താൾ:CiXIV133.pdf/462

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUB 450 SUC

വിണം, ദ്രവ്യം, ധനം : കഴമ്പ; കട്ടി; ശ
രീരം.

Substantial, a. വസ്തുവുള്ള, സാരമുള്ള; മൂ
ൎത്തിയുള്ള, സാക്ഷാലുള്ള, പരമാൎത്ഥമുള്ള;
കാൎയ്യമുള്ള; ഉറപ്പുള്ള, കട്ടിയുള്ള, വണ്ണമു
ള്ള, പുഷ്ടിയുള്ള; ചുമതലയുള്ള; ഐശ്വ
ൎയ്യമുള്ള, വസ്തുവകയുള്ള, പൊക്കുള്ള.

Substantiality, s. മൂൎത്തിത്വം; കാൎയ്യം, സാ
ക്ഷാലുള്ളത, ബലം.

To Substantialize, v. a. വസ്തുവാക്കുന്നു;
നിശ്ചയം വരുത്തുന്നു, പരമാൎത്ഥമാക്കുന്നു.

Substantially, ad. സാക്ഷാൽ; ഉറപ്പൊ
ടെ, ബലമായി, കട്ടിയായി.

Substantialness, s. ഉറപ്പ, ബലം, സാ
ക്ഷാൽ ശക്തി, ൟട.

Substantials, s. plu. സാരാംശങ്ങൾ, പ്ര
ധാന കാൎയ്യങ്ങൾ.

To Substantiate, v. a. ഉള്ളതാക്കുന്നു, ജീ
വിച്ചിരിക്കുമാറാക്കുന്നു; സ്ഥിതിയാക്കുന്നു,
സ്ഥിതിവരുത്തുന്നു.

Substantive, s. ഒരു വസ്തുവിന്റെ പെർ
പറയുന്ന പദം, വിശെഷ്യപദം.

Substantive, a. ഉള്ളതിനെ കാട്ടുന്നതായു
ള്ള, സാക്ഷാലുള്ള, പരാശ്രയമില്ലാ
ത്ത.

Substitute, s. പകരക്കാരൻ, പിണിയാൾ,
ആൾപെർ.

To Substitute, v. a. പകരമായിട്ടാക്കു
ന്നു, പ്രതിപകരമാക്കുന്നു, ഒരുത്തന പ
കരമായി വെക്കുന്നു; ഒന്നിന പകരം മ
റ്റൊന്ന വെക്കുന്നു.

Substitution, s. പകരമായിട്ടാക്കുക; പി
ണ; വകമാറ്റം.

To Substract, v. a. കിഴിക്കുന്നു, ഹരിക്കു
ന്നു, നീക്കുന്നു, തള്ളുന്നു.

Substraction, s. കിഴിപ്പ, ഹരണം; നീ
ക്കം, തള്ളൽ; കിഴിപ്പൂകണക്ക.

Substratum, s. കീഴെയുള്ള അടുക്ക, അ
ടിപ്പട, അട്ടി.

Substruction, s. കിഴ്പണി; മുട്ട, ഊന്ന,
ആധാരം.

Subsultive, Subsultary, a. തെറിക്കുന്ന,
തത്തിപ്പൊകുന്ന, ചാടിച്ചാടിപ്പൊകുന്ന.

To Subtend, v. n. കീഴൊട്ടുഞാലുന്നു, കീ
ഴൊട്ട നിളുന്നു; വാലുന്നു.

Subtense, s. വളവിന കിഴൊട്ടുള്ള നട
വര.

Subterfluent, a. കീഴെ ഒഴുക്കുന്ന, വാലുന്ന.

Subterfuge, s. ഒഴികഴിവ, ഉപായം, ത
ന്ത്രം, കൌശലം; നിൎവ്വാഹം, പൊത്തുവ
രുത്തം, നീക്കുപൊക്ക.

Subterranean, Subterraneous, a. ഭൂമി
ക്ക കീഴെയിരിക്കുന്ന, കിഴെയുള്ള.

