താൾ:CiXIV133.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SHU 415 SID

To Shriek, v. a. കരയുന്നു, കിറുകിലുക്കു
ന്നു, അലറുന്നു, നിലവിളിക്കുന്നു.

Shriek, s. പെടികൊണ്ടുള്ള നിലവിളി,
അമളി.

Shrill, a. രൂക്ഷശബ്ദമുള്ള, കൎണ്ണശൂലയാ
യുള്ള.

To Shrill, v. n. ചെവിയിൽ രൂക്ഷതയൊടെ
ശബ്ദിക്കുന്നു.

Shrillness, s. രൂക്ഷശബ്ദം.

Shrimp, s. ചെമ്മീൻ, ചെള്ളി; കുറുമുണ്ടൻ,
കൃശൻ, വാമനൻ.

Shrine, s. രൂപക്കൂട; ശ്രീകൊവിൽ, കല്ലറ.

To Shrink, v. n. ചുരുങ്ങുന്നു, ചുളുങ്ങുന്നു;
കൊച്ചുന്നു; ചൂളുന്നു; അവിയുന്നു, കുറഞ്ഞു
പൊകുന്നു, പിൻവാങ്ങുന്നു.

To Shrink, v. a. ചുരുക്കുന്നു, ചുളുക്കുന്നു.

Shrink, s. ചുരുക്ക , ചുളുക്ക, കൊച്ച; ചൂ
ളൽ; പിൻവാങ്ങൽ.

To Shrivel, v. n. ചുരുങ്ങുന്നു, ചുളുങ്ങുന്നു,
കൊച്ചുന്നു; സങ്കൊചിക്കുന്നു.

To Shrivel, v. a. ചുരുക്കുന്നു, ചുളുക്കുന്നു,
സങ്കൊചിപ്പിക്കുന്നു.

Shrivelling, s. ചുരുക്കം, ചുരുങ്ങൽ, ചുളു
ക്കം, കൊച്ചൽ, സങ്കൊചം.

Shroud, s. ശവപുടവ, ശവാലങ്കാരം; മ
റ, ആദരവ, മറവിടം, മൂടി; കപ്പലി
ന്റെ പായ്കയറ.

To Shroud, v. a. മറെക്കുന്നു, മൂടുന്നു; ശ
വത്തെ പുടവകൊണ്ട അലങ്കരിക്കുന്നു;
കാത്തരക്ഷിക്കുന്നു.

Shrovetide, Shrovetuesday, s. വലിയ
നൊമ്പിന്റെ തലദിവസം.

Shrub, s. ചെടി, പൂമരം, കുറുന്തൂവൽ, വ
ള്ളിക്കാട, ചുള്ളിക്കാട, വള്ളിക്കുടിൽ; മദ്യ
വും പുളിയും പഞ്ചസാരയും കൂട്ടിയ പാ
നകം.

Shrubbery, s. ചെടികളുള്ളസ്ഥലം, വള്ളി
ക്കുടിലുള്ള പ്രദെശം; പൂങ്കാവ.

Shrubby, a. ചുള്ളിക്കാടുള്ള, കുറുങ്കാടുള്ള.

To Shrug, v. n. തൊൾചുളുങ്ങികൊള്ളുന്നു.

To Shrug, v. a. ചുളുക്കുന്നു, കൊച്ചിക്കുന്നു.

Shrug, s. തൊൾചുളുക്കം.

Shrunk, Shrunken, pret. & part. pass.
of To Shrink, ചുരുങ്ങി, ചുളുങ്ങിയ.

To Shudder, v. n. നടുങ്ങുന്നു, ഞെട്ടുന്നു,
കൊൾമയിൎക്കൊള്ളുന്നു, പെടിച്ചുവിറെക്കു
ന്നു, കിടുകിടുക്കുന്നു.

Shuddering, s. നടുക്കം, ഞെട്ടൽ, വിറ
യൽ.

