താൾ:CiXIV138.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪

ആറ ആഴ്ചകൊണ്ട മാത്രമെ അത തൈച്ച തീൎന്നുള്ളു.
എങ്കിലും അത പ്രയാസവേലയെന്ന ഇനിക്ക തോ
ന്നിയില്ല: എന്തെന്നാൽ അത തൈച്ചപ്പോൾ ഒക്കെ
യും എന്റെ വിചാരം വീടിനെകുറിച്ചും അപ്പൻ അ
ത ഇട്ടുംകൊണ്ട നടക്കുന്നത കാണുമ്പോൾ ഇനിക്ക
ഉണ്ടാകുന്ന സന്തോഷത്തെകുറിച്ചും ആയിരുന്നു.
ഇന്നലെ പള്ളിയിൽ പോയ സമയത്ത അപ്പൻ
അത ഇട്ടുംകൊണ്ട കണ്ണുനീരോട എന്നെ നോക്കി
എന്റെ മകളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
എന്ന പറഞ്ഞ ഇനിക്ക വലുതായിട്ടുള്ള ഒരു പ്ര
തിഫലം ആയിരുന്നു. (ഹാ! സാറാ; നമ്മുടെ സഭ
കൾക്ക അലങ്കാരവും, ദുഷ്ടതയും വിക്കടവുമുള്ള ൟ
ലോകത്തിൽ ദൈവത്തെ സേവിക്കുന്ന സന്തതി
യും ആയിട്ട ഇരിപ്പാൻ നിന്നെപ്പോലെയുള്ള പുത്രി
മാർ അനവധി ഇല്ലാത്തത എന്തകൊണ്ട? എന്ന എ
ന്റെ ഉള്ളിൽ ഞാൻ അപ്പോൾ ചിന്തിക്കയും ചെ
യ്തു) പിന്നെ ഞാൻ അവളോട നീ തനിച്ചിരുന്ന
തയ്ക്കയായിരുന്നുവൊ? എന്ന ചോദിച്ചപ്പോൾ അ
വൾ പറഞ്ഞു, ഉവ്വ, മദാമ്മേ! ഇനിക്ക സഖിയാ
യിട്ട ഒരു മഹമ്മദകാരത്തി ആയയുണ്ടായിരുന്നു:
എങ്കിലും അവൾ പൈതങ്ങളെ കേൾക്കെ ചേൎച്ചയ
ല്ലാത്ത കാൎയ്യങ്ങൾ സംസാരിക്കയാൽ ആറ മാസം മു
മ്പെ എന്റെ മദാമ്മ അവളെ മാറ്റിക്കളഞ്ഞു. ഉട
നെ ഞാൻ അവളോട, നിന്നോട ചോദിക്കെണമെ
ന്ന ആഗ്രഹിച്ചിരുന്ന കാൎയ്യം ഇത തന്നെ: ശേഷം
വേലക്കാരോട കൂടെ നീ പാൎത്തകൊണ്ടത എങ്ങിനെ
അവരെല്ലാവരും അജ്ഞാനികളൊ മഹമ്മദകാരൊ
ആയിരിക്കുമല്ലൊ. അപ്പോൾ അവൾ പറഞ്ഞു, ഉ
വ്വ, അവരിൽ വയസ്സചെന്ന ഒരു തോട്ടക്കാരനും
അവന്റെ ഭാൎയ്യയും ഒഴികെ ശേഷം പേരൊക്കയും
അജ്ഞാനികളും മഹമ്മദകാരും തന്നെ; ഇവർ രണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/170&oldid=180166" എന്ന താളിൽനിന്ന് ശേഖരിച്ചത്