Jump to content

താൾ:CiXIV133.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUB 449 SUB

Submarine, a. സമുദ്രത്തിന കിഴെയുള്ള.

To Submerge, v. a. വെള്ളത്തിൽ മുക്കുന്നു,
നിമഗ്നനംചെയ്യുന്നു; മുക്കിക്കൊല്ലുന്നു; വെ
ള്ളത്തിൽ താക്കുന്നു.

Submersion, s. വെള്ളത്തിലുള്ള മുക്കൽ, മു
ക്കുക, നിമഗ്നനം, മുക്കിക്കൊല്ലുക; മുഴുകൽ.

Submiss, Submissive, a. വിനയമുള്ള,
വണക്കമുള്ള, താണ്മയുള്ള, കീഴടക്കമുള്ള,
അനുസരണമുള്ള, പ്രണയമുള്ള.

Submission, s. വിനയം, വണക്കം, വഴ
ങ്ങൽ, താണ്മ, മനാതാണ്മ, താഴ്ച; കീഴ
ടക്കം, അനുസരണം, വശം.

Submissiveness, s. വിനയം, വണക്കം,
അനുസരണം.

To Submit, v. a. താഴ്ത്തുന്നു, കീഴ്പെടുത്തു
ന്നു; എല്പിക്കുന്നു; ബൊധിപ്പിക്കുന്നു, അറി
യിക്കുന്നു; ആലൊചനത്തിന വിടുന്നു, ഗു
ണദൊഷിക്കുന്നു.

To Submit, v. n. വിനയപ്പെടുന്നു, വണ
ങ്ങുന്നു, കീഴടങ്ങുന്നു, അനുസരിക്കുന്നു.

Submultiple, s. ഒറ്റ പങ്ക, ഒരു സമഭാ
ഗം, ഏഴിൽ ഒന്ന.

Subnascent, a. കീഴെ ഉണ്ടാകുന്ന.

Subctave, Suboctuple, a. എട്ടിൽ ഒന്നാ
യുള്ള.

Subordinacy, Subordinancy, s. കീഴാ
യുള്ള ഇരിപ്പ, കീഴിരിപ്പ; കീഴായ്മ: താ
ണസ്ഥാനം; കീഴ്ത്തരം.

Subordinate, a. കീഴുള്ള, കീഴായുള്ള, താ
ണ, രണ്ടാമത്തെ; കീഴ്ത്തരമായുള്ള; അപ്ര
ധാനമായുള്ള, ഉപസൎജ്ജനമായുള്ള.

Subordinate, s. കീഴാൽ, രണ്ടാമൻ, ര
ണ്ടാം പ്രമാണി.

Subordination, s. കീഴായ്മ, കീഴിരിപ്പ, താ
ണസ്ഥാനം; അപ്രധാനത; താണയവ
സ്ഥ; വണങ്ങൽ, അനുസരണം.

To Suborn, v. a. നെരല്ലാതെ വശീകരി
ക്കുന്നു; രഹസ്യമായി പാട്ടിലാക്കുന്നു;
കൊഴകൊടുത്ത സമ്മതം വരുത്തുന്നു.

Subornation, s. ദുഷ്പ്രവൃത്തി ചെയ്യുന്നതി
ന ഒരുത്തന കൈക്കൊഴ കൊടുക്കുന്ന
കുറ്റം.

Suborner, s. കൈക്കൂലി കൊടുത്ത വശീക
രിക്കുന്നവൻ, കൈക്കൊഴക്കാരൻ.

Subpoena, s. ഹാജർ കല്പന.

Subquadruple, a. നാലൊന്നായുള്ള, കാൽ.

Subquintuple, a. അഞ്ചിലൊന്നായുള്ള.

Subrector, s. പ്രമാണിയുടെ താഴെയുള്ള
വൻ, രണ്ടാം പ്രമാണി.

Subreption, s. വ്യാജസമ്പാദനം.

Subreptitious, a. വ്യാജസമ്പാദനമായു
ള്ള, കൃത്രിമമായി, ഉപായത്തിൽ കൈ
ക്കലാക്കിയ.

