Jump to content

താൾ:CiXIV133.pdf/460

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUB 448 SUB

Subaction, s. കീഴാക്കുക, കീഴടക്കം.

Subaltern, a. താണ, കിഴ്പൊട്ട, കീഴ്ത്തര
മായുള്ള, കൊച്ച, ചെറിയ.

Subaltern, s. പട്ടാളത്തിൽ കിഴുദ്യൊഗ
സ്ഥൻ, താണസ്ഥാനക്കാരൻ.

Subalternate, a. മാറിമാറി വരുന്ന.

Subastringent, a. അല്പം പരിബന്ധിക്കു
ന്ന, അല്പം ചവൎപ്പുള്ള.

Subchanter, s. രണ്ടാം ഗായകപ്രമാണി.

Subclavian, a. തൊളിനകീഴുള്ള, കക്ഷ
ത്തിന കീഴുള്ള.

Subconstellation, s. നീചനക്ഷത്രം.

Subcutaneous, a. തൊലിക്കകത്തുള്ള, തൊ
ലിക്ക കീഴുള്ള.

Subdeacon, s. റൊമാപള്ളിയിൽ താണ
ശുശ്രൂഷ സ്ഥാനമുള്ളവൻ.

Subdean, s. പ്രധാന പള്ളിയിൽ രണ്ടാം
പ്രമാണി.

Subdecuple, a. പത്തിലൊരു അംശമുള്ള.

To Subdiversify, v. a. രണ്ടാമത ചിത്ര
വിചിത്രമാക്കുന്നു; വീണ്ടും വ്യത്യാസംവരു
ത്തുന്നു.

To Subdivide, v. a. രണ്ടാമത വിഭാഗി
ക്കുന്നു, പിന്നെയും പങ്കിടുന്നു, വീണ്ടും വി
ഭജിക്കുന്നു, കഴിച്ചതിനെ രണ്ടാമത കഴി
ക്കുന്നു.

Subdivision, s. രണ്ടാം വിഭാഗം, രണ്ടാം
പിരിവ, രണ്ടാം കഴിപ്പ.

Subdolous, a. ഉപായമുള്ള, വഞ്ചനയുള്ള,
കൃത്രിമമുള്ള.

To Subduce, v. a. നീക്കുന്നു, തള്ളുന്നു,
കിഴിക്കുന്നു, ഹരിക്കുന്നു.

To Subduct, v. a. നീക്കുന്നു, തള്ളുന്നു,
കിഴിക്കുന്നു, ഹരിക്കുന്നു.

Subduction, s. ഹരണം, നീക്കം, തള്ളൽ,
കിഴിപ്പ, ഹരിപ്പ.

To Subdue, v.a. അടക്കുന്നു, കീഴടക്കു
ന്നു, അമൎത്തുന്നു, ദമിപ്പിക്കുന്നു; ജയിക്കു
ന്നു, വെല്ലുന്നു; കീഴ്പെടുത്തുന്നു, ഒതുക്കുന്നു,
വഴക്കുന്നു.

Subduer, s. അടക്കുന്നവൻ, ജയിക്കുന്ന
വൻ.

Subbduple, Subduplicate, a. അൎദ്ധമായു
ള്ള, രണ്ടുപങ്കിൽ ഒരു പങ്കുളള.

Suljacent, a. കീഴായുള്ള, കീഴെകിടക്കുന്ന.

To Subject, v, a. കീഴിലാക്കുന്നു, കീഴാ
ക്കുന്നു, കീഴ്പെടുത്തുന്നു, കീഴടക്കുന്നു; അ
ടിമയാക്കുന്നു; സ്വാധീനമാക്കുന്നു, വഴക്കു
ന്നു; ഉൾപ്പെടുത്തുന്നു, അപകടപ്പെടുത്തു
ന്നു; ചുമത്തുന്നു, ചുമതലപ്പെടുത്തുന്നു, എ
ൎപ്പെടുത്തുന്നു.

Subject, a. കീഴായുള്ള, പരവശമായുള്ള,
പരാധീനമായുള്ള; ഉൾപ്പെട്ട, അപകട
മുള്ള; ഹെതുവായുള്ള; എൎപ്പെട്ട.

