താൾ:CiXIV133.pdf/478

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TEM 466 TEN

Teaser, s. അലട്ടുകാരൻ, മുഷിപ്പിക്കുന്ന
വൻ, അസഹ്യപ്പെടുത്തുന്നവൻ, ഉപദ്ര
വി.

Teat, s. പശുവിന്റെയും മറ്റും മുല, മുല
ക്കാമ്പ; സ്തനം.

Technical, a. ശാസ്ത്രസംബന്ധമുള്ള, സാ
മാന്യം നടപ്പില്ലാത്ത.

Techy, a. മുങ്കൊപമുള്ള, ദുഷ്കൊപമുള്ള,
മുറിമൊഞ്ചുള്ള.

Tectonic, s. ഭവനപ്പണി സംബന്ധിച്ച.

To Ted, v. a. അറുത്തപുല്ല അടുക്കുന്നു.

Te Deum, s. ദൈവൊപാസനയിൽ ഒ
രു കീൎത്തനം.

Tedious, a. തൊല്ലയുള്ള, ശമ്മലയുള്ള, അ
ലട്ടുള്ള, അസഹ്യമായുള്ള; താമസമുള്ള, ദീ
ൎഘസൂത്രമുള്ള.

Tediousness, s. തൊല്ല; ശമ്മല, അലട്ട,
അസഹ്യത; താമസം, ദീൎഘസൂത്രം; വി
സ്തീൎണ്ണത.

To Teen, v. a. ഗൎഭം ധരിക്കുന്നു, ജനിക്കു
ന്നു, വളരെ ഉണ്ടാകുന്നു, വായ്ക്കുന്നു; പെ
രുകുന്നു, ചൊരിയുന്നു; നിറഞ്ഞിരിക്കുന്നു.

Teen, v. n. പ്രസവിക്കുന്നു; ജനിപ്പി
ക്കുന്നു; ഊറ്റുന്നു, പകരുന്നു, പൊഴിക്കു
ന്നു.

Teemful, a. ഗൎഭം ധരിക്കുന്ന, ഫലവത്താ
യുള്ള; വക്കൊളം നിറഞ്ഞ.

Teemless, a. മച്ചിയായുള്ള, അഫലമായു
ള്ള.

Teens, s. plu. ൧൨ കഴിഞ്ഞ ഇരുപതിനി
sയിലുള്ള സംവത്സരങ്ങൾ.

Teeth, s. plu. പല്ലുകൾ, ദന്തങ്ങൾ.

Tegument, s. മൂടൽ, പുറഭാഗം, പുറത്തെ
തൊൽ.

Teint, s. വൎണ്ണം, നിറം, ഛായ; രെഖ.

Telegraph, s. ദൂരത്തനിന്ന അടയാളങ്ങൾ
കൊണ്ട വൎത്തമാനമറിയിക്കുന്ന സൂത്രം.

Telescope, s. കുഴൽകണ്ണാടി, ചീനക്കു
ഴൽ.

To Tell, v. a. & n. പറയുന്നു, ചൊല്ലുന്നു;
വചിക്കുന്നു; അറിയിക്കുന്നു; ഒറ്റുന്നു; എ
ണ്ണുന്നു, എണ്ണം കൊടുക്കുന്നു.

Teller, s. പറയുന്നവൻ, എണ്ണം കൊടു
ക്കുന്നവൻ.

Telltale, s. എഷണിക്കാരൻ, കണ്ടതും കെ
ട്ടതും പറയുന്നവൻ, കുഷണിക്കാരൻ, ഒ
റ്റുകാരൻ.

Temerarious, a. തുനിച്ചിലുള്ള, സാഹസ
മുള്ള, തന്റെടമുള്ള.

Temerity, s. തുനിച്ചിൽ, സാഹസം, ത
ന്റെടം.

To Temper, v. a. പാകമാക്കുന്നു; യൊ
ഗം ചെൎക്കുന്നു, കൂട്ടുകൂട്ടുന്നു; വ്യഞ്ജിപ്പിക്കു

ന്നു; മയമാക്കുന്നു; മിതമാക്കുന്നു, ശമിപ്പി
ക്കുന്നു; പതംവരുത്തുന്നു.

Temper, s. യൊഗം, കൂട്ട, മിതം; ശീലം,
സ്വഭാവഗുണം; പാകം, പതം.

Temperament, s. അവസ്ഥ; ചട്ടം; സ്വഭാ
വഗുണം; മിതം, പതം: മട്ട; പരിപാ
കം.

Temperance, Temperateness, s. പരി
പാകം, പാകത, സുബൊധം; ശാന്തത,
സൌമ്യത, ക്ഷമ.

Temperate, a. പരിപാകമുള്ള, മിതമുള്ള;
ശാന്തതയുള്ള.

Temperature, s. അവസ്ഥ; ദെശാവസ്ഥ;
മിതം; മട്ടു, തിട്ടം: പാകം, പതം; പരി
പാകം, സാവധാനശീലം, സ്വഭാവഗു
ണം.

Tempest, s. കൊടുങ്കാറ്റ, കൊൾ; ഇള
ക്കം, അമളി.

Tempestivity, s. തൽസമയം, തക്കകാലം,
കാലയൊഗ്യത.

Tempestuous, a. കൊടുങ്കാറ്റുള്ള, കൊ
ളുള്ള: അമളിയുള്ള, കലക്കമുള്ള.

Tempesttost, a. പെരുങ്കാറ്റിനാൽ അടി
ക്കപ്പെട്ട, കൊടുങ്കാറ്റിനാൽ കീഴ്മെൽ മ
റിക്കപ്പെട്ട.

Templar, s. ന്യായശാസ്ത്രാദ്ധ്യായി.

Temple, s. ആലയം, ദൈവാലയം.

Temple, s. നെറ്റിത്തടം, ചെന്നി.

Temporal, a. അനിത്യമായുള്ള; താല്ക്കാലമു
ള്ള, ലൊകസംബന്ധമായുള്ള, പ്രാപഞ്ചി
കമായുള്ള

Temporality, Temporals, s. പട്ടക്കാരല്ലാ
ത്ത ജനങ്ങൾ; അനിത്യ വസ്തുവക, ലൊ
കസംബന്ധമുള്ള വസ്തു.

Temporally, ad. രം ജന്മം സംബന്ധ
മായി, അനിത്യമായി.

Temporary, a. കുറെ കാലത്തെക്കുള്ള അ
നിത്യമായുള്ള, അസ്ഥിരമായുള്ള.

To Temporize, v. n. താമസിപ്പിക്കുന്നു,
നാൾനീക്കം ചെയ്യുന്നു; കാലത്തിന തക്ക
വണ്ണം ചെയ്യുന്നു; സമയം പൊലെ ചെ
യുന്നു.

Temporizer, s. കാലാനുസാരി.

To Tempt, v. a. മൊഹിപ്പിക്കുന്നു, ആശ
പ്പെടുത്തുന്നു; പരീക്ഷിക്കുന്നു.

Temptable, Tempting, a. മൊഹിക്കാകു
ന്ന, ആശങ്കപ്പെടത്തക്ക.

Temptation, s. മൊഹനം, പരീക്ഷ, പ
രീക്ഷണം.

Tempter, s. മൊഹിപ്പിക്കുന്നവൻ, പരീ
ക്ഷക്കാരൻ, പരീക്ഷകൻ.

Temulent, a. ലഹരിപിടിച്ച.

Ten, a. പത്ത, ൧൦; ദശ, ദശകം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/478&oldid=178350" എന്ന താളിൽനിന്ന് ശേഖരിച്ചത്