താൾ:CiXIV138.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലിയ ഉപകാരമാകുന്നു. എന്റെ മകൻ ആ കിളി
യെ സൂക്ഷിക്കാതെ, വെളിയിൽ ഇട്ടുംവച്ച പൊയ്ക്ക
ളഞ്ഞു. ഇനിക്ക ജോലി ധൃതിയായിരുന്നതകൊണ്ട
അതിന്റെ കരച്ചിൽ ഞാൻ കേട്ടതുമില്ല എന്ന പറ
ഞ്ഞത കൂടാതെ, ആ കിളിയുടെ എഴുന്നിരുന്ന തുവ
ലുകളെ തടവി ഒതുക്കി. കിളിയും അതിനെ വളൎത്തി
യവളെ നല്ലവണ്ണം അറിഞ്ഞഭാവം കാണിച്ചു. അ
ത എങ്ങിനെയെന്നാൽ കിളി അവളെ കൊത്തുന്ന
തിന്ന പകരം അവളുടെ മുണ്ടിന്റെ ഞെറിക്കകത്ത
മറെഞ്ഞ ഇരിപ്പാൻ ശ്രമിച്ചു. പിന്നത്തേതിൽ അ
വൾ എന്നോട പറഞ്ഞു, അയ്യൊ! മദാമ്മ ഞങ്ങളു
ടെ ഗ്രാമത്തിൽ വരുവാൻ ഇടവന്നത എങ്ങിനെ
എന്ന ഞാൻ ചോദിക്കട്ടെ. ഇതിന്ന മുമ്പിൽ പാതി
രിസായ്പിന്റെ മദാമ്മ അല്ലാതെ, പിന്നെ വലിയ
ആളുകളിൽ ആരും ഇവിടെ വന്നിട്ടില്ല എന്ന തോ
ന്നുന്നു. അതിന്ന ഞാൻ, "അങ്ങിനെയാകുന്നുഎങ്കി
ൽ ഇനിക്ക കുറെ ദുഃഖം ഉണ്ട. ഞാൻ മാന്തോപ്പി
ന്റെ മുകളിൽ കാണുന്ന വലിയ മാളികവീട്ടിൽ പാ
ൎപ്പാനായിട്ട കുറെ മുമ്പെ വന്ന പുത്തൻ അധികാരി
യുടെ ഭാൎയ്യ ആകുന്നു. ൟ ഗ്രാമത്തിലുള്ള ക്രിസ്ത്യാ
നികളുടെ വസ്തുത പാതിരിസായ്പ പറഞ്ഞതിനെ
കേൾക്കകൊണ്ട ഇവിടെ വന്ന നിങ്ങളിൽ ചിലരു
മായിട്ട ഞാൻ ഇവിടെ വരികയാകുന്നു" എന്ന പറഞ്ഞു.
അപ്പോൾ എന്റെ പുതിയ സഖി എന്നോട, മദാ
മ്മ കരേറിവന്ന വണ്ടി വെളിയിൽ കിടപ്പുണ്ട എ
ന്ന ഇനിക്ക തോന്നുന്നു. ഇല്ലയൊ? അതിന്ന ഞാൻ
ഇല്ല; ഇന്ന വൈകുമ്പാട ഉഴ്ണം ഏറെ ഇല്ലാത്തതി
നാൽ ഞാൻ ഒരു ശിപായ യെയും കൂട്ടിക്കൊണ്ട കാ
ൽനടക്ക വരികയായിരുന്നു. എങ്കിലും ഇനിക്ക ഇ
പ്പോൾ വളരെ ക്ഷീണം തോന്നുകകൊണ്ട എന്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/10&oldid=179992" എന്ന താളിൽനിന്ന് ശേഖരിച്ചത്