താൾ:CiXIV138.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

ന്ന കേറുകയില്ലെന്നവെച്ച പോല്ലീസ്സ ശേവുകരി
ൽ ഒരുത്തനെ വിളിച്ച, ൟ വീട്ടുകാരുടെ മകൻ മു
ങ്ങിചത്തപോയി എന്ന കേട്ടത സത്യം തന്നെയൊ?
എന്ന ചോദിച്ചു. അതിന്ന അവൻ ഉത്തരമായിട്ട
ഉവ്വ മദാമ്മെ! അത സത്യം തന്നെ; ശവം അകത്ത
കിടപ്പുൺറ്റ. യോസേഫ എന്ന പേരായ ൟ ബാ
ല്യക്കാരനും ഒരു അജ്ഞാനിയും കൂടെ ഇന്നലെ രാ
ത്രിയിൽ സത്യ നാഥൻ ഉപദേശിയുടെ വീട്ടിന്റെ
ചുവര ഇടിച്ച, അകത്ത കേറി ആയാളുടെ ഭാൎയ്യയു
ടെ ആഭരണങ്ങൾ മോഷ്ടിപ്പാൻ ഭാവിച്ചപ്പോൾ
ആ സ്ത്രീ ഉണരുകയും, അത കണ്ട അവരിൽ ഒരു
ത്തൻ അവളുടെ വിലാപ്പുറത്ത കുത്തി, ഉപദേശി
അവളുടെ നിലവിളി കേട്ട ഉണരുകയാൽ കള്ളന്മാ
ർ അത കണ്ട അക്ഷണംതന്നെ ഓടി പൊയ്ക്കള
ഞ്ഞു. ഉപദേശി അവരുടെ പുറകെ ചെന്നു എന്ന
വരികിലും, അന്ന രാത്രി ഇരിട്ടും മഞ്നും ആയിരു
ന്നതിനാൽ അവരുടെ കാലോശകേട്ടതല്ലാതെ അ
വരെ കാണ്മാൻ വഹിയാഞ്ഞു എന്നും, ഉടനടി വെ
ള്ളം തെറിക്കയാൽ അവർ വലിയ കുളത്തിന്റെ അ
രികഹ്ത ആയിരുന്നു എന്ന അറിഞ്ഞപ്രകാരവും ഉ
പദേശി പറഞ്ഞു. യോസേഫ മുമ്പെ ഓടിചെന്ന
കുളത്തിൽ വീണുകളഞ്ഞ്. അവന്റെ നെറ്റിയിൽ
ഒരു വലിയ മുറിവ കാണ്മാനുള്ളതകൊണ്ട കല്പടമേ
ൽ വീണ മരവിച്ചപോയി എന്ന ഞങ്ങൾ ഊഹി
ച്ചിരിക്കുന്നു. അങ്ങിനെയല്ലെങ്കിൽ അവൻ നീന്തി
ന സമൎത്ഥൻ ആകകൊണ്ട കുടിച്ച ചാകുന്നതിന
ഇടയില്ല. മറ്റെ കള്ളൻ പുറകോട്ട ഇടറി വീഴുകയാ
ൽ ഉപദേശി അവനെ പിടികൂടി, അപ്പോൾ ഞങ്ങ
ൾ ചെന്ന അവനെ പിടിച്ച കെട്ടുകയ്ം ചെയ്തു.
യോസേഫിന്റെ ശവം ഇന്ന കാലത്ത മാത്രമെ ക
ണ്ടുള്ളു: ഇങ്ങിനെയുള്ള മോഷണകാൎയ്യങ്ങളിൽ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/113&oldid=180106" എന്ന താളിൽനിന്ന് ശേഖരിച്ചത്