താൾ:CiXIV133.pdf/532

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VEN 520 VER

Venerable, a. വന്ദ്യമായുള്ള, പൂജ്യമായുള്ള,
മാന്യമായുള്ള; വണക്കമുള്ള, വന്ദനമുള്ള;
ബഹുമാനപ്പെട്ട, ഉപസംഗ്രാഫുഹ്യമായുള്ള.

Venerableness, s. പൂജ്യത, ഗൌരവം,
വണക്കത്തിനുള്ള യൊഗ്യത.

To Venerate, v. a. വണങ്ങുന്നു, വന്ദിക്കു
ന്നു, പൂജിക്കുന്നു.

Veneration, s. വണക്കം, വന്ദനം, പൂജ
നം; ഭക്തി, ബഹുമാനം; ഉപചാരം, മ
ൎയ്യാദ.

Venerator, s. വണങ്ങുന്നവൻ, വന്ദിക്കു
ന്നവൻ.

Venereal, a. കാമത്തൊടുചെൎന്ന, പുണ്ണു
വ്യാധിയൊടുചെൎന്ന; ചെമ്പിനൊടുചെൎന്ന.

Venereal disease, പുണ്ണുവ്യാധി, പി
ത്തപ്പുണ്ണ.

Venereous, a. കാമവികാരമുള്ള.

Venery, s. നായാട്ട; ക്രീഡ, ശയനം.

Venesection, s. ചൊരയൊലിപ്പ, രക്തം
ചാടിക്ക, കുത്തിച്ച രക്തം കളയുക.

To Venge, v. a. ശിക്ഷകഴിക്കുന്നു, പ്രതി
ക്രിയ ചെയ്യുന്നു; ക്രൊധം നടത്തിക്കുന്നു.

Vengeance, s. പ്രതിക്രിയ, പ്രതികാരം,
പകരംവീട്ടൽ, പകമീൾച.

Vengeful, a. പകയുള്ള, പ്രതിക്രിയ ചെയ്യു
ന്ന.

Veniable, Venial, a. മാപ്പുചെയ്യാകുന്ന,
ക്ഷമിക്കാകുന്ന; സമ്മതമുള്ള.

Venison, s. മാനിറച്ചി.

Venom, s. വിഷം, നഞ്ച; ജംഗുലം, കാ
ളകൂടം.

Venomous, a. വിഷമുള്ള, നാശകരമായു
ള്ള.

Vent, s. ദ്വാരം; പൊട, പൊത്ത; തുറ
സ്സ, വഴി, പുറപ്പാട; ഒഴിവ; വിക്രയം.

To get vent, പ്രസിദ്ധമാകുന്നു.

To Vent, v. a. & n. ദ്വാരമുണ്ടാക്കിവിടു
ന്നു, തുറന്നുവിടുന്നു; പുറത്താക്കുന്നു; ഒഴി
ക്കുന്നു; കാറ്റിന പഴുതുണ്ടാക്കുന്നു; ശ്രുതി
പ്പെടുത്തുന്നു, പ്രസിദ്ധമാക്കുന്നു; കെൾപ്പി
ക്കുന്നു; വില്ക്കുന്നു, വിക്രയംചെയ്യുന്നു, വാ
ടപിടിക്കുന്നു, മണക്കുന്നു.

Ventiduct, s. കാറ്റ പൊകുന്നതിനുള്ള
പഴുത.

To Ventilate, v. a. കാറ്റുകൊള്ളിക്കുന്നു;
വീശുന്നു, കാറ്റത്ത പിടിക്കുന്നു; ഒഴുക്കു
ന്നു; തണുപ്പിക്കുന്നു; ശൊധന ചെയ്യുന്നു,
വിസ്തരിക്കുന്നു.

Ventilation, s. വീശുക; കാറ്റുകൊൾ; ത
ണുപ്പിച്ച; പുറപ്പാട; വിക്രയം.

Ventilator, s. കാറ്റ ഉണ്ടാക്കുന്നതിനുള്ള
യന്ത്രം.

Ventricle, s. ആമാശയം, നെഞ്ചിനക
ത്തെ കുഴി.

Ventriloquist, s. വയറ്റിൽ നിന്ന എന്ന
പൊലെ സംസാരിക്കുന്നവൻ.

To Venture, v. n. & n. തുനിയുന്നു, തു
നിഞ്ഞ ചെയ്യുന്നു; ഒരുമ്പെടുന്നു; ചെയ്വാൻ
നൊക്കുന്നു, പരിശ്രമപ്പെടുന്നു; ശ്രമിക്കു
ന്നു; തുടങ്ങുന്നു; യൊഗ്യഭാഗ്യമ്നൊക്കാതെ
കൊടുത്തയക്കുന്നു; അപകടപ്പെടുത്തുന്നു.

Venture, s. തുനിച്ചിൽ, തുനിവ, തുനി
ഞ്ഞുള്ള പ്രവൃത്തി: ഒരുമ്പാട; അപകടം,
കാലഗതി, സംഭവം; പന്തയം, യൊഗ്യ
ഭാഗ്യം.

Venturer, s. തുനിച്ചിൽകാരൻ.

Venturesome, Venturous, a. തുനിവു
ള്ള, തുനിച്ചിലുള്ള ധൈൎയ്യമുള്ള, ഭയമില്ലാ
ത്ത; സാഹസമുള്ള.

Venus, s. വെള്ളി, ശുക്രൻ.

Veracious, a. സത്യമുള്ള, നെരുള്ള, സത്യം
പറയുന്ന, ഗൃഹസ്ഥധൎമ്മമുള്ള.

Veracity, s. നെര, സത്യം, സത്യവാദി
ത്വം; ഗൃഹസ്ഥത, ഗൃഹസ്ഥധൎമ്മം.

Verb, s. ക്രിയാപദം.

Verbal, a. പറഞ്ഞ, എഴുതാതുള്ള, വാഗ്വി
ശെഷമായി പറഞ്ഞ; വളരെ സംസാരി
ക്കുന്ന.

A verbal dispute, വാക്കുതൎക്കം, വാഗ്വാ
ദം.

Verbal message, വാഗ്വിവിശെഷമായി
പറഞ്ഞയച്ചത.

A verbal translation, വാക്കിന വാക്കാ
യി പൊരുൾതിരിച്ചത.

Verbally, ad. വാഗ്വിശെഷമായി.

Verbatim, ad. ചൊല്ലിന ചൊല്ലായി, വാ
ക്കിന വാക്കായി.

To Verberate, v. a. അടിക്കുന്നു, തല്ലുന്നു;
ശിക്ഷിക്കുന്നു.

Verberation, s. അടി, തല്ല.

Verbose, a. വാചാലത്വമായുള്ള, വളരെ
സംസാരിക്കുന്ന, വിസ്താരമായി സംസാ
രിക്കുന്ന.

Verbosity, s. വാചാലത്വം, വിസ്താരസം
സാരം, ദീൎഘസംസാരം.

Verdant, a. പച്ചയായുള്ള, തഴെക്കുന്ന,
ചന്തമുള്ള.

Verderer, s. മലവിചാരകാരൻ.

Verdict, s. തീൎപ്പ, വിധി; ജൂരിയാലുള്ള
വിധി.

Verdigrease, or Verdigris, s. കളിമ്പ,
കിളാവ.

Verditure, s. പച്ച, പച്ചനിറം.

Verdure, s. പച്ച വൃക്ഷത്തിന്റെയും മ
റ്റും പച്ച; പച്ചനിറം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/532&oldid=178414" എന്ന താളിൽനിന്ന് ശേഖരിച്ചത്