Jump to content

താൾ:CiXIV133.pdf/464

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUI 452 SUM

Suffering, s. വെദന, കഷ്ടം, പീഡ, ക
ഷ്ടാനുഭവം, പാട.

To Suffice, v. n. മതിയാകുന്നു, മുഴുക്കുന്നു,
തൃപ്തിയാകുന്നു; തികയുന്നു.

To Suffice, v. a. മതിയാക്കുന്നു, തൃപ്തിയാ
ക്കുന്നു; സന്തുഷ്ടിവരുത്തുന്നു, പ്രസാദിപ്പി
ക്കുന്നു.

Sufficiency, s. മതി, വെണ്ടുന്നത; തൃപ്തി,
അലംഭാവം; പിടിപ്പ, പിടിപ്പത.

Sufficient, a. മതിയായും, പൊന്ന, വെ
ണ്ടുന്നതായുള്ള, പിടിച്ചതായുള്ള, യഥാ
ചിതമായുള്ള.

To Suffocate, v. a. മുട്ടിക്കുന്നു, വീൎപ്പുമുട്ടി
ക്കുന്നു, തിക്കുമുട്ടിക്കുന്നു.

Suffocation, s. മുട്ടൽ, വിൎപ്പുമുട്ട, തിക്കുമു
ട്ടൽ, ശ്വാസംമുട്ടൽ; വെവ.

Suffocative, s. വീൎപ്പുമുട്ടിക്കുന്ന, തിക്കുമു
ട്ടിക്കുന്ന.

Suffragan, s. മെത്രാപ്പൊലീത്തന കീഴി
രിക്കുന്ന ബിശൊപ്പ.

Suffrage, s. സമ്മതിച്ചീട്ടി, സമ്മതം, അനു
വാദം.

To Suffuse, v. a. മീതെചിക്കുന്നു, മീതെ
പരത്തുന്നു, മീതെ മൂടുന്നു, മീതെ വ്യാപി
പ്പിക്കുന്നു, മീതെ ധൂളുന്നു.

Suffusion, s. മീതെ ചിക്കൽ, മീതെ പര
ത്തൽ.

Sugar, s. പഞ്ചസാര, ശുദ്ധശൎക്കരാ, മധുരം.

To Sugar, v. a. പഞ്ചസാര കൂട്ടിച്ചെൎക്കു
ന്നു, പഞ്ചസാരകൂട്ടി മധുരിപ്പിക്കുന്നു.

Sugarcandy, s. കല്കണ്ടം.

Sugarplum, s. ഒരു വക പലഹാരം.

Sugary, s. പഞ്ചസാരയുടെ രുചിയുള്ള,
മധുരമുള്ള.

To Suggest, v. a. സൂചിപ്പിക്കുന്നു, തൊ
ന്നിക്കുന്നു; ഉപദെശിക്കുന്നു; മൊഹിപ്പി
ക്കുന്നു; ഗൂഢമായി പറയുന്നു; അനുഭാ
വം കാട്ടുന്നു.

Suggestion, s. സൂചകം, തൊന്നൽ, ഉപ
ദെശം, അറിയിക്കുക; അനുഭാവം.

Suicide, s. തന്നെ താൻ കൊല്ലുക, പ്രാണ
ത്യാഗം; ആത്മഹത്തി, ആത്മഘാതകൻ.

Suit, s. കൂട്ട, കൂട്ടം, ഇണ; ഒരുടുപ്പവസ്ത്രം;
തരംചെൎന്നത; അപെക്ഷ; സംകടം; വ
ശീകരണം, ലളിതം, സരസം, നയവാ
ക്ക, പിന്തുൎടച്ച; വഴക്ക, വ്യാജ്യം, വ്യവ
ഹാരം.

To Suit, v. a. ഇണക്കുന്നു, ചെൎച്ചയാക്കു
ന്നു, അനുയൊജിപ്പിക്കുന്നു, ചെൎക്കുന്നു;
ചെലാക്കുന്നു, കൊള്ളിക്കുന്നു; പാങ്ങാക്കു
ന്നു; ഇഷ്ടപ്പെടുത്തുന്നു; ഉടുപ്പിക്കുന്നു.

To Suit, v. n. ഇണങ്ങുന്നു, ചെരുന്നു; അ
നുയൊജിക്കുന്നു, കൊള്ളുന്നു, ചെലാകുന്നു,

പാങ്ങാകുന്നു; ഉചിതമാകുന്നു, യുക്തമാ
കുന്നു, തരമാകുന്നു.

