താൾ:CiXIV133.pdf/477

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TAW 465 TEA

Tassel, s. പൊടിപ്പ, കുഞ്ചം.

Tasselled, a. പൊടിപ്പുള്ള.

Tasses, s. plu. കാൽപടച്ചട്ട.

Tastable, a. രുചിക്കാകുന്ന, രുചിയുള്ള.

To Taste, v. a. & n. രുചിനൊക്കുന്നു, ആ
സ്വദിക്കുന്നു, രസിക്കുന്നു; രുചിക്കുന്നു; അ
നുഭവിക്കുന്നു; ബൊധിക്കുന്നു; അറിയുന്നു.

Taste, s. രുചി, രസം സ്വാദു; ആസ്വാ
ദം, രസന, ആസ്വാദനം; അനുഭവം.

Tasteful, a. രുചികരമായുള്ള, രസവൽ;
സ്വാദുകരമായുള്ള.

Tasteless, a. രുചിയില്ലാത്ത, രസമില്ലാത്ത,
അരുചിയുള്ള.

Tastelessness, s. അരുചി, രുചിയില്ലായ്മ,
രസക്കെട.

Taster, s. രുചിനൊക്കുന്നവൻ; മദ്യം കുടി
ക്കുന്ന പാത്രം.

To Tatter, v. a. ചീന്തുന്നു, കീന്തുന്നു, കീ
റുന്നു.

Tatter, s. ചീന്തൽ, കീന്തൽ, കീറൽ, കീ
റ്റുതുണി, പഴന്തുണി.

Tatterdemallion, s. പഴന്തുണിയിടുന്ന
വൻ.

To Tattle, v. n. ജല്പിക്കുന്നു, വായാടുന്നു,
വെറുതെ സംസാരിക്കുന്നു.

Tattle, s. ജല്പം , വായാട്ടം, വെറുതെയുള്ള
സംസാരം, വാചാടം, വീൺവാക്ക.

Tattler, s. ജല്പനൻ, വായാടി, വാചാടൻ.

Tattoo, s. ജാഗരണ ഭെരിനാദം; ഒരു വ
ക മട്ടക്കുതിര.

Tavern, s. മദ്യസ്ഥലം, സത്രം, കള്ളുകട,
ചാരായം വില്ക്കുന്നസ്ഥലം, മദിരാഗൃഹം.

Tavernkeeper, s. മദിരാഗൃഹക്കാരൻ, സ
ത്രക്കാരൻ, മദ്യംവില്ക്കുന്നവൻ, കള്ളുകട
ക്കാരൻ.

Taught, pret.&part. pass. of To Teach,
പഠിപ്പിച്ചു, പഠിപ്പിക്കപ്പെട്ട.

To Taunt, v. a. നിന്ദിച്ചുപറയുന്നു, ധി
ക്കരിക്കുന്നു, അപഹസിക്കുന്നു; കുറ്റടി പ
റയുന്നു.

Taunt, s. നിന്ദാവാക, ധിക്കാരം, അപ
ഹാസം, കുറ്റടി.

Taunter, s. നിന്ദക്കാരൻ, അപഹാസക്കാ
രൻ, കുറ്റടിപറയുന്നവൻ.

Tautology, s. അനുലാപം, ദ്വാത്രിരുക്തം,
ആവൎത്തിച്ചുപറയുക; മുഹുൎഭാഷ.

To Taw, v. a. വെളുത്ത തൊൽ ഊറെക്കി
ടുന്നു.

Taw, s. കളിക്കുന്നതിനുള്ള ഒരു ഉണ്ടക്കല്ല.

Tawdriness, s. നീച അലങ്കാരം.

Tawdry, a. നീച അലങ്കാരമുള്ള.

Tawny, a. കുരാൽ നിറമുള്ള, പിംഗലമാ
യുള്ള, കപിലമായുള്ള, കഡാരമുള്ള.

Tax, s. കരം, വരി, ചുങ്കം; കുറ്റം ചുമ
ത്തൽ.

