താൾ:CiXIV138.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

നന്നായി കണ്ടതകൊണ്ട ഇനിക്ക ബഹു സന്തോ
ഷം തോന്നി. "കൎത്താവെ, നിന്റെ ദാസന്മാരെ സം
ബന്ധിച്ചുള്ള നിന്റെ വേലയെ നീ പൂൎണ്ണമാക്കേ
ണമെ" എന്ന അപേക്ഷിക്കയും ചെയ്തു. എന്നാൽ
കുറെഞ്ഞോരു നേരത്തിനകം ആ വീട്ടിൽ ഞാൻ ക
ണ്ടിട്ടുള്ളതിലേക്ക ദുഃഖമേറിയ കാഴ്ച കാണ്മാൻ ഇട
വരുമെന്നുള്ളത അല്പം പോലും വിചാരിച്ചിരുന്നില്ല.

എന്തെന്നാൽ പിറ്റെ ദിവസം രാവിലെ ഞാൻ
വിലാസുവാൻ പോയിവരുമ്പോൾ, ആ കൊച്ചൻ
കരഞ്ഞും ഭ്രമിച്ചും കൊണ്ട എന്റെ അടുക്കൽ വന്ന
മദാമ്മേ! എന്റെ ജ്യേഷ്ഠൻ വെള്ളത്തിൽ മുങ്ങി ച
ത്തുപോയി എന്ന എന്റെ അയല്പക്കത്തുള്ള ഒരു
ചെറുക്കൻപറകയാൽ വീട്ടിൽ പോകുന്നതിന ഇനി
ക്ക അനുവാദം തരെണമെന്ന പറഞ്ഞു. ഭക്തിഹീ
നനായ ആ ബാല്യക്കാരന്റെ നാശത്തെ ഓൎത്ത
ഞാൻ നടുങ്ങിപ്പോയി എങ്കിലും, ബുഃഖമെല്ലം അമ
ൎത്തിവെച്ച ഞാൻ ആ ചെറുക്കനോട, ൟ ദുഃഖ
വൎത്തമാനം ഉള്ളതൊ, കള്ളമൊ എന്ന അറിവാനാ
യിട്ട ഇപ്പോൾതന്നെ നമുക്ക ഗ്രാമത്തിൽ പോകെ
ണം; നീ ഓടിചെന്ന, വണ്ടി കൊണ്ടുവരുവാൻ വ
ണ്ടിക്കാരനോട പറക: അല്പനേരത്തിനകം ഞങ്ങൾ
കോരുണയുടെ വീട്ടിൽ ചെന്നു ചേരുകയും ചെയ്തു.
അപ്പോൾ മുറ്റം നിറെ ആളുകൾ നിന്നിരുന്നു; അ
വരിൽ പൊല്ലീസ ഉധ്യോഗസ്ഥന്മാരും വളരെ ഉണ്ടാ
യിരുന്നു. മോഷണം എന്നും, കുലപാതകം എന്നു
മുള്ള വാക്കുകൾ എല്ലാവരും പറയുന്നതും കേട്ടു. എ
ന്നാൽ ചിലർ പറഞ്ഞത, "കൊള്ളാം, ഇവർ ക്രിസ്ത്യാ
നികളും ഇവരുടെ മാൎഗ്ഗം ശുദ്ധമെന്ന പറയുന്നവ
രും ആകുന്നുവല്ലൊ." കൊച്ചൻ വീട്ടിനകത്ത ഓടി
പോയി എന്നാൽ ഞാനൊ, കാൎയ്യത്തിന്റെ പരമാ
ൎത്ഥം മുഴുവൻ അറിഞ്ഞല്ലാതെ ആൾകൂട്ടത്തിൽ ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/112&oldid=180105" എന്ന താളിൽനിന്ന് ശേഖരിച്ചത്