Suitable, a. ഇണക്കമുള്ള, ചെൎച്ചയുള്ള,
യൊജ്യതയുള്ള, കൊള്ളാകുന്ന, ഉചിതമാ
യുള്ള, യുക്തമായുള്ള; ചെലുള്ള, പ്രഹിത
മായുള്ള, തക്ക, യഥാൎത്ഥമായുള്ള.

Suitableness, s. ഇണക്കം, അനുയൊജ്യ
ത, യൊജ്യത, ചെൎച്ച; പൊരുത്തം.

Suite, s. പരിജനം, അനുചരന്മാർ; യ
ഥാക്രമം.

Suiter, Suitor, s. കാൎപ്പടൻ, അപെക്ഷ
ക്കാരൻ, സങ്കടക്കാരൻ, അൎത്ഥി; സ്ത്രീവശീ
കരക്കാരൻ, മൊഹിപ്പിക്കുന്നവൻ.

Suitress, s. അപെക്ഷക്കാരി, സങ്കടക്കാരി;
ലളിതക്കാരി.

Sulcated, a. പൊഴിയുള്ള, തടമുള്ള, ജര
യുള്ള.

Sulkiness, s. ദുൎമ്മുഖം, ദുശ്ശീലം, പുളിപ്പ,
ദുശ്ശാഠ്യം.

Sulky, a. ദുൎമ്മുഖമായുള്ള, വക്രമായുള്ള, ദു
ശ്ശീലമുള്ള, പുളിപ്പുള്ള.

Sullen, a ദുൎമ്മുഖമുള്ള, ദുശ്ശീലമുള്ള, കുണ്ഠി
തമുള്ള; ദുൎഗ്ഗുണമുള്ള; ദുശ്ശാഠ്യമുള്ള, അപ്ര
സാദമുള്ള; മന്ദ ബുദ്ധിയുള്ള; മൂടലുള്ള, ഇ
രുട്ടുള്ള.

Sullenness, s. ദുൎമ്മുഖം, ദുശ്ശീലം, കുണ്ഠി
തം; ദുൎഗ്ഗുണം; ദുശ്ശാഠ്യം; മന്ദബുദ്ധി; മൂടൽ.

To Sully, v. a. ദുഷിക്കുന്നു, അഴുക്കാക്കുന്നു,
കറയാക്കുന്നു, മലിനതപ്പെടുത്തുന്നു.

Sulphur, s. ഗന്ധകം, കിടഘ്നം, ധാതു
വൈരി.

Sulphereous, s. ഗന്ധകമുള്ള, ഗന്ധകം
പൊലെയുള്ള, ഗന്ധകംകൊണ്ടുണ്ടാക്കിയ.

Sulphuric—acid, s. ഗന്ധകദ്രാവകം.

Sulphury, s. ഗന്ധകമുള്ള, ഗന്ധകം കൂട്ടീ
ട്ടുള്ള.

Sultan, s. സുൽത്താൻ; തുൎക്കി രാജ്യത്തിലെ
രാജാവ.

Sultana, s. സുൽത്താന്റെ ഭാൎയ്യ.

Sultriness, s. അത്യുഷ്ണം, വെവ; പുഴുകൽ;
കാറ്റില്ലായ്മ.

Sultry, a. അത്യുഷ്ണമുള്ള, വെവുള്ള; അതി
ചൂടുള്ള.

Sum, s. തുക, സംഖ്യ, കണക്ക; പണസം
ഖ്യ; സംക്ഷെപക്കണക്ക; തിരട്ട; ആക
ത്തുക; തീൎച്ച.

To Sum, v. a. കണക്കുകൂട്ടുന്നു, തുകകൂട്ടുന്നു;
അടക്കുന്നു, ഒതുക്കുന്നു, സംക്ഷെപിക്കുന്നു.

Sumless, a. അസംഖ്യമായുള്ള, കണക്ക
കൂടാത്ത.

Summarily, ad. ചുരുക്കത്തിൽ, കുറുക്കായി.

Summary, a. ചുരുക്കമായുള്ള, സംക്ഷെപമു
ള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/464&oldid=178332" എന്ന താളിൽനിന്ന് ശേഖരിച്ചത്