താൾ:CiXIV138.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

പ്പാൻ ഇല്ലായിരുന്നു. എന്നാലും അവളുടെ മനസ്സി
ൽ വളരെ പോരാട്ടം ഉണ്ടായതില്പിന്നെ മാത്രമെ
അവളുടെ സ്വജാതി ഉപേക്ഷിപ്പാൻ അവൾക്ക മ
നസ്സ വന്നുള്ളു. ആ കാൎയ്യം ഉടനടി ചെയ്യാതെ കു
റെ താമസിച്ച നന്നാ വിചാരിച്ചിട്ടമാത്രമെ ഖണ്ഡി
ക്കാവു എന്ന ഞാൻ ഗുണദോഷം പറഞ്ഞതകൊ
ണ്ട വിശേഷാലും. അവൾ ക്രിസ്ത്യാനി ആകുന്നതി
ന മനസ്സ വെച്ച നാൾ മുതൽ കൂട്ടിവായന പഠിപ്പാ
ൻ ശ്രമിച്ച തുടങ്ങി. ഒരു ദിവസി ഉച്ചകഴിഞ്ഞ സമ
യത്ത അവൾ എന്റെ അരികെ ഇരുന്നുംകൊണ്ട
മുമ്മൂന്ന അക്ഷരം കൂട്ടിവായിക്കുമ്പോൾ ഞാൻ അ
വളോട ആയയെ! നീ ക്രിസ്ത്യാനി ആകുന്നതിന
ആദ്യം മനസ്സവെച്ച കാരണം എന്തെന്ന ചോദി
ച്ചു. അതിന്ന അവൾ ഉത്തരം പറഞ്ഞതെന്തെന്നാ
ൽ, മദാമ്മേ! ഫുൽമോനിയുടെ മക്കളുടെ നല്ല നട
പ്പും പ്രത്യേകമായിട്ട അവർ പൈതങ്ങൾ ആയിരു
ന്നിട്ടും മാൎഗ്ഗകാൎയ്യങ്ങളിൽ അവൎക്കുണ്ടായിരുന്ന താ
ല്പൎയ്യവും വിചാരിച്ചതിനാൽ അത്രെ. അവർ ഏതെ
ങ്കിലും ഒരു അല്പകുറ്റം ചെയ്യുമ്പോൾ അതിനെകുറി
ച്ച അധികമായി ദുഃഖിക്കയും, അത ദൈവത്തിന
കോപം ആകുന്നു എന്നവെച്ച ഭയപ്പെടുകയും ചെ
യ്തത കണ്ടാറെ, കാൎയ്യം അങ്ങിനെയെങ്കിൽ ദൈവ
കല്പനയെ എല്ലാം നാൾതോറും ലംഘിക്കുന്ന ൟ പാ
പിയായ ഇനിക്ക എന്ത വന്നേക്കും എന്ന ഞാൻ
വിചാരിപ്പാൻ തുടങ്ങി. ൟ പാപബോധത്തോടും
കൂടെ, എന്റെ പാപം പരിഹരിക്കപ്പെടുന്നില്ലഎങ്കി
ൽ ഞാൻ തീരെ ആശിച്ചുപോകുമെന്നുള്ള വിചാര
വും ഇനിക്ക ഉണ്ടായി. ൟ പാപപരിഹാരത്തെ കു
റിച്ച ഫുൽമോനിയുടെ മക്കൾ പലപ്പോഴും എന്നോ
ട പറകയുണ്ടായി. യേശുവിന്റെ സ്നേഹത്തെകുറി
ച്ച ഞാൻ അവരോട ചോദിച്ചറികയും, അവർ പേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/125&oldid=180118" എന്ന താളിൽനിന്ന് ശേഖരിച്ചത്