താൾ:CiXIV138.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൫

പേരും നല്ല ക്രിസ്ത്യാനികളും എന്നോട ബഹു ദയ
യുമുള്ളവരാകുന്നു: ഞാൻ ക്രിസ്ത്യാനിയായിരുന്നത
കൊണ്ട ശേഷംവേലക്കാൎക്ക ആദ്യം എന്നോട തീ
രെ ഇഷ്ടമല്ലാഞ്ഞു. എന്നാൽ ഇപ്പോൾ അവരും
ഞാനുമായിട്ട പഴകിപ്പോയതകൊണ്ട ഞങ്ങൾ രമ്മ്യ
മായിട്ട തന്നെ നടക്കുന്നു. ഇനിക്ക വരേണ്ടുന്ന പ
രീക്ഷകൾ എല്ലാം ആദ്യം തന്നെ വന്ന സംഭവിച്ചു:
എങ്ങിനെയെന്നാൽ എന്റെ പാതിവ്രത്യത്തിന ഭം
ഗംവരുത്തുവാൻ ഒരു ബാല്യക്കാരൻ മേട്ടി പല
പ്പോഴും എന്നെ നിൎബന്ധിക്കയാൽ ആ കാൎയ്യം ഞാ
ൻ മദാമ്മയോട ബോധിപ്പിക്കേണ്ടിവന്നു: എന്നാ
ൽ സായ്പ അവൎകൾ ശേഷം വേലക്കാരെല്ലാവരും
കാൺ!കെ അവനെ പരസ്യമായി അവമാനിച്ച ശേ
വത്തിൽനിന്ന മാറ്റുകയാൽ ആ മതിരിയുള്ള പരീ
ക്ഷ അതിൽപിന്നെ ഇനിക്ക ഉണ്ടായിട്ടില്ല. കുശി
നിമേട്ടിയെന്ന വേറൊരു വലിയ കള്ളൻ ഉണ്ടായി
രുന്നു. പേനാക്കത്തികളും കത്രികകളും പൈസാക
ളും കൂടക്കൂടെ മോഷണം പോകയാൽ എല്ലാവരും കു
ശിനിമേട്ടിയെ സംശയിച്ചു എങ്കിലും സാക്ഷി ഒ
ന്നും ഇല്ലാഞ്ഞു. കടശിയിൽ ഒരു ദിവസി അവൻ
തെരുവിൽനിന്ന മൂന്ന ചോതന വെളിച്ചെണ്ണ വാ
ങ്ങിച്ചു കൊണ്ടുവരുന്ന വെളിച്ചെണ്ണ വേഗത്തിൽ
എത്തി കാണ്കെയാൽ നീ അത അളന്ന നോക്കെണ
മെന്ന എണ്ണോട പറഞ്ഞു. ഇത കുശിനിമേട്ടിക്ക ഇ
ഷ്ടമല്ലായ്കയാൽ അവൻ എന്നോട ഞാൻ ആ എണ്ണ
അളന്ന നോക്കാതെ കിടങ്ങിൽ ഇരിക്കുന്ന വലിയ
ഭരണിയിൽ ഒഴിച്ചുവച്ച അളവ ശരിയായിരിക്കു
ന്നു എന്ന മദാമ്മെ ബോധിപ്പിച്ചാൽ അര രൂപാ
ഇനാം തരാമെന്ന പറകയുണ്ടായി. ആ അരരൂപാ
ഞാൻ വാങ്ങിക്ക എന്ന വന്നാൽ അത ഞാൻ ദൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/171&oldid=180167" എന്ന താളിൽനിന്ന് ശേഖരിച്ചത്