താൾ:CiXIV138.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

മ്പുകൾ ആകുന്നു; യാതൊരുത്തൻ എന്നിലും ഞാ
ൻ അവനിലും വസിക്കുന്നുവൊ, അവൻ വളരെ
ഫലം തരുന്നു; അതെന്തകൊണ്ടെന്നാൽ എന്നെകൂടാ
തെ നിങ്ങൾക്ക ഒന്നും ചെയ്വാൻ കഴികയില്ല. യോ
ഹ. ൧൫, ൫.

ശുദ്ധൻ ൟ വാക്യങ്ങളെ ചൊല്ലിതീൎന്നപ്പോൾ
ഞാൻ അവനോട യേശുക്രിസ്തുതന്നെ ഇടയൻ എ
ന്ന വിളിക്കുന്ന കാരണം എന്തെന്ന പറയാമൊ?
എന്ന ചോദിച്ചു. അതിന്ന അവൻ ഉത്തരമായിട്ട,
ഉവ്വ മദാമ്മേ! ഒരു ഇടയൻ തന്റെ ആടുകളെ ഭ
ദ്രമായി സൂക്ഷിക്കുന്നതപോലെ, യേശു തന്റെ ജ
നങ്ങളെ ജാഗ്രതയായിട്ട സൂക്ഷിക്കുന്നതകൊണ്ടാ
കുന്നു. വേദപുസ്തകത്തിലെ ഒരു വാക്യത്തിൽ പി
ശാചിനെ ഗൎജ്ജിക്കുന്ന സിംഹം എന്ന പറഞ്ഞി
രിക്കുന്നു. ഇവന്റെ ശക്തിയിൽനിന്ന യേശു ത
ന്റെ ജനങ്ങളെ രക്ഷിക്കുന്നു. ശക്തി എന്ന പറ
ഞ്ഞത അവന്റെ പരീക്ഷയോട എതൃത്ത നിൽക്കു
ന്നതിന്ന അവരെ സഹായിക്കുന്നു എന്നതന്നെ.
അപ്പോൾ സത്യബോധിനി ഇടയിൽ പറഞ്ഞത
എന്തെന്നാൽ, അപ്പൻ പറഞ്ഞ ആട്ടിങ്കുട്ടിയെ കു
റിച്ച നീ മറന്നപോയി. നല്ല ദയയുള്ള ഇടയൻ
ആട്ടിങ്കുട്ടികൾ തളരുമ്പോൾ അവയെ തന്റെ
തോലിൽ വെച്ചുകൊണ്ട പോകുന്നതപോലെ യേ
ശുവും ചെയ്യുന്നു. "ചെറിയ പൈതങ്ങൾ എന്റെ
അടുക്കൽ വരുവാൻ സമ്മതിപ്പിൻ" എന്ന അവൻ
പറകയും ചെയ്യുന്നു. അപ്പോൾ ഞാൻ ഉത്തരമായി
ട്ട അത ശരിതന്നെ സത്യബോധിനീ: അത തന്നെ
യുമല്ല, യേശു താൻ തന്നെ ഒരു ചെറിയ പൈതൽ
ആയിരുന്നതിനാൽ പൈതങ്ങളുടെ ബലഹീനതക
ളെ എല്ലാം അവന ശരിയായിട്ട അറിയാം. ഇത കേ
ട്ട അവളുടെ ചെറിയ മുഖം സന്തോഷംകൊണ്ടL 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/131&oldid=180125" എന്ന താളിൽനിന്ന് ശേഖരിച്ചത്