To Subscribe, v. a. സമ്മതിച്ച ഒപ്പിടുന്നു;
പെരെഴുതി സാക്ഷിപ്പെടുത്തുന്നു; സമ്മ
തിക്കുന്നു; ധൎമ്മത്തിനും മറ്റും ഇത്രകൊടു
ക്കാമെന്ന കയ്യെഴുത്തിടുന്നു, വരികൊടുക്കു
ന്നു; കൂട്ടത്തിൽ കൂടുന്നു.

Subscriber, s. ഒപ്പിടുന്നവൻ; ധൎമ്മശെഖ
രത്തിലും മറ്റും കൂടുന്നവൻ.

Subscription, s. കീഴെ എഴുതിയ എഴുത്ത,
സമ്മത ഒപ്പ, സാക്ഷിയൊപ്പ; കയ്യൊപ്പ;
ധൎമ്മകാൎയ്യത്തിനും മറ്റും കൊടുക്കുന്ന പ
ണം, വരി.

Subsecutive, a. ക്രമത്തിലുള്ള, ക്രമൊല്ക
ൎഷമായുള്ള, പിന്തുടരുന്ന.

Subsequence, s. പിന്തുടൎച്ച, പിൻവരവ,
ക്രമൊമൊല്കൎഷ; പിമ്പ, പ്രത്യക.

Subsequent, a. ക്രമെണയുള്ള, ക്രമൊല്ക
ൎഷമായുള്ള, പിന്തുടരുന്ന, പിമ്പുള്ള, പി
ന്നാലെയുള്ള, പിൻവരുന്ന.

To Subserve, v. a. ഉപയൊഗിപ്പിക്കുന്നു,
ഉപകരിപ്പിക്കുന്നു, സഹായിക്കുന്നു; കീ
ഴ്മണിയം ചെയ്യുന്നു.

Subserviency, s. കീഴ്മണിയം, പാരത
ന്ത്ര്യം; പരവശത; ഉപയൊഗം; കൂട്ടുസ
ഹായം.

Subservient, a. കീഴ്മണിയം ചെയ്യുന്ന,
പരതന്ത്രമായുള്ള; കീഴിലായുള്ള; ഉപ
യൊഗമുള്ള, ഉപയുക്തമായുള്ള, കൂടെ സ
ഹായിക്കുന്ന; ഒത്താശയുള്ള.

To Subside, v. n. താഴുന്നു, താണുപൊ
കുന്നു, കുറഞ്ഞുപൊകുന്നു; അടിയിൽ പ
തിയുന്നു; അമരുന്നു; വിടുന്നു; ഒതുങ്ങുന്നു.

Subsidence, Subsidency, s. കാഴ്ച, അ
ടിയിൽ പതിയുക; അമൎച്ച; വിടൽ; ഒതു
ക്കം, ഒതുങ്ങൽ; കുറവ.

Subsidiary, a. ഉതകുന്ന, സഹായിക്കുന്ന,
ഉപയൊഗമുള്ള; ഉപബലമായുള്ള.

To Subsidize, v. a. സഹായത്തിന കപ്പം
കൊടുക്കുന്നു.

Subsidy, s. സഹായം, ഒത്താശ; കപ്പം,
സഹായത്തിനുള്ള പണം.

To Subsign, v. n. താഴെ ഒപ്പിടുന്നു; പി
ന്നെ ഒപ്പിടുന്നു.

To Subsist, v. n. ഇരിക്കുന്നു, സ്ഥിതിചെ
യ്യുന്നു, നടക്കുന്നു; ഉപജീവിക്കുന്നു, പി
ഴെക്കുന്നു, കഴിഞ്ഞുകൂടുന്നു, ജീവിച്ചിരി
ക്കുന്നു.

Subsistence, s. സ്ഥിതി, ജിവിതം; ഉപ
ജീവനം, പിഴപ്പ, വൃത്തി, കഴിച്ചിൽ.

Subsistent, a. സ്ഥിതിചെയ്യുന്ന, ജീവിത
മായുള്ള, ഉള്ള, ഇരിക്കുന്ന.

Subsisting, a. സ്ഥിതമായുള്ള, ഇരിക്കുന്ന.

Substance, s. വസ്തു; സാരം: സത്ത, സാ
ക്ഷാലുള്ളത; കാതൽ; മൂൎത്തി; അൎത്ഥം, ദ്ര


2 M

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/461&oldid=178327" എന്ന താളിൽനിന്ന് ശേഖരിച്ചത്