താൾ:CiXIV138.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

ങ്ങൾക്ക തരുന്നു: ലോകം തരുന്നതപോലെയല്ല ഞാ
ൻ നിങ്ങൾക്ക തരുന്നത, നിങ്ങളുടെ ഹൃദയം ചഞ്ച
ലപ്പെടരുത, വ്യാകുലപ്പെടുകയും അരുത' എന്ന ര
ക്ഷിതാവ പറഞ്ഞ വാഗ്ദത്തം നമ്മുടെ വൃദ്ധസ്നേ
ഹിതിയുടെ പക്ഷത്തിൽ എത്ര ശരിയായിട്ട നിവൃ
ത്തിക്കപ്പെട്ടിരിക്കുന്നു എന്ന വിചാരിക്കയും ചെയ്തു.

പോരുംവഴിയിൽ കോരുണയുടെ വീട്ടിൽ കേറി
യാറെ അവളുടെ ഭൎത്താവ തിണ്ണെക്ക ഇരുന്ന ചോ
റ ഉണ്ണുന്നത കണ്ടു. കോരുണ അവനോട, അവരു
ടെ കൊച്ചനെ ഞാൻ വീട്ടുവേലെക്ക ആക്കിയ വി
വരത്തെയും, എന്റെ വലിയ ബങ്ക്ലാവിനെയും അ
നേകം വേലക്കാരെയും, കുറിച്ച ഒരു സ്നേഹസ്വര
ത്തിൽ പറയുന്നതിനെയും കേട്ടു. അവൾ എന്നെ
കണ്ട ഉടനെ ഓടി ഒരു വങ്ക എടുത്ത കൊണ്ടുവന്ന,
ഞാൻ തയ്യൽ വേലെക്ക കൊടുത്ത രൂപ്പാകൊണ്ട അ
വൾ ആദ്യം വാങ്ങിച്ച വസ്തു ആ വങ്ക ആയിരു
ന്നു എന്ന എന്നോട പറകയും ചെയ്തു. ആ വങ്ക
തീരുമാനം എന്നെ പ്രതി വാങ്ങിച്ചതാകകൊണ്ട ആ
കാൎയ്യം ഇനിക്ക ബോധിച്ചു, എന്തെന്നാൽ ഞാൻ
കൂടക്കൂടെ അവിടെ ചെല്ലുന്നത കൊള്ളാമെന്ന അ
വൾ വിചാരിച്ചിരുന്നു എന്നുള്ളത ഇതിനാൽ അറി
യാമല്ലൊ. എന്നാൽ കോരുണയും അവളുടെ ഭൎത്താ
വും തമ്മിൽ ഒന്നാമത രമ്യമായി കണ്ടത, അന്നെ
ദികസി ആയിരുന്നതിനാൽ അന്നരാത്രി അവർ
തനിച്ചിരിക്കുന്നത നന്ന എന്ന വിചാരിച്ചിട്ട, ഇ
ന്ന ഞാൻ ഏറെ താമസിക്കുന്നില്ല; ഞാൻ ഇവി
ടെ കേറിയത കൊച്ചൻ സൌഖ്യമായിട്ട ഇരിക്കു
ന്നു എന്ന പറവാൻ മാത്രം ആകുന്നു: മേശക്കത്തിയും
മുള്ളും തുടക്കുന്നത പഠിപ്പാൻ അവനെ ആക്കിയി
രിക്കുന്നു എന്ന പറഞ്ഞ, പോരികയും ചെയ്തു. കോ
രുണയുടെ വീട്ടുകാൎയ്യം ഇങ്ങിനെ അല്പം എങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/111&oldid=180104" എന്ന താളിൽനിന്ന് ശേഖരിച്ചത്