To Tax, v. a. കരംപതിക്കുന്നു, വരിയി
ടുന്നു; കുറ്റം ചുമത്തുന്നു, ചുമത്തുന്നു.

Taxable, a. കരംപതിക്കതക്ക; ചുമത്തതക്ക.

Taxation, s. കരംപതിവ, കണ്ടഴുത്ത,
വരിയിടുക; കരം, ചുങ്കം; കുറ്റം ചുമ
ത്തൽ, അപവാദം.

Taxgatherer, s. കരം പിരിക്കുന്നവൻ; പ്ര
വൃത്തികാരൻ.

Tea, s. തെയില.

To Teach, v. a. പഠിപ്പിക്കുന്നു, ഉപദെ
ശിക്കുന്നു; ചൊല്ലിക്കൊടുക്കുന്നു; കാണിക്കു
ന്നു; അറിയിക്കുന്നു, ഗ്രഹിപ്പിക്കുന്നു; അ
ദ്ധ്യാപനം ചെയ്യുന്നു; അഭ്യസിപ്പിക്കുന്നു,
വശമാക്കുന്നു.

Teachable, a. പഠിക്കശീലമുള്ള, ഇണക്ക
മുള്ള.

Teachableness, s. പഠിക്കശീലം, പഠി
പ്പാനുള്ള വാസന, ഇണക്ക.

Teacher, s. പഠിപ്പിക്കുന്നവൻ, ആശാൻ,
അദ്ധ്യാപകൻ, പണ്ഡിതൻ, ഗുരു, ഗുരു
ഭൂതൻ; ഉപദെശി.

Teacup, s. തെയിലനീർ കുടിക്കുന്നതിനു
ള്ള പാത്രം, കുഴികിണ്ണം.

Tead, Tede, s. ചൂട്ട, പന്തം.

Teague, s. ധിക്കാരത്തിൽ ഒരു എയൎലാ
ന്തകാരൻ.

Teak, s. തെക്ക, തെക്കമരം.

Teakettle, s. തെയിലെക്ക വെള്ളം കാച്ചു
ന്ന പാത്രം.

Teal, s. എരണ്ട.

Team, s. വണ്ടിക്ക കൂട്ടിയിണക്കുന്ന കുതി
രക്കൂട്ടമൊ കാളക്കൂട്ടമൊ, എർ കുതിര,
എർ കാള.

Teapot, s. തെയില നീർവാറ്റുന്ന പാത്രം.

Tear, s. കണ്ണുനീർ, ബാഷ്പം, നെത്രാംബു;
ഇറ്റ, നനവ.

Tear, s. ചീന്തൽ, കീറൽ, മാന്തൽ; പിള
ൎപ്പ, പൊളിപ്പ.

To Tear, v. a. ചീന്തുന്നു, കീറുന്നു, കീറി
ക്കളയുന്നു, മാന്തുന്നു; പിളൎക്കുന്നു, പറിക്കു
ന്നു, പറിച്ചുകളയുന്നു, പിഴുന്നു; ചിതറി
ക്കുന്നു; വലിച്ചുകളയുന്നു ; പിടിച്ചുപറിക്കു
ന്നു.

Tear, v. n. കൊടുങ്കൊപപ്പെടുന്നു, ക്രൊ
ധിക്കുന്നു; പിളരുന്നു, കീറിപ്പൊകുന്നു.

Tearful, a. കണ്ണുനീർനിറഞ്ഞ, കരയുന്ന.

Tearless, s. കണ്ണുനീരില്ലാത്ത.

To Tease, v. a. ആട്ടിൻ രൊമം ചിക്കുന്നു;
ചകലാസ്സ ചിക്കുന്നു; അലട്ടുന്നു, മുഷിപ്പി
ക്കുന്നു, അസഹ്യപ്പെടുത്തുന്നു; മുൎച്ചിൽ വ
രുത്തുന്നു; ഉപദ്രവിക്കുന്നു,പീഡിപ്പിക്കുന്നു.


2 O

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/477&oldid=178349" എന്ന താളിൽനിന്ന് ശേഖരിച്ചത്