Subtile, a. നെൎത്ത, കൊഴുപ്പില്ലാത്ത, നെ
ൎമ്മയുള്ള; സൂക്ഷ്മമായുള്ള, ലെശായുള്ള മി
നുസമുള്ള; തന്ത്രമുള്ള, കൃത്രിമമുള്ള, കൌ
ശലമുള്ള, വഞ്ചനയുള്ള; കുശാഗ്രീയമായു
ള്ള; നന്നായി കൂൎത്ത, പുടമിട്ട.

Subtileness, s. നെൎപ്പ, നെൎമ്മ, സൂക്ഷ്മം;
തന്ത്രം, കൃത്രിമം, ഉപായം.

To Subtiliate, v. a. നെൎപ്പിക്കുന്നു; പുട
മിടുന്നു; സൂക്ഷ്മമാക്കുന്നു; കൂൎപ്പിക്കുന്നു.

Subtiliation, s. നെൎപ്പിക്കുക.

To Subtilize, v. a. നെൎപ്പിക്കുന്നു, നെൎമ്മ
യാക്കുന്നു; ശുദ്ധിവരുത്തുന്നു, പുടമിടുന്നു;
സൂക്ഷ്മം വരുത്തുന്നു.

Subtility, s. നെൎപ്പ, നെൎമ്മ; പുടം; സൂ
ക്ഷ്മം; അധികകൂൎമ്മത, ഉപായം, തന്ത്രം,
കൌശലം.

Subtle, a. ഉപായമുള്ള, കൌശലമുള്ള, കൃ
ത്രിമമുള്ള.

Subtlety, s. ഉപായം, കൌശലം, കൃത്രി
മം; കുശാഗ്രീയബുദ്ധി, സൂക്ഷ്മബുദ്ധി.

Subtly, ad. ഉപായത്തൊടെ, കൌശല
ത്തൊടെ, സൂക്ഷ്മത്തൊടെ.

To Subtract, v. a. കിഴിക്കുന്നു, ഹരിക്കു
ന്നു; നീക്കുന്നു, തള്ളുന്നു.

Subtraction, s. കിഴിപ്പ, ഹരണം, നീ
ക്കം, തള്ളൽ; കിഴിപ്പുകണക്ക.

Subtrahend, s. കിഴിപ്പാനുള്ള തുക; ഹാ
രകം.

Subversion, s. കീഴ്മെൽ മറിച്ചിൽ; വിനാ
ശം ; വീഴ്ച: ഛത്രഭംഗം.

Subversive, a. നാശകരമായുള്ള, വിനാ
ശകരമായുള്ള ; നിൎമ്മൂലമാക്കുന്ന.

To Subvert, v. a. നശിപ്പിക്കുന്നു, കീഴ്മെൽ
മറിക്കുന്നു; തള്ളിയിടുന്നു, നിൎമ്മൂലമാക്കുന്നു;
വഷളാക്കുന്നു.

Subverter, s. നാശകൻ, വിനാശകൻ.

Suburb, s. ഉപഗ്രാമം, ഉപപുരം; പെട്ട,
ഖെടകം.

Suburban, a. ഉപഗ്രാമത്തിലിരിക്കുന്ന, ഉ
പപുരിയിൽ പാൎക്കുന്ന.

Subworker, s. കീഴ്വെലക്കാരൻ, കീഴെയു
ള്ള സഹായക്കാരൻ, കീഴ്മണിയക്കാരൻ.

Succedaneous, a മറ്റൊന്നിന പകരം
ഉതകുന്ന.

Succedaneum, s. മറ്റൊന്നിന പകരം
വെക്കപ്പെട്ടത.

To Succeed, v. n. &. a. ക്രമെണ പിന്തു
ടരുന്നു; മറ്റൊരുത്തന്റെ പിന്നാലെ വ
രുന്നു, മറ്റൊരുത്തൻ വിട്ട സ്ഥലത്തൊ
സ്ഥാനത്തൊ വരുന്നു; സ്ഥാനം പ്രാപി
ക്കുന്നു; സാധിക്കുന്നു, ഫലിക്കുന്നു; കൈ
കൂടുന്നു, ഭാഷയാകുന്നു, കാൎയ്യം സാധിക്കു
ന്നു; വായ്ക്കുന്നു; അഭിലാഷം പ്രാപിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/462&oldid=178328" എന്ന താളിൽനിന്ന് ശേഖരിച്ചത്