താൾ:CiXIV138.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്കിലും ഒന്ന ഇരിക്കുന്നതിന്ന കിട്ടിയാൽ കൊള്ളാം
എന്ന പറഞ്ഞ ഉടനെ ആ സ്ത്രീ വീട്ടിനകത്ത ഓടി
കേറി മാന്യന്മാർ വന്നൽ ഇരിപ്പാൻ കൊടുക്കുന്ന
തിനായിട്ട വെച്ചിരുന്ന ഒരു പഴയകസേര എടുത്ത
കൊണ്ടുവന്നു. അത് നല്ല വൃത്തിയുള്ളതായിരുന്നു
എന്നിട്ടും, അവൾ അവളുടെ മുണ്ടിന്റെ തുമ്പകൊ
ണ്ട അതിനെ തുടെച്ചുംവെച്ച, "മദാമ്മ ഇരുന്നാലും
ഞാൻ ഇത മുമ്പെതന്നെ തന്നേന്നെ എന്നാൽ ഒരു
അധികാരിയുടെ ഭാൎയ്യ എന്നെപോലെയുള്ള ഒരു ഗ
തിയില്ലാത്ത സ്ത്രീയുടെ വീട്ടിൽ ഇരിക്കുമെന്ന ഞാ
ൻ വിചാരിച്ചിരുന്നില്ല അതകൊണ്ടത്രെ തരാഞ്ഞ
ത" എന്ന പറഞ്ഞു. ഞാൻ എരുന്ന ഉടനെ ആ സ്ത്രീ
യുടെ കുഞ്ഞു ഉറക്കത്തിൽനിന്ന ഉണൎന്ന നിലവി
ളിക്കയാൽ അവൾ വീട്ടിനകത്ത കുഞ്ഞിനെ എടുത്ത
കൊണ്ടുവരുവാൻ പോയി. അന്നേരം ഇനിക്ക ആ
ചെറിയ പുരയിടത്തിൽ ഉണ്ടായിരുന്നത ഒക്കെ ഒ
ന്ന നോക്കി കാണുന്നതിന്ന കുറെനേരം ഉണ്ടായി.
ആ പുരയിടം നല്ലജാതിയായിട്ട മുളകൊണ്ടും പാ
കൊണ്ടും വേലികെട്ടി അടച്ചതായിരുന്നു. മുൻ വശ
ത്ത ഒരു തടത്തിൽ വെള്ളരി തഴെച്ച പടൎന്ന വന്നി
രുന്നു. ഒരുവശത്ത തൊഴുത്തിനകത്ത ഒരു പശുവും
ഒരു കാളക്കിടാവും മൺതൊട്ടിയിൽനിന്ന വയ്ക്കോ
ൽ തിന്നുകൊണ്ട നിന്നുരുന്നു. ആ തൊഴുത്തിന്ന
പ്പുറത്ത ഒരു മത്ത പടൎന്നവരുന്നുണ്ടായിരുന്നു. മറു
വശത്ത അടുക്കളയായിരുന്നു. അതിന്റെ കതക
പാതിതുറന്ന കിടന്നിരുന്നതിനാൽ, രണ്ടമൂന്ന ഓട്ടു
കിണ്ണങ്ങളും, പാനപാത്രങ്ങളും, വളരെ ചട്ടികളും ഇ
വഎല്ലാം പെരുമാറ്റത്തിനതയ്യാറാക്കി വച്ചിരുന്ന
പ്രകാരത്തിൽ അടുക്കിവച്ചിരുന്നു. ആ ചെറിയമു
റ്റം അപ്പോൾ അടിച്ചവാരിയെഉള്ളൂ. എന്നാൽ അ
ടിച്ചവാരുന്ന ചപ്പുംകുപ്പയും ഒരു കോണിൽ കൂട്ടുന്ന


A 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/11&oldid=217034" എന്ന താളിൽനിന്ന് ശേഖരിച്ചത്