താൾ:CiXIV138.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത പതിവായിരുന്നു എങ്കിലും അവിടെ ചപ്പുംകുപ്പ
യും ഒരു കോണില്പോലും കാണ്മാനില്ലാഞ്ഞു. വാ
തിലിന്റെ ഇരുവശത്തും ഇറമ്പടിക്ക പന്ത്രണ്ട ചെ
ടികൾ ചട്ടികളിൽ ചെച്ചിരുന്നു. അവയിൽ മൂ
ന്ന നാല, ഔഷധചെടികൾ ആയിരുന്നു. ശേ
ഷമുള്ളവ മറിഗോൽഡും, തുളസിയും ഗൊണ്ടാരാ
ജചെടികളും പൂത്തതുടങ്ങിയ ഒരു നല്ല ചീനപനി
നീർചെടിയും ആയിരുന്നു. ഇത്രയും നേരമായപ്പോ
ൾ എന്റെ പുത്തൻ സ്നേഹിതി വെളിയിൽ വന്ന
ഇരിക്കണമെന്ന ഞാൻ പറകയും ചെയ്തു. അ
പ്പോൾ അവൾ വന്ന ആ വാതില്പടിയിന്മേൽ ഇ
രുന്നു കുഞ്ഞിന്ന മുല കൊടുത്ത തുടങ്ങി. അത ഒ
രു വയസ്സ പ്രായവും സൌന്ദൎയ്യവും ഉള്ള ആൺകു
ഞ്ഞ ആയിരുന്നു. ആ കുഞ്ഞും തള്ളയും ഓരോകമ്പി
ളിച്ചട്ട ഇട്ടിട്ടുണ്ടായിരുന്നു എന്ന ഞാൻ അപ്പോൾ
കണ്ടു. ൟ ക്രമവും വിലസഹായവുമുള്ള ഉടുപ്പ ന
മ്മുടെ നാട്ടുക്രിസ്ത്യാനിസ്ത്രീകൾ എല്ലാവരും ധരിച്ചു
എങ്കിൽ കൊള്ളായിരുന്നു എന്ന അപ്പോൾ ഞാൻ മ
നസ്സിൽ വിചാരിക്കയുംചെയ്തു. പിന്നത്തേതിൽ
ഞാൻ ആ സ്ത്രീയോട, അവളുടെ ഭൎത്താവിന്റെ
തൊഴിലിനെയും, അവളുടെകുഡുംബക്കാരെയുംകു
റിച്ച ചോദിച്ചതുടങ്ങി. അവൾ ഉത്തരമായിട്ട പറ
ഞ്ഞത, എന്റെ ഭൎത്താവ പാതിരിസായ്പിന്റെ തപാ
ല്ക്കാരൻ ആകുന്നു. അവൻ പലസ്ഥലങ്ങളിൽ എഴു
ത്തുകൾ കൊണ്ടുപൊകയും പള്ളിക്കൂടംവകയ്ക്ക വ
രുന്ന ധൎമ്മദാനപ്പണങ്ങളെ ശേഖരിക്കയും, ചില
പ്പോൾ സായ്പിന്റെ വീട്ടുവകെക്ക വേണ്ടുന്ന കോ
പ്പുകൾ വാങ്ങിക്കുന്നതിന്ന കൽകത്തായിക്ക പോക
യുമുണ്ട. എന്റെപേര ഫുൽമോനി എന്നാകുന്നു.
ഇനിക്ക നാലമക്കൾ ഉണ്ട. രണ്ട ആണും രണ്ട
പെണ്ണും. എന്റെ പുതിയസ്നേഹിതി അവളുടെ സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/12&oldid=217036" എന്ന താളിൽനിന്ന് ശേഖരിച്ചത്