താൾ:CiXIV138.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭

ന്റെ കൃപ നമുക്ക ഇല്ലായിരിക്കും. അവന്റെ കൃ
പയില്ലെങ്കിൽ ശുദ്ധമുള്ളവരായിരുന്നുകൂടാ. എന്തെ
ന്നാൽ നമ്മെക്കൊണ്ട ദോഷം ചെയ്യിപ്പിപ്പാനായി
ട്ട സാത്താൻ എപ്പോഴും നമ്മെ പരീക്ഷിക്കുന്നു.
നമ്മുടെ ഹൃദയം ദുഷ്ടതയുള്ളതാകയാൽ യേശു ന
മ്മെ സഹായിക്കുന്നില്ലെങ്കിൽ ദൈവത്തെക്കാൾ അ
ധികം സാത്താനെ പിന്തുടരുന്നതിന നമുക്ക മന
സ്സ വന്നപോകും.

ഇങ്ങിനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന
തിനാൽ നേരം പോയത അറിഞ്ഞില്ല. ആ പൈ
തങ്ങളുടെ തള്ള അവരെ അന്വേഷിച്ച കാത്തിരി
ക്കുന്നു എന്ന ഞാനും, അങ്ങിനെതന്നെ പൈത
ങ്ങളും തീരെ മറന്നുപോയി. കുറെ നേരമായപ്പോൾ
ഒരാൾ താഴത്തെ വെറാന്തയിൽ നടക്കുന്ന കാലോ
ശ കേട്ട, അത ആരെന്ന തിരക്കിയപ്പോൾ ഫുൽ
മോനി തന്റെ പൈതങ്ങളെ അന്വേഷിച്ച വരി
കയായിരുന്നു എന്ന അറിഞ്ഞു. പൈതങ്ങൾ എ
ന്നോട സംസാരിക്കയാകുന്നു എന്ന കണ്ടിട്ട അ
വൾക്ക ഒട്ടും അനിഷ്ടം തോന്നിയില്ല. എന്നാൻ അ
വർ എന്നെ അസഹ്യപ്പെടുത്തി എന്റെ സമയം
കളയുന്നു എന്ന വിചാരിച്ചിട്ട മദാമ്മെ! പൈത
ങ്ങൾ ഏറിയ നേരമായൊ നിങ്ങളെ അസഹ്യപ്പെടു
ത്തുന്നതകൊണ്ട അവരെ ഇപ്പൊൾതന്നെ ഞാൻ
വീട്ടിൽ കൊണ്ടുപോകട്ടെ എന്ന പറഞ്ഞു. അതി
ന്ന ഞാൻ ഉത്തരമായിട്ട, അവർ എന്നെ അസ
ഹ്യപ്പെടുത്തീട്ടില്ല; ഞാൻ ദൈവത്തെക്കുറിച്ചും കോ
ക്ഷത്തെക്കുറിച്ചും അവരോട പറകയായിരുന്നു: ക്രി
സ്തുവിന്റെ തൊഴുത്തിലുള്ള കുഞ്ഞാടുകളെ മേയി
ക്കുന്നതിന ശരിയായിട്ട ദൈവത്തിന്ന ഇഷ്ടമായ
വേല മറ്റൊന്നുമില്ല. അപ്പോൾ ആ പൈതങ്ങൾ
ഞാൻ വളൎത്തിയ ഒരു വലിയ ചുവന്ന കിളിയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/133&oldid=180127" എന്ന താളിൽനിന്ന് ശേഖരിച്ചത്