താൾ:CiXIV138.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൩

പ്പനുണ്ട എന്ന ഇനിക്ക നല്ല നിശ്ചയമുണ്ട: നിന
ക്ക എന്ത തോന്നുന്നു? ഉടന്തന്നെ മറ്റെ പൈത
ങ്ങൾ രണ്ടപേരും കൂടെ അത ശരിതന്നെ എന്ന പ
റഞ്ഞു. ഭാഗ്യവർഹിയായ അമ്മ ഇത കേട്ട സന്തോ
ഷിച്ചിരിക്കയായിറ്റുന്നു എങ്കിലും ഒന്നും പറയാതെ
അവളുടെ പേൎക്ക സാറാ കൊണ്ടുവന്ന രുന്നതായി
മൂന്ന രൂപാ വിലയുള്ള ബഹു മേത്തരമായ ഒരു ശ
ല്ലാവ എടുത്ത കാണിച്ചു: ആ ശല്ലാവ സാറാ സൂ
ക്ഷിച്ച കുഞ്ഞുങ്ങളിൽ ഒന്നിന്റെ പിറന്നാളിന്ന അ
വൾക്ക സമ്മാനം കിട്ടിയതായിരുന്നു. ഇത കൂടാതെ
പരമനാഥങ്കുഞ്ഞിന്ന രണ്ട കുപ്പായവും ഒരു കു
ല്ലംതൊപ്പിയും കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ൟവ
കസമ്മാനങ്ങൾ ഒക്കെയും ബഹു വിശേഷമായി
തന്നതകൊണ്ട ഇനിക്ക ആശ്ചൎയ്യം തോന്നിപ്പോ
യി. ൟ സമ്മാനങ്ങളെക്കാൾ വിലമതിക്കത്തക്കത
അവളുടെ സ്നേഹശീലമായിരുന്നു എന്തെന്നാൽ
ആ വസ്തുക്കൾ ഒക്കെയും കൈകാൎയ്യം ചെയ്യുമ്പോൾ
നശിച്ചുപോകുന്നവയാകുന്നു എന്നാലൊ അവ
യെ കൊടുക്കുന്നതിന അവൾക്ക മനസ്സു തോന്നി
യത അവരോടുള്ള സ്നേഹം മുഖാന്തരമാകയാൽ ആ
സ്നേഹം ദൈവസിംഹാസനത്തിങ്കലേക്ക കരേറി
ചെല്ലുകയും സുഗന്ധവാസനയുള്ള ബലിപൂജയാ
യിട്ട അംഗീകരിക്കപ്പെടുകയും ചെയ്യും. സാറായോ
ട ഒരു സംഭാഷണം തുടങ്ങെണമെന്ന ആഗ്രഹി
ച്ചിട്ട ഞാൻ അവളോട ആ അങ്ക്രക്കാ തൈച്ച തീരു
ന്നതിന ഏറിയനാൾ ചെന്നായിരിക്കെണമെന്ന
ഇനിക്കതോന്നുന്നു; അതിന അകശീല ഇട്ടിട്ടുണ്ട;
ആ സൂൎയ്യപടതൈയ്യൽ ബഹു പ്രയാസവുമാകുന്നു
എന്ന പറഞ്ഞു. അതിന്ന അവൾ ഉത്തരമായിട്ട ഉ
വ്വ, മദമ്മേ! കുഞ്ഞുങ്ങൾ ഉറഞ്ഞിയശേഷമെ ഇനി
ക്ക തൈപ്പാൻ നേരമുണ്ടായിരുന്നുള്ളു: അതിനാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/169&oldid=180165" എന്ന താളിൽനിന്ന് ശേഖരിച്ചത്