താൾ:CiXIV138.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬

വകല്പനയെ ലംഘിക്കുന്നതിനും ആ അജ്ഞാനിയാ
യ കുശിനിമേട്ടിയുടെ മുമ്പാകെ ക്രിസ്ത്യാനിമാൎഗ്ഗ
ത്തെ അവമാനിക്കുന്നതിനും ഹേതുവായി തീരു
കയല്ലാതെ അതിനാൽ ഇനിക്ക ഗുണം വരികയി
ല്ലെന്ന ഞാൻ അറിഞ്ഞിരുന്നതിനാൽ ആ ഇനാം
വാങ്ങിക്കാതെ എണ്ണ അളന്ന നോക്കിയപ്പോൾ അ
ര ചോതന കുറവ കാണുകകൊണ്ട അവൻ നാല
രൂപാ ലാഭമെടുത്തു എന്ന അറിഞ്ഞ ആ വിവരം
മദാമ്മയെ ബോധിപ്പിച്ചാറെ തരകപണത്തിന്റെ
വീതം ഇനിക്ക കൂടെ തരെണമെന്ന ഞാൻ ചോദി
ച്ചിട്ട അവൻ തരായ്കയാൽ കാരുഷ്യം കൊണ്ട ഞാ
ൻ കബന്ധം പറകയായിരുന്നു എന്ന അവൻ തീ
രെ തള്ളിപറഞ്ഞുകളഞ്ഞു. ആ എണ്ണ രണ്ടാംപ്രാവ
ശ്യം അളന്ന നോക്കിക്കയില്ലെന്ന വിചാരിച്ചിട്ടത്രെ
ഇങ്ങിനെ പറഞ്ഞത. എന്നാലൊ മദാമ്മ നീതിചെ
യ്വാൻ ഇഷ്ടമുള്ളവളായിരുന്നു: സംശയം കൊണ്ട മാ
ത്രം ഒരുത്തനെ കുറ്റക്കാരനാക്കുകയില്ല എങ്കിലും
അവന്റെ കുറ്റം കൺറ്റുപിടിച്ചാൻ അത തനിക്ക തീ
രെ വെറുപ്പാകുന്നു എന്ന കാണിക്ക ശീലമുള്ളവളാ
കയാൽ എണ്ണ വീണ്ടും അളന്ന നോക്കിയപ്പോൾ
കുറവ കാൺ!കകൊണ്ട ആ ദുഷ്ടവേലക്കാരനെ ഉട
ൻതന്നെ മാറ്റിക്കളഞ്ഞു. പിന്നെ എന്നെ പരീക്ഷി
ക്കയും അസഹ്യപ്പെടുത്തുകയും ചെയ്ത ഒരാൾ മാത്ര
മെ ഉണ്ടായിരുന്നുള്ളു. അത വയസ്സചെന്ന ഒരു
ആയ ആയിരുന്നു: അവളെ മദാമ്മെക്ക ബഹു ഇ
ഷ്ടവും അവൾ നല്ല ദയശീലക്കാരിയും ആയിരുന്നു
എങ്കിലും ചട്ടത്തിന വിരോധമായിട്ട അവൾ നാട്ടു
പലഹാരങ്ങൾ കൊണ്ടുവന്ന പൈതങ്ങൾക്ക കൊ
ടുക്കയും ആ വിവരം മദാമ്മയോട പറയതുതെന്ന
അവരോട വിലക്കുകയും ചെയ്തുവന്നു. ഇതിനാൽ
പൈതങ്ങൾ വഞ്ചന പഠിക്കയും ഞാൻ ദയകെട്ടവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/172&oldid=180168" എന്ന താളിൽനിന്ന് ശേഖരിച്ചത്