താൾ:CiXIV138.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦

ഗ്രഹപരിപാലനം ചെയ്യുന്നതിനുമായിട്ടൊ, അല്ലെ
ങ്കിൽ അവന മക്കളുടെ പ്രസവിക്കുന്നതിനായിട്ട മാ
ത്രമൊ ഒരാളിനെ ഞാൻ സൃഷ്ടിക്കും എന്ന ദൈവം
പറഞ്ഞില്ല; ഞാൻ അവന്ന ഒരു സഹായത്തെ ഉ
ണ്ടാക്കും എന്നത്രെ ദൈവം പറഞ്ഞത. വിദ്യാഭ്യാ
സമുള്ള ഒരു പുരുഷന്ന തീരെ അറിവില്ലാത്തവളും
മനുഷ്യരോട പരിചായമില്ലാത്തവളുമായ ഒരു സ്ത്രീ
കൊള്ളാകുന്ന സഹായമായിരിക്കുന്നത എങ്ങിനെ?
വിദ്വാന്മാരോടു വിശേഹ്സാൽ പല ദിക്കുകാരോടും
ജാതികളോടും ഉള്ള സംസൎഗ്ഗംകൊണ്ട ബുദ്ധിക്കും
അറിവിന്നും വിശാലത വരുമെന്നുള്ളത എല്ലാവരും
സമ്മതിച്ചിരിക്കുന്ന ഒരു കാൎയ്യമാകുന്നു: ആകയാൽ
ഇങ്ങിനെയുള്ള ഉപകാരങ്ങൾ തങ്ങളുടെ ഭാൎയ്യമാൎക്ക
ഉണ്ടാകുന്നതിന ക്രിസ്ത്യാനി ഭൎത്താക്കന്മാർ വിരോ
ധിച്ചുകൂടാ. കുറെവൎഷം മുമ്പെ ൟ നാട്ടുക്രിസ്ത്യാനി
കളുടെ ഇടയിൽ നടപ്പായിരുന്ന ഒരു ചട്ടം ഇപ്പോ
ൾ കുറഞ്ഞകുറഞ്ഞ വരുന്നതിനാൽ ഇനിക്ക സ
ന്തോഷം തോന്നുന്നു. അത ഇന്നത എന്ന പറയാം;
ചില ഭൎത്താക്കന്മാർ തങ്ങളുടെ ഭാൎയ്യമാർ വീട്ടുവേല
യ്ക്ക ഉപേക്ഷ വിചാരിക്കും എന ശങ്കിച്ച വേദപു
സ്തകം പോലും വായിപ്പാൻ പഠിക്കുന്നതിന അനു
വദിക്കയില്ല. ഇങ്ങിനെയുള്ള ഭൎത്താക്കന്മാൎക്ക മനു
ഷ്യർ എന്നുള്ള നാമധേയം ധരിക്കുന്നതിന യോ
ഗ്യതയില്ല; രക്ഷെക്ക ഞാനികളാക്കുന്ന സത്യത്തെ
തങ്ങളുടെ ഭാൎയ്യമാറ്റ് പഠിക്കുന്നതിന അവർ സമ്മ
തിക്കായ്കയാൽ അവർ മൃഗങ്ങൾ എന്ന തന്നെ വി
ളിക്കപ്പെടെണം. ഇങ്ങിനെ പറഞ്ഞ ഞാൻ ഫുൽ
മോരിയെ നോക്കി, അവളോട, നീ മിണ്ടാതെ നി
ൽക്കുന്നുലൊ? ൟ പുതിയ ഉപദേശങ്ങൾ നിനക്ക
സമ്മതമല്ലയൊ? എന്ന ചോദിച്ചു. ഉടനെ അവൾ
ഉത്തരമായിട്ട, മദാമ്മേ! വെള്ളക്കാർ ചെയ്യുന്നതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/176&oldid=180172" എന്ന താളിൽനിന്ന് ശേഖരിച്ചത്