താൾ:CiXIV138.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬

തെളിഞ്ഞ പറഞ്ഞതെന്തെന്നാൽ അത പരമാൎത്ഥം
തന്നെ. ഞാൻ പ്രാൎത്ഥിക്കുമ്പോൾ ഒക്കെയും ഇതി
നെക്കുറിച്ച വിചാരിക്കുന്നുണ്ട. പുതുതായി പിടിക്ക
പ്പെട്ട ഒരു കടുവായെ കാണുന്നതിനായിട്ട ഞങ്ങ
ളെ ആറ്റിന അക്കരെ കൊണ്ടുപോകാമെന്ന പാ
തിരി സായ്പിന്റെ മദാമ്മ പറകയാൽ അന്ന മഴ
പെയ്യരുതെന്ന ആഗ്രഹിച്ചു; എങ്കിലും മഴ പെയ്യി
ക്കരുതെന്ന ദൈവത്തോട പ്രാൎത്ഥിച്ചാൻ ഞാൻ ഒ
രു ഭോഷിയും ദുഷ്ടയും ആകുന്നു എന്ന ദൈവം
വിചാരിച്ചേക്കും എന്ന ആദ്യം ഞാൻ ഭയന്നു. പി
ന്നീട യേശു. ഒരിക്കൽ ഒരു ചെറുപൈതൽ ആയി
രുന്നതിനാൽ കടുവായെ കാണ്മാൻ ആഗ്രഹിച്ചാ
യിരിക്കും എന്ന വിചാരിച്ചട്ട ഞാൻ അപേക്ഷി
ക്കയും എന്റെ അപേക്ഷപ്രകാരം അന്ന മഴ പെ
യ്യാതിരിക്കയും ചെയ്തു. അപ്പൻ ഇത കേട്ടാറെ അ
ത ശരിയായിപോയി എന്നും "നമ്മുടെ ബലഹീ
നതകളിൽ കൂടെ പരിതപിപ്പാൻ കഴിയാത്ത ഒരു പ്ര
ധാനാചാൎയ്യൻ നമുക്ക ഇല്ല." (എബ്രായ. ൪ ൧൫.)
മുതിൎന്നവരെപോലെ തന്നെ പൈതങ്ങൾക്കും താ
ന്താങ്ങൾക്ക ആവശ്യമുള്ള കാൎയ്യങ്ങളെ അവനോട
ചോദിക്കാമെന്നും പറഞ്ഞു എന്ന ശുദ്ധൻ പറ
ഞ്ഞതിനെ കേട്ട, ഞാൻ അവനോട, ശുദ്ധാ, നി
ന്റെ അപ്പൻ പറഞ്ഞത ശരിതന്നെ. എന്നാൽ
അത വിട. ക്രിസ്തുവിൽ വസിക്കുന്നു എന്നുള്ളതിന
അവൻ അൎത്ഥം പറഞ്ഞത എന്ത? എന്ന ചോദിച്ചു. നാം യേശുവിനെ വിട്ട പിരിയാതെ എപ്പോഴും അ
വനോട അടുത്ത നില്ക്കണമെന്ന തന്നെ എന്ന
ശുദ്ധൻ ഉത്തരം പറഞ്ഞു. നാം യേശുവിനെ വിട്ട
പിരിയാതെ ഇരിക്കുന്നത എന്തിനായിട്ട? എന്ന
ഞാൻ ചോദിച്ചു. അതിന്ന ശുദ്ധൻ ഉത്തരമായി
ട്ട, നാം യേശുവിനെ വിട്ട പിരിഞ്ഞാൽ അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/132&oldid=180126" എന്ന താളിൽനിന്ന് ശേഖരിച്ചത്