താൾ:CiXIV138.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

പഠിച്ച പാഠം ചൊല്ലി കേൾപ്പിക്ക എന്ന പറഞ്ഞ
പ്പോൾ സത്യബോധിനി ഉത്തരമായിട്ട, ഒരു ഞായ
റാഴ്ച ഞങ്ങൾ പഠിക്കുന്ന വേദവാക്യങ്ങളെ കേൾ
ക്കുന്നതിന വരാമെന്ന കുറെ നാൾ മുമ്പെ നിങ്ങൾ
പറഞ്ഞത ഓൎക്കുന്നുണ്ടൊ? ഇതുവരെയും വരായ്കയാ
ൽ കഴിഞ്ഞ ഞായറാഴ്ച ഞങ്ങൾ പഠിച്ച വിശേഷ
മായ വേദവാക്യങ്ങളെ ഇപ്പോൾ കേൾപ്പാൻ മന
സ്സുണ്ടൊ? എന്ന ചോദിച്ചു. ഉവ്വ്വ ആ വേദവാക്യ
ങ്ങളും, അവയെ കുറിച്ച നിങ്ങളുടെ അപ്പൻ വിസ്ത
രിച്ച പറഞ്ഞതും കേൽപ്പാൻ ഇനിക്ക വളരെ ആ
ഗ്രഹം ഉണ്ടെന്ന പറഞ്ഞു. അപ്പോൾ സത്യബോ
ധിനി ആദ്യം ചൊല്ലേണമെന്ന ചിചാരിച്ചിട്ട
കൈ കട്ടി നിന്നു; ശുദ്ധൻ അത കണ്ട അവന്റെ
കൊച്ചു സഹോദരിയെ ഇഷ്ടപ്പെടുത്തുവാനായിട്ട
മിണ്ടാതെ നിന്നു. പിന്നീട സത്യബോധിനി ചൊ
ല്ലിത്തുടങ്ങിയത എന്തെന്നാൽ "പൈതൽ നടക്കേ
ണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; എന്നാ
ൽ അവൻ വൃദ്ധനാകുമ്പോൾ അതിനെ വിട്ടുമാറുക
യില്ല." "ഭോഷത്വം ഒരു പൈതലിന്റെ ഹൃദയത്തി
ൽ ബന്ധിക്കപ്പെട്ടിരിക്കുന്നു, ശിക്ഷെക്കുള്ള കോൽ
അതിനെ അവനിൽനിന്ന ദൂരത്താക്കും" സുഭാഷി.
൨൨ അ. ൧൫ വാ.

"പൈതങ്ങളെ നിങ്ങളുടെ മാതാപിതാക്കന്മാരോ
ട കൎത്താവിൽ അനുസരിച്ചിരിപ്പിൻ എന്തകൊണ്ടെ
ന്നാൽ ഇത മൎയ്യാദയായിട്ടുള്ളതാകുന്നു." എഫെസി.
൬ അ. ൧ വാ.

"ചെറിയ പൈതങ്ങൾ എന്റെ അടുക്കൽ വരു
വാൻ സമ്മതിപ്പിൻ അവരെ വിരോധിക്കയും അരു
ത; എന്തകൊണ്ടെന്നാൽ ദൈവത്തിനെ രാജ്യം ഇ
പ്രകാരമുള്ളവരുടെ ആകുന്നു." മൎക്കോ. ൧൦ അ.
൧൪ വാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/128&oldid=180121" എന്ന താളിൽനിന്ന് ശേഖരിച്ചത്