താൾ:CiXIV138.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

അറിയികുന്നതിന ഉദ്യോഗിക്കാതെ ഇരിക്കയില്ല.
ഹാ മദാമ്മേ! യാതൊരുത്തൻ എങ്കിലും ഒരു കഠിന
വ്യാധിയിൽനിന്ന അത്ഭുതമായൊ രക്ഷിക്കപ്പെട്ടിട്ട,
തന്റെ സ്നേഹിതന്മാർ ആ വ്യാധിയാൽ തന്നെ
നൊമ്പരപ്പെടുന്നു എന്ന അറിഞ്ഞാൽ, ആ വൈദ്യ
നെ കുറിച്ച അവരോട പറകയില്ലയൊ? ഇങ്ങിനെ
തന്നെ യേശു മഹാവൈദ്യനാകുന്നു എന്നും, പാപ
ത്തിന്റെ ശക്തിയിൽനിന്ന അവൻ എന്നെ രക്ഷി
ച്ചു എന്നും ഒരു ആൾ അറിഞ്ഞാൽ ശേഷം നശി
ച്ചുപോകുന്ന പാപികളോട, ആ രക്ഷിതാവിനെ കു
റിച്ച അവൻ പറയേണ്ടുന്നതാകുന്നു. എന്റെ അ
ഭിപ്രായം പറയാമല്ലൊ. യാതൊരു ക്രിസ്ത്യാനി എ
ങ്കിലും തന്റെ രക്ഷിതാവിന്റെ നാമധെയം ഒരി
ക്കല്പോലും പറയുന്നത ഞാൻ കേൾക്കാതിരിക്കു
മ്പോൾ അവൻ ഒരു ക്രിസ്ത്യാനിതന്നെയൊ എന്ന
ഇനിക്ക സംശയം തോന്നിപോകുന്നു എന്ന പറ
ഞ്ഞു. ഇത കേട്ടൗടനെ ഞാൻ അവളോട, ഫുൽമോ
നിയേ! നീ പറഞ്ഞത സുത്യംതന്നെ. ചില ആളുക
ൾ ജാത്യാൻ ഭീരുശീലക്കാരാകയാൽ മാൎഗ്ഗത്തെക്കുറി
ച്ച പറയുന്നതിന മറ്റുള്ളവരെ പോലെ ധൈൎയ്യം
അവൎക്ക കാണുകയില്ല. എന്നാൽ ഇവൎക്ക തന്നെയും
പാപികൾ ദൈവത്തിന്റെ ന്യായപ്രമാണത്തെ
ലംഘിക്കുന്നത കാണുമ്പോൾ, മിണ്ടാതെയിരിപ്പാ
ൻ മനസ്സ വരികയില്ല.

പരമായി പിന്നെയും മന്ദമ്പിടിച്ച കിടന്നതിനാ
ൽ അവളെ ഭദ്രമായി സൂക്ഷിക്കുന്നതിന ചട്ടംകെ
ട്ടി. അവൾക്ക രുചികരമായ പദാൎത്ഥങ്ങൾ വല്ലതും
വേണമെന്ന ഇശ്ചതോന്നിയാൽ ആ വകെക്കായി
ട്ട രണ്ടരൂപാ ഫുൽമോനിവശം ഏല്പിച്ചുംവെച്ച യാ
ത്രപറഞ്ഞപ്പോൾ "ഞാൻ സമാധാനം നിങ്ങൾക്ക
വെച്ചേക്കുന്നു, ഇനിക്കുള്ള സമാധാനം ഞാൻ നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/110&oldid=180103" എന്ന താളിൽനിന്ന് ശേഖരിച്ചത്