താൾ:CiXIV133.pdf/527

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UPS 515 USE

Upland, s. ഉയൎന്നഭൂമി.

Upland, a. മെലൊട്ടുള്ള, കരൊട്ടുള്ള, അ
ധികം ഉയൎന്ന.

To Uplay, v. a. സംഗ്രഹിച്ചുവെക്കുന്നു,
ശെഖരിച്ചുവെക്കുന്നു.

To Uplift, v. a. പൊക്കുന്നു, പൊക്കിയെ
ടുക്കുന്നു, ഉയൎത്തുന്നു, പൊന്തിക്കുന്നു.

Upmost, a. എല്ലാറ്റിലും മെലെയുള്ള, എ
ല്ലാറ്റിലും ഉയൎന്നിരിക്കുന്ന, മെലെ അറ്റ
ത്തെ.

Upon, prep. മെലെ, മീതെ, ഉയരെ: മു
കളിൽ; യിൽ, ങ്കൽ, ാൽ, യിലെ.

Upper, a. മെലെയുള്ള, മെലത്തെ, ഉയ
രെയുള്ള.

Upper—lip, s. മെലധരം.

Upperleather, s. ചെരിപ്പിന്റെ മെല
ത്തെതൊൽ.

Uppermost, a. എല്ലാറ്റിലും മെലുള്ള, എ
റ്റവും ഉന്നതമായുള്ള, മെലെയറ്റത്തുള്ള.

To Upraise, v. a. ഉയൎത്തുന്നു, പൊക്കുന്നു;
ഉന്നതപ്പെടുത്തുന്നു; വൎദ്ധിപ്പിക്കുന്നു, കിള
ൎത്തുന്നു.

To Uprear, v. a. നിൎത്തുന്നു, നാട്ടുന്നു, ഉ
യൎത്തിവെക്കുന്നു.

Upright, a. നിവിൎന്നിരിക്കുന്ന, നിവിൎച്ച
യുള്ള; നെരുള്ള, ചൊവ്വുള്ള; നിലയുള്ള;
സത്യമുള്ള, പരമാൎത്ഥമുള്ള, കപടമില്ലാ
ത്ത, പ്രഗുണമായുള്ള, മൎയ്യാദയുള്ള; ദാ
ക്ഷിണ്യമില്ലാത്ത, പക്ഷഭെദംകൂടാത്ത.

Uprightness, s. നിവിൎച്ച, നെര, ചൊവ്വ;
സത്യം, പരമാൎത്ഥം, കപടമില്ലായ്മ.

To Uprise, v. n. എഴുനീല്ക്കുന്നു; ഉയരു
ന്നു, പൊന്തുന്നു; കിളരുന്നു.

Uploa", s. കലഹം, അമളി, നിലവിളി,
കലശൽ, തുമുലം; ഇരച്ചിൽ.

To U proot, v. a. വെരൊടെ പറിക്കുന്നു,
പിഴുന്നു.

To Uprouse, v. a. ഉണൎത്തുന്നു, ഉത്സാ
ഹിപ്പിക്കുന്നു, ഉദ്യൊഗിപ്പിക്കുന്നു.

To Upset, v. a. മറിച്ചുകളയുന്നു, കവിഴ്ത്തി
കളയുന്നു.

Upshot, s. അവസാനം, അന്ത്യം; തീൎച്ച,
ഗതി; കാൎയ്യം.

Upside, s. മെൽഭാഗം, മെൽപുറം, മെൽ
പാട.

Upside—down, ad. മെൽകീഴായി, കവി
ഴ്ത്തലായി.

To Upstand, v. n. എഴുനീല്ക്കുന്നു, നിവി
ൎന്നിരിക്കുന്നു.

To Upstart, v. n. ഞെട്ടുന്നു, വെഗത്തിൽ
മെല്പെട്ടുകയറുന്നു.

Upstart, s. (ദരിദ്രനായികിടന്ന) വെഗ
ത്തിൽ സമ്പന്നനായവൻ.

To Upstay, v. n. താങ്ങുന്നു, ആദരിക്കുന്നു,
കാത്തരക്ഷിക്കുന്നു.

To Upturn, v. n. മറിക്കുന്നു. മറിച്ചിടുന്നു.

