താൾ:CiXIV138.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

വൻ ഏൎപ്പെട്ടിരുന്ന വിവരം അവന്റെ അമ്മയപ്പ
ന്മാർ അറിഞ്ഞിട്ടില്ല എന്ന അവർ പറയുന്നു എന്നാ
ൽ എങ്ങിനെ ആയാാലും അവർ അധികാരിയുടെ
അടുക്കൽ പോയെകഴിവു. ഉപദേശിയുടെ ഭാൎയ്യ ച
ത്തപോകുമെന്നതന്നെ തോന്നുന്നു; അവളെ കുത്തി
യത ആയിരുന്നു എന്ന ഡാണാവിൽ
കിടക്കുന്ന കള്ളൻ പറയുന്നു. എന്നാൽ എന്റെ അ
ഭിപ്രായം അങ്ങിനെയല്ല അത അവന്തന്നെ ചെ
യ്തതായിരിക്കെണം; എന്തെന്നാൽ യോസേഫ തു
ലോം ചെറുപ്പമാകയാൽ ഇങ്ങിനെയുള്ള കാൎയ്യം ചെ
യ്ത ശീലമ്പോരാ: ഇവനൊ മുമ്പൊരിക്കൽ ഒരു സം
ഗതിവശാൽ അഞ്ചവൎഷം ഡാണാവിൽ കിടന്ന
കൊടിയ ചണ്ഡാലൻ ആകുന്നു: ഇതുവരെയും അ
വൻ നല്ല മൎയ്യാദ പഠിക്കാഞ്ഞതിനാൽ ഇത്തവണ
അവനെ തൂക്കുന്നതിന ഉത്തരവ ആകുമെന്ന തോ
ന്നുന്നു. എന്നാൽ അധികാരി ഇവിടെ ഇല്ലാത്തത
കോണ്ട ഇത ഒരു തക്കം എന്ന കള്ളന്മാർ വിചാരി
ച്ചു: എന്തകൊണ്ടെന്നാൽ അദ്ദേഹം ഇവിടെ ഉ
ണ്ടായിരുന്നു എങ്കിൽ, ഇവിടെനിന്ന അഞ്ഞൂര നാ
ഴിക ദൂരെയുണ്ടാകുന്ന മോഷണംകൂടെ തന്റെ ശ
യനമുറിയിൽ ഇരുന്ന കണ്ടുപിടിക്കുന്നതിന ബു
ദ്ധി ഒണ്ടെന്ന അവർ നല്ലവണ്ണം അറിഞ്ഞു. വേ
റൊരു സമയത്തായിരുന്നു എങ്കിൽ അവന്റെ ൟ
സ്തുത്യവാക്ക കേട്ട ഞാൻ ചിരിച്ചേനെ. എന്നാൽ
അപ്പോൾ ഞാൻ ബഹു ദുഃഖത്തോടെ ഇരുന്നതി
നാൽ ചിരിക്കാതെ, സായ്പ ഇവിടെ ഇല്ലാത്തതകൊ
ണ്ട ഇനിക്ക ബഹു ദുഃഖംതോന്നുന്നു; വരുമ്പോൾ
ൟ വിവരം കേട്ട മനസ്താപമായിരിക്കും എന്ന ഞാ
ൻ പറഞ്ഞതെയുള്ളൂ. ശേഷം പേരോട ചോദിച്ചാറെ
ൟ ശേവുകൻ പറഞ്ഞത ശരിതന്നെ എന്ന അറി
ഞ്ഞു. കോരുണ ഉച്ചത്തിൽ നിലവിളിച്ചത ഇനിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/114&oldid=180107" എന്ന താളിൽനിന്ന് ശേഖരിച്ചത്