Jump to content

താൾ:CiXIV133.pdf/465

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUN 453 SUP

Summary s. ചുരുക്കൽ, സംക്ഷെപണം;
സംക്ഷെപം, സംഗ്രഹം: ചുരുക്കത്തിലുള്ള
വിവരം.

Summer, s. വെനൽകാലം, ഉഷ്ണകാലം,
ഗ്രീഷ്മകാലം, ഉഷ്ണൊപഗമം.

Summerhouse, s. തൊട്ടത്തിൽ ഒരു ചെ
റുപുര, വെനൽചെരി.

Summerset, s. ഒതിരം മറിച്ചിൽ, വൈ
രം ചാട്ടം.

To turn or play a summerset, ഒതി
രം മറിയുന്നു, വൈരം ചാടുന്നു.

Summit, s. മെലെ അഗ്രം, ശിഖരം, കൊ
ടുമുടി; മുകൾ, ഉയൎച്ച; ചൂഡം.

To Summon, v. a. സമൻ കല്പന അയ
ക്കുന്നു, കല്പിച്ചുവിളിപ്പിക്കുന്നു.

Summoner, s. കല്പന അയക്കുന്നവൻ, വി
ളിപ്പിക്കുന്നവൻ.

Summons, s. സമൻകല്പന, വിളി.

Sumpter, s. ചുമട്ടുകുതിര, പെറുന്നകുതിര.

Sumption, s. കൈക്കൊള്ളുക, ധാരണം.

Sumptuary, a. പണച്ചിലവു സംബന്ധി
ച്ച, വ്യയത്തൊടുചെൎന്ന.

Sumptuous, a. അധികച്ചിലവറുപ്പുള്ള,
ധാരാളച്ചിലവുള്ള; ബഹുമൂല്യമുള്ള, കൊ
ലാഹലമുള്ള.

Sumptuosity, Sumptuousness, s. ബ
ഹുചിലവറുപ്പ, ധാരാള ചിലവ.

Sun, s. ആദിത്യൻ, സൂൎയ്യൻ, ഛായാപതി,
അംശുമാൻ; കതിരവൻ, ഭാനു; മഹാ
ശൊഭയുള്ള വസ്തു; വെയിൽ.

Under the sun, ഭൂമിയിൽ.

To Sun, v. a. വെയിലത്ത വെക്കുന്നു, വെ
യിലത്തിടുന്നു.

Sunbeam, s. സൂൎയ്യകിരണം, ആദിത്യര
ശ്മി, കതിർ.

Sunbeat, part, a. വെയിൽ തട്ടിയ, വെ
യിൽ കൊണ്ട വന്ന.

Sunbright, a. സൂൎയ്യനെ പൊലെ കാന്തി
യുള്ള.

Sunburnt, part. a. വെയിൽ തട്ടിച്ചുവന്നു;
വെയിൽ കൊണ്ട നിറഭെദംവന്ന, വെ
യിൽ കൊണ്ട കരിഞ്ഞ.

Sunday, s. ഞായറാഴ്ചദിവസം, ഞായർ,
സൂൎയ്യവാരം, ഭാനുവാരം.

To Sunder, v. a. പിരിക്കുന്നു, വെൎപ്പെ
ടുക്കുന്നു, വിഭജിക്കുന്നു.

Sundial, s. സൂൎയ്യഘടികാരം.

Sundry, a. ചില, പല, അനെകം; പുറ
വകയായുള്ള, ചില്ലറ.

Sunflower, s. സൂൎയ്യകാന്തിപ്പൂ.

Sung, pret & part. pass. of To Sing,
പാടി, പാടിയ.

Sunk, pret & part. pass. of To Sink,

താണു, താഴ്ത്തി, താണ, താഴ്ത്തിയ; മുങ്ങി,
മുങ്ങിയ, മുക്കി, മുക്കിയ.

Sunless, a. വെയിലില്ലാത്ത, ഉഷ്ണമില്ലാത്ത.

Sunlike, a. സൂൎയ്യനെപൊലെയുള്ള.

Sunny, a. വെയിൽ തട്ടുന്ന, വെയിലുള്ള;
ശൊഭയുള്ള.

Sunrise, Sunrising, s. സൂൎയ്യൊദയം, ഉ
ദയകാലം, ഉദയസമയം.

Sunset, s. സൂൎയ്യാസ്തമനം, അസ്തമനം, ദി
നാന്തം; വൈകുന്നെരം.

Sunshine, s. വെയിൽ, ആതപം, ദ്യൊതം,
പ്രകാശം.

Sunshiny, a. വെയിലുള്ള, സൂൎയ്യപ്രഭയുള്ള.

To Sup, v. a. & n. ചപ്പുന്നു; വാ നിറെ
കുടിക്കുന്നു; അത്താഴം ഉണ്ണന്നു, അത്താ
ഴം കഴിക്കുന്നു, രാത്രിഭക്ഷണം കഴിക്കുന്നു.

Sup, s. മിടർ, ഒരു കവിൾ വെള്ളം.

Super, (സമാസത്തിൽ ) അതി, അധികം;
മെലെ.

Superable, a. ജയിക്കപ്പെടതക്ക, ജിത്യമാ
യുള്ള, സാദ്ധ്യമായുള്ള.

To Superabound, v. n. അധികം വളരു
ന്നു, അതിപൂൎണ്ണമായിരിക്കുന്നു, അതിയാ
യുണ്ടാകുന്നു; സുഭിക്ഷമാകുന്നു.

Superabundance, s. അധികവളൎച്ച, മഹാ
പരിപൂൎണ്ണം, അതിപൂൎണ്ണത, സുഭിക്ഷം, അ
ധികത്വം; അതിസമൃദ്ധി.

Superabundant, a. അധികവളൎച്ചയുള്ള,
അതിപൂൎണ്ണമായുള്ള, സുഭിക്ഷമുള്ള, അധി
കമായുള്ള; അതിസമൃദ്ധിയുള്ള.

To Superadd, v. a. അതിയായികൂട്ടുന്നു,.
ഉള്ളതിനൊട വിശെഷാൽ കൂട്ടുന്നു.

Superadvenient, a. അതിവൎദ്ധനയുള്ള;
അറിയാതെ വന്നുചെരുന്ന, നിനച്ചിരി
യാതെ ഉണ്ടാകുന്ന.

Superannuate, a. അധികവയസ്സുകൊണ്ട:
ക്ഷീണിച്ച, അധികവയസ്സുചെന്ന.

Superb, a. അതിവിശെഷമായുള്ള, മഹാ
മൊടിയുള്ള; മഹത്തായുള്ള, കൊലാഹല
മായുള്ള, ദിവ്യമായുള്ള.

Supercargo, s. കച്ചവടക്കപ്പലിൽ ചുമതല
ക്കാരൻ.

Supercelestial, a. ആകാശത്തിന മെലാ
യുള്ള.

Supercilious, a. ഡംഭമുള്ള, അഹംഭാവ
മുള്ള, അകനിന്ദയുളള; കടുപ്പമുള്ള, ഗൎവ്വ
മുള്ള.

Superciliousness, s. ഡംഭം, അഹംഭാ
വം, അകനിന്ദ, കടുപ്പം, ഗൎവ്വം.

Supereminence, s. അതിശ്രെഷ്ഠത, മഹാ
പ്രധാനത.

Supereminent, a. അതിശ്രെഷ്ഠതയുള്ള,
മഹാ പ്രധാനമായുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/465&oldid=178334" എന്ന താളിൽനിന്ന് ശേഖരിച്ചത്