Unward, a. മെല്പൊട്ടുള്ള, മെലൊട്ടുള്ള;
ഊൎദ്ധ്വമുഖമായുള്ള, ഊൎദ്ധ്വമായുള്ള, മെ
ലെയുള്ള; ഉയൎന്ന.

Upwards, ad. മലൊട്ട, മെലായി, ഉയ
രെ.

Urbanity, s. ഉപചാരം, ആചാരം, സ
ല്ക്കാരം; നാഗരികം, മൎയ്യാദ; ചാരുത്വം,
ഭംഗി.

Urchin, s. ഒരു വക മുള്ളൻ; കൊപമുള്ള
പൈതൽ.

Urethra, s. മൂത്രദ്വാരം, ചെറുനീർദ്വാരം.

To Urge, v. a. നിൎബന്ധിക്കുന്നു, നിഷ്ക
ൎഷിക്കുന്നു, ഉഴറ്റുന്നു; ഉത്സാഹിപ്പിക്കുന്നു,
ഉദ്യൊഗിപ്പിക്കുന്നു; തുരിശപ്പെടുത്തുന്നു;
ഞെരുക്കുന്നു; അലട്ടുന്നു, കിഞ്ചുന്നു.

Urgency, s. നിൎബന്ധം; നിഷ്കൎഷ; അവ
സരം, അവശ്യം; അത്യാവശ്യം: അടിയ
ന്ത്രം; ഞെരുക്കം; അലട്ട; തുരിശം.

Urgent, a. നിൎബന്ധിക്കുന്ന, നിൎബന്ധമു
ള്ള, അവസരമുള്ള, ആവശ്യമുള്ള, അടി
യന്ത്രമുള്ള, അലട്ടുന്ന, ഞെരുക്കുന്ന.

Urgently, ad. നിൎബന്ധമായി, അടിയ
ന്ത്രമായി; ഉഗ്രമായി, ഞെരുക്കത്തൊടെ,
കലശലായി.

Urger, s. നിൎബന്ധിക്കുന്നവൻ, ഉത്സാഹി
പ്പിക്കുന്നവൻ, ഞെരുക്കുന്നവൻ.

Urinal, s. ശൊധനചെയ്വാൻ മൂത്രം എടു
ത്തവെക്കുന്ന പാത്രം.

Urinnary, a. മൂത്രത്തൊട ചെൎന്ന.

Urine, s. മൂത്രം, ചെറുനീർ; മൊള്ള.

Urinous, a. മൂത്രംകൂടിയ, മൂത്രംപൊലെ
യുള്ള.

Urn, s. ശവച്ചാമ്പൽ എടുത്തുവെക്കുന്ന പാ
ത്രം, സഞ്ചയനപാത്രം; ചൂടുവെള്ളം വെ
ക്കുന്ന പാത്രം, വായകുറഞ്ഞ പാത്രം.

Uroscopy, s. മൂത്രശൊധന.

Us, Oblique case of We. ഞങ്ങളെ, നമ്മെ.

Usage, s. ആചാരം, ആചാരമുറ, ഉപ
ചാരം; മൎയ്യാദ; നടപ്പ; ചട്ടം; പെരുമാ
റ്റം, സമ്പ്രദായം, തഴക്കം; വ്യവഹാരിക.

Usance, s. പലിശ, വട്ടി, മെൽലാഭം.

Use, s. പ്രയൊഗം, പെരുമാറ്റം, കൈ
കാൎയ്യം; തഴക്കം; ഉപയൊഗം; ആവശ്യം;
ഉപകാരം; പ്രയൊജനം; ഉപയുക്തി; സ
ഹായം; മൎയ്യാദ, നടപ്പ, മുറ: ആചാരം;
ശീലം, അഭ്യാസം; വശം; കൈപഴക്കം,
ഊടുപൊക്ക; പലിശ, വട്ടി; മെൽലാഭം.

To Use, v. a. &. n. പ്രയൊഗിക്കുന്നു, പെ
രുമാറുന്നു; അനുഭവിക്കുന്നു; കൈകാൎയ്യം
ചെയ്യുന്നു; കയ്യാളുന്നു; അഭ്യസിപ്പിക്കുന്നു,


2 U 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/527&oldid=178409" എന്ന താളിൽനിന്ന് ശേഖരിച്ചത്