎഥസ്നേഹം ഉണ്ടായിരുന്നതിനാൽ
ഞാൻ പറഞ്ഞാലും അവൾ സമ്മതികയില്ലഞ്ഞേ
നെ. സ്മിത്ത മദാമ്മയെ ഞങ്ങളുടെ ദിക്കിൽ എല്ലാ
വൎക്കും സമ്മതമാകയാൽ ബ്ഞാൻ കൂടക്കൂടെ അവളുടെ
സഹോദരന്റെ വീട്ടിൽ പോയി അവളെ കണ്ടുവ
ന്നു. ഒരിക്കൽ ഞാൻ അവിടെ ചെന്നപ്പോൾ പാ
തിരിസായ്പ എന്നോട, ഹേ! മദാമ്മേ, നിങ്ങളുടെ
സ്നേഹിതൈയായ ഫുൽമോനിയുടെ വീട്ടിൽ സാറാ
യെ കൊണ്ടുള്ള അസഹ്യം അല്പമല്ല എന്ന പറ
ഞ്ഞപ്പോൾ, താൻ പറയുന്നതിന്റെ സാരം എന്തെ
ന്ന ഞാൻ ചോദിച്ചു. ഉടനെ അയാൾ ഉത്തരമാ
യിട്ട, അവളുടെ അപ്പനും അമ്മയും ഒരു വിവാഹ
കാൎയ്യം പറഞ്ഞാറെ അവൾക്ക തിൽ സമ്മതമില്ലാ
തെ സമ്മരിച്ച നില്ക്കുന്നു: എന്നാൽ കാൎയ്യത്തിന്റെ
വസ്തുത മുഴുവനും ഞാൻ പറയാം. കഴിഞ്ഞ ബുധ
നാഴ്ച സൌന്ദൎയ്യവും, ഗ്രഹസ്ഥമൎയ്യാദയുമുള്ള പ്രു ചെ
റുപ്പക്കാരൻ ഒരു ഭാൎയ്യ വേണമെന്ന ആഗ്രഹിച്ചും
കൊണ്ട കല്കത്തായിൽനിന്ന ഇവിടെ വന്നു; അ
വന്റെ ഇടവകപട്ടക്കാരന്റെ ശുപാശി കടലാ
സും അവന്റെ കയ്യിൽ ഉണ്ടായിരുന്നു: ഇവൻ മൂ
ന്ന സംവത്സരം മുമ്പെ ജ്ഞാനസ്നാനം ഏറ്റ ഒരു
ബ്രാഹ്മണനും ഇപ്പോൾ മാസം ഒന്നുക ഇരുപ
ത്തഞ്ച രൂപാ വീതം ശമ്പളം ഉള്ളവനും ആകുന്നു
എന്ന ആ എഴുത്തിൽ കാണ്കയാൽ ഇവർ സാറാ
യിക്ക തക്ക പുരുഷൻ ആകുന്നു എന്നും, അവളെ
വിട്ടിപിരിയുന്നതിന നിനക്ക മനസ്സ ഉണ്ടൊ എ
ന്നും ഞാൻ സ്മിത്തമദാമ്മയോട ചോദിച്ചാറെ, ആ
പെണ്ണിന ഉപകാരം വരുന്നത ഏത എങ്കിലും ചെ
യ്‌വാൻ ഇനിക്ക മനസ്സ തന്നെ എന്ന അവൾ പഠ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/183&oldid=180179" എന്ന താളിൽനിന്ന് ശേഖരിച്ചത്