താൾ:CiXIV138.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവിടെ നടന്ന ചെന്നപ്പോൾ ഞാൻ ക്ഷീണിച്ച
തുടങ്ങി. ആ ഗ്രാമത്തിൽ കേറിയ ഉടനെ മൂന്നനാല
വൃത്തികെട്ട പുരയിടങ്ങളും പുരകളും ഞാൻ കണ്ടു.
അവയുടെ വാതില്ക്കൽ അനേകം പൈതങ്ങൾ തീ
രെ വസ്ത്രം കൂടാതെ, മൺപുരകളും മൺ തൂണുകളും
ഉണ്ടാക്കി കളിച്ച ആൎപ്പിട്ടുംകൊണ്ട നിന്നു. ക്രിസ്ത്യാ
നികളുടെയും അജ്ഞാനികളുടെയും വീടുകൾ തമ്മിൽ
വേർതിരിച്ച അറിയുന്നതിന്ന ഒരു വ്യത്യാസവും കാ
ണ്മാൻ ഇല്ലാഞ്ഞതിനാൽ, ആവീടുകൾക്ക അകത്ത
കേറുന്നതിന്ന ഇനിക്ക മനസ്സില്ലാതെ മുന്നോട്ടത
ന്നെ പോയി.

ഇങ്ങിനെ നടന്നപോകുമ്പോൾ നല്ല വൃത്തിയും
പാൎക്കുന്നതിന്ന സൌഖ്യവുമുള്ള ഒരു വീടു കണ്ടു. അ
തിനകത്ത പാൎക്കുന്നവരുടെ സഖ്യതയെ വരുത്തു
ന്നതിന ഒരു നല്ല സമയം വന്നുകൂടുകയും ചെയ്തു.
എങ്ങിനെ എന്നാൽ നല്ലതായ ഒരു പച്ചക്കിളി ആ
പുരയിടത്തിന്റെ കടമ്പയ്ക്ക അരികെ നിൽക്കുന്ന ഒ
രു മരത്തിന്റെ താഴത്തെ കൊമ്പത്ത ഇരുമ്പ കോലി
ന്മേൽ തൂങ്ങി കിടക്കുന്നത കണ്ട, ഇനിക്ക ആശ്ച
ൎയ്യം തോന്നി. രണ്ട കാക്കകൾകൂടെ ആ പക്ഷിയെ ന
ന്നാകൊത്തി നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു. അ
തിന്റെ കാലിന്ന ഒരു തുടൽ ഇട്ടിരുന്നതിനാൽ ത
ന്നെത്താൻ രക്ഷിപ്പാൻ വഹിയാ എന്ന കണ്ടിട്ട,
ഞാൻ ആ ഇരിമ്പകോൽ മരത്തിന്റെ കൊമ്പിൽ
നിന്ന എടുത്ത കയ്യിൽ പിടിച്ചുംകൊണ്ട വീട്ടിനക
ത്ത കേറിയപ്പോൾ എന്റെ കാലോശക്കേട്ട വൃത്തി
യുള്ള ഒരു ഇടപ്രായക്കാരത്തി വെളിയില്വന്നു. അ
വളോട, ഇത നിന്റെ പക്ഷിയാകുന്നുവൊ? രണ്ട
കാക്കകൾ കൂടെ ഇതിനെ കൊത്തുന്നത കണ്ട ഞാൻ
എടുത്ത ഇവിടെ കൊണ്ടുവന്നിരിക്കുന്നു എന്ന പറ
ഞ്ഞപ്പോൾ അവൾ ഉത്തരമായിട്ട, അമ്മ ചെയ്തത


A 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/9&oldid=179991" എന്ന താളിൽനിന്ന് ശേഖരിച്ചത്