താൾ:CiXIV138.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

ത സത്യബോധിനി എന്ന അറിഞ്ഞിട്ട, അവളോട
അകത്ത വരുവാൻ പറഞ്ഞപ്പോൾ അവൾ കേറിവ
ന്ന മദാമ്മേ! ഞങ്ങൾ പള്ളിക്കൂടത്തിൽനിന്ന വരു
ന്ന വഴിയിൽ ഇവിടെ കേറി നിങ്ങൾക്ക സൌഖ്യം
ഉണ്ടൊ എന്ന ആയയോട ചോദിക്കെണമെന്ന അ
മ്മ പറഞ്ഞയച്ചു. അതിന്ന ഞാൻ ഉത്തരമായിട്ട, എ
ന്റെ കൊച്ചുപെണ്ണെ ഇനിക്ക സൌഖ്യം ഉണ്ട: അ
തിനാൽ നിങ്ങൾ ഇവിടെ കുറെ താമസിക്കെ വേ
ണ്ടി: ശുദ്ധനും അകത്ത വരുവാൻ പറക എന്ന
പറഞ്ഞു. ഉടനെ ശുദ്ധൻ കേറിവന്ന അവന്റെ
പതിവിൻപ്രകാരം ആചാരത്തോട സലാം തന്നു.
അവർ രണ്ടപേരും എന്റെ വലിയ മുഖക്കണ്ണാടി
കണ്ട, അത മുമ്പെ കണ്ടിട്ടില്ലാത്ത ഒരു വസ്തുവാക
യാൽ വിസ്മയം തോന്നിപ്പോയി. സത്യ ബോധിനി
സന്തോഷംകൊണ്ട കൈ കൊട്ടി പറഞ്ഞതെന്തെ
ന്നാൽ, ഞാൻ ഇവിടെ ഒരു മുഖഛായയുള്ള രണ്ട
ആയമാരെയും രണ്ട മദാമ്മമാരെയും കണ്ടു എന്ന
അമ്മയോട പറയും; അതിന്റെ സാരം അവർ ഗ്ര
ഹിക്കയുമില്ല. പിന്നെ എന്റെ ഉടുപ്പമേശമേൽ
സൌരഭ്യക്കുപ്പികൾ കണ്ട അവർ അത്ഭുതപ്പെട്ടു. ആ
തൈലങ്ങളുടെ വാസന മണക്കുന്നതിന ഞാൻ അ
വരോട പറഞ്ഞ അവയിൽ ഔഡകൊലൊൻ എ
ന്ന പേരുള്ള തൈലത്തിൽ കുറെ അവരുടെ ഉടുപ്പി
ന്മേൽ തളിച്ചപ്പോൾ അവർ നന്നാ പ്രസാദിച്ചു:
എങ്കിലും അവൈടെ കണ്ടതിൽ ഒന്നിനെയും ആഗ്ര
ഹിക്കയെങ്കിലും തൊടുകയെങ്കിലും ചെയ്തില്ല. അ
പ്പോൾ ഞാൻ ദീനക്കാരി എന്ന ശുദ്ധൻ ഓൎത്തിട്ട,
മദാമ്മേ! നിങ്ങളെ അസഹ്യപ്പെടുത്താതെ ഞങ്ങൾ
പോകുന്നു എന്ന പറഞ്ഞത കേട്ട ഞാൻ സന്തോ
ഷിച്ച അവനോട നിങ്ങൾ പോകെണ്ടാ; കുറെ നേ
രം കൂടെ ഇരുന്ന ഇന്ന നിങ്ങൾ പള്ളിക്കൂടത്തിൽL

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/127&oldid=180120" എന്ന താളിൽനിന്ന് ശേഖരിച്ചത്