Subject, s. ഒരുത്തന കീഴുള്ളവൻ, കുടി
യാൻ, കുടി, പ്രജ; കാൎയ്യം, സംഗതി, വൃ
ത്താന്തം; കൎമ്മം.

Subjected, a. കീഴാക്കുപ്പെട്ട, കീഴടക്ക
പ്പെട്ട; പരാധീനമായുള്ള; ഉൾപ്പെട്ട; അ
പകടത്തിലുള്ള; ചുമതലപ്പെട്ട, എൎപ്പെട്ട.

Subjection, s. കിഴാക്കുക, കീഴ്പെടുത്തൽ;
അടങ്ങിയിരിക്കുക; കീഴടക്കം; പരാധീ
നത; ഒതുക്കം; സ്വാധീനത, വശത, വ
ശം: വണക്കം, വഴക്കം; നിഗ്രഹം.

Subjective, a. കാൎയ്യത്തൊടുചെൎന്ന.

Subingression, s. രഹസ്യമായുള്ള ഉൾപ്ര
വെശനം, ഗൂഢവഴി.

To Subjoin, v. a. കൂടെ കൂട്ടുന്നു; വിശെ
ഷാൽ കൂട്ടിചെക്കുൎന്നു.

Subitaneous, a. പെട്ടന്നുള്ള, നിനച്ചിരി
യാതെയുള്ള, ദ്രുതിയുള്ള, ഞെടുന്നനെയു
ള്ള.

To Subjugate, v. a. ജയിക്കുന്നു, കീഴട
ക്കുന്നു; അമൎത്തുന്നു; താഴ്ത്തുന്നു; ഒതുക്കുന്നു;
വഴക്കുന്നു.

Subjugation, s. ജയിക്കുക, കീഴാക്കുക, കീ
ഴടക്കം, അമൎച്ച; ഒതുക്കം, വഴക്കം.

Subjunction, s. കൂടെ കൂട്ടുക, അവസാ
നത്തിൽ കൂട്ടിചെൎക്കുക.

Subjunctive, a. മറ്റൊന്നിനൊട കൂട്ടി
ചെൎത്ത, കൂടെ കൂട്ടീട്ടുള്ള.

Sublapsary, a. മനുഷ്യന അധഃപതനം
വന്ന ശെഷം ചെയ്തിട്ടുള്ള.

Sublation, s. ഹരണം, നീക്കം.

Sublevation, s. ഉയൎത്തുക, ഉന്നതപ്പെടു
ത്തുക.

Sublimable, a. ശുദ്ധി ചെയ്യാകുന്ന, പുട
മിടാകുന്ന.

Sublimate, s. രസഭസ്മം, പുടമിട്ട ഭസ്മം.

To Sublimate, Sublime, v. a. അഗ്നി
കൊണ്ട തിളപ്പിക്കുന്നു, പുടമിടുന്നു, ശു
ദ്ധിവരുത്തുന്നു; വെക്കുന്നു; മെലെ ഉയൎത്തു
ന്നു, ഉന്നതമാക്കുന്നു; വൎദ്ധിപ്പിക്കുന്നു, ന
ന്നാക്കുന്നു.

Sublimation, s. പുടപ്രയൊഗം, വെപ്പു
മുറ; ഉയൎത്തുക, ഉന്നതി.

Sublime, a. ഉയൎന്ന, ഉയരമുള്ള, ഉന്നത
മായുള്ള; ശ്രെഷുമായുള്ള; വിശെഷമായു
ള്ള; പൊങ്ങിയ; മൊടിയുള്ള, വലിപ്പമു
ള്ള, ഗൎവമുള്ള.

Sublimity, s. ഉയൎച്ച, ഉന്നതി, ഉയരം;
പൊക്കം; ശ്രെഷ്ഠത, മുഖ്യത; വിശെഷത,
മാഹാത്മ്യം, വലിപ്പം; പ്രൗഢത, ഗ
ൎവം, ഡംഭം.

Sublingual, a. നാവിന കീഴെയുള്ള.

Sublunar, Sublunary, a. ചന്ദ്രന കീഴെ
യുള്ള, ഭൂമിസംബന്ധമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/460&oldid=178326" എന്ന താളിൽനിന്ന് ശേഖരിച്ചത്