To Shuffle, v. a. & n. കൂട്ടികലക്കുന്നു, കു
ലുക്കുന്നു; ഇളക്കുന്നു; തട്ടിക്കുന്നു; കൃത്രിമം
ചെയ്യുന്നു; സ്ഥലംമാറ്റുന്നു; ഒഴിച്ചുകളയു
ന്നു; കളികടലാസുകളെ മറിക്കുന്നു; നീ

ങ്ങിനീങ്ങിപൊകുന്നു, കൊടി നടക്കുന്നു.

Shuffle, s. കൂട്ടിക്കലക്കം; കുലുക്കം; കൃത്രിമം,
കപടം; ഒഴിവ.

Shuffler, s. കൃത്രിമക്കാരൻ, ഒഴിച്ചിൽക്കാ
രൻ.

To Shun, v. a. അകറ്റുന്നു, കഴിക്കുന്നു,
തള്ളിക്കളയുന്നു, വിലക്കുന്നു, നീക്കികളയു
ന്നു; വെറുക്കുന്നു.

To Shut, v. a. അടെക്കുന്നു; പൂട്ടുന്നു; മൂടു
ന്നു; പൊത്തുന്നു; തടവിടുന്നു; പുറത്താ
ക്കുന്നു; ചുരുക്കുന്നു.

To shut in, അകത്തടെക്കുന്നു.

To shut out, പുറത്താക്കിയടെക്കുന്നു; ത
ള്ളിക്കളയുന്നു.

To shout up, അടെച്ചുകളയുന്നു; ഇട്ടടെ
ക്കുന്നു; കാരാഗൃഹത്തിലാക്കുന്നു; നിൎത്തു
ന്നു.

To Shut, v. n. അടയുന്നു, അടഞ്ഞുപൊ
കുന്നു; കൂടുന്നു, കൂമ്പുന്നു.

Shut, s. അടെച്ചിൽ.

Shutter, s. അടെപ്പുവാതിൽ; കിളിവാ
തിൽപലക; മൂടി.

Shuttle, s. ഒടം.

Shy, a. അടക്കമുള്ള, നാണിച്ച, കൂശലുള്ള;
മരുക്കമില്ലാത്ത.

To be shy, കൂശുന്നു.

Sibiland, a. ചീറുന്ന, ചീറ്റുന്ന.

Sibilation, s. ചീറൽ, ചീറ്റൽ.

Sicamore, s. കാട്ടത്തിവ്രക്ഷം

Siccation, s. ഉണക്കുക, വരട്ടൽ.

Siccity, s. ഉണക്ക, വരൾച, ഉലൎച്ച; ***
റമില്ലായ്മ.

Sice, s. പകിടകളിയിൽ ആറഎന്നസംഖ്യ.

Sick, a. രൊഗമുള്ള, ദീനമുള്ള, വ്യാധിത
മായുള്ള; രൊഗി.

To Sicken, v. n. രൊഗംവരുത്തുന്നു, വ്യാ
ധി പിടിപ്പിക്കുന്നു; അരൊചകംവരുത്തു
ന്നു; ക്ഷീണിപ്പിക്കുന്നു.

To Sicken, v. n. രൊഗം പിടിക്കുന്നു, ദീ
നംപിടിക്കുന്നു, വെറുപ്പുണ്ടാകുന്നു, മനം
മറിയുന്നു; ക്ഷീണിക്കുന്നു, ക്ഷയിക്കുന്നു.

Sickle, s. അരിവാൾ.

Sickly, a. രൊഗം പിടിച്ച, വ്യാധിപിടി
ച്ച; ക്ഷീണതയുള്ള.

Sickness, s. രൊഗം, വ്യാധി, ദീനം, പി
ണി, ആമയം, ദണ്ഡം.

Side, s. പള്ള, വാരിപ്പുറം, പാൎശ്വം, പു
റം, ഭാഗം; വശം, പക്ഷം; വക്ക, വിളി
മ്പ; കൂട്ടം, വഴി.

Side, a. കൊട്ടമുള്ള, നെരെയല്ലാത്ത, പ
ക്ഷമുള്ള.

To Side, v. n. പക്ഷത്തിൽ കൂടുന്നു; പ
ക്ഷംപിടിക്കുന്നു; പാട്ടിലാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/427&oldid=178281" എന്ന താളിൽനിന്ന് ശേഖരിച്ചത്