താൾ:CiXIV138.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

ദവാക്യങ്ങളെയും ജ്ഞാനപ്പാട്ടുകളേയും എന്നെ വാ
യിച്ച കേൾപ്പിക്കയും ചെയ്തതിനാൽ ക്രമംകൊണ്ട
ആ രക്ഷിതാവിനോട ഇനിക്കും സ്നേഹം ഉണ്ടായി
തുടങ്ങി: എങ്കിലും അവന്റെ മരണം കൊണ്ട പാപി
ക്ക രക്ഷയുണ്ടാകുന്നത എങ്ങിനെ എന്നുള്ള പൂൎണ്ണ
അറിവ ഇനിക്ക ഇല്ലാഞ്ഞു. എന്നാൽ പരമായി ത
ന്റെ മരണസമയത്ത അതിനെ കുറിച്ച കോരുണ
യോട വിസ്തരിച്ച പറഞ്ഞത കേട്ടപ്പോൾ ക്രിസ്തുവി
ന്റെ രക്തംമൂലം പാപിയുടെ പാപം ക്ഷമിക്കപ്പെ
ടുകയും അവൻ ദൈവസന്നിധിയിൽ നീതമാനാ
യി എണ്ണപ്പെടുകയും ചെയ്യുന്നു എന്ന ഞാൻ അറി
ഞ്ഞു. ഇനിയും ഇത്രവലിയ രക്ഷയെകുറിച്ച ഉപേ
ക്ഷ വിചാരിച്ചകൂടാ എന്ന അപ്പോൾ ഇനിക്ക തോ
ന്നി. യേശുവിന്റെ രക്തം ഒലിക്കുന്ന കൈ ദൈവ
ത്തിന്റെ ഓൎമ്മപുസ്തകത്തിൽനിന്ന പാപങ്ങളെ മാ
യിച്ചകളയുന്നു എന്ന പരമായി പറഞ്ഞ സദൃശവാ
ക്ക ബഹു വിശേഷമായിരുന്നു. അത ഹഹു വി
ശേഷം ആയിരുന്നു എന്ന ഇനിക്കും അപ്പോൾ
തോന്നി. ഹാ! പരമായി ഇത പറഞ്ഞപ്പോൾ അ
വളുടെ പാപങ്ങൾ ഇങ്ങിനെ മായിക്കപ്പെട്ടിരിക്കു
ന്നു എന്ന അവൾക്ക എത്ര നിശ്ചയമുണ്ടായിരുന്നു
എന്ന ഞാൻ പറഞ്ഞു. ആ മരണം പ്രാപിച്ച ശു
ദ്ധസ്ത്രീയുടെ പേര കേട്ടൗടനെ ആയ കണ്ണുനീരൊ
ഴുക്കി പറഞ്ഞതെന്തെന്നാൽ, മദാമ്മേ! നമ്മൾ അ
വളുമായിട്ട രണ്ട പ്രാവശ്യം അണ്ട സംസാരിച്ചത
പലപ്പോഴും ഞാൻ ഓൎക്ക്കുന്നുണ്ട: ഹാ! ക്രിസ്ത്യാനി
സ്ത്രീകൾ ഒക്കെയും പരമായിയെയും ഫുൽമോനി
യേയും പോലെ ആയിരുന്നെങ്കിൽ, ഹിന്ദുമാൎഗ്ഗക്കാ
രും മഹമ്മദക്കാരും എല്ലാം ക്രിസ്ത്യാനികളായിതീൎന്നേ
നെ. ഇങ്ങിനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കു
മ്പോൾ, ആരാണ്ടൊ വന്ന ആയയെ വിളിച്ചു: അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/126&oldid=180119" എന്ന താളിൽനിന്ന് ശേഖരിച്ചത്