താൾ:CiXIV133.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SIG 416 SIL

Sideboard, s. ഒരു ഭാഗത്ത വെച്ചിരിക്കുന്ന
മെശ.

Sidelong, a. പാൎശ്വഭാഗത്തുള്ള, ചൊവ്വ
ല്ലാത്ത; ഒരു വശത്തൊട്ട ചാഞ്ഞ.

Sideral, a. നക്ഷത്രങ്ങളൊടുചെൎന്ന, ജ്യൊ
തിസ്സുള്ള.

Siderated, a. ഗ്രഹപ്പിഴ പിടിച്ച, മഹാ
നിൎഭാഗ്യമായുള്ള.

Sideration, s. പെട്ടന്നവരുന്ന നാശം, ഗ്ര
ഹപ്പിഴ, അപായം.

Sidesaddle, s. സ്ത്രീകൾക്ക കെട്ടിയിരിപ്പാൻ
ഉതകുന്ന ജീനി.

Sidesman, s. പള്ളിയിൽ കൈകാരന്റെ
സഹായി.

Sideways, Sidewise, ad. ഒരു ഭാഗത്ത,
ഒരു വശമായി, ചരിവായി, പാട്ടിച്ച.

To Sidle, v. n. ഇടുങ്ങിപ്പൊകുന്നു, ഇടു
ക്കുവഴിയെ പൊകുന്നു.

Siege, s. കൊട്ടപിടിക്കുക, നിരൊധം, ത
ടങ്ങൽ; പിടിത്തം; വളെച്ചിൽ.

Sieve, s. അരിപ്പ, മുറം, ചല്ലട.

To Sift, v. a. അരിക്കുന്നു, കൊഴിക്കുന്നു,
ചെറുന്നു; കിണ്ണാണിക്കുന്നു; പരിശൊധി
ക്കുന്നു.

Sifter, s. അരിക്കുന്നവൻ, കിണ്ണാണിക്കു
ന്നവൻ.

To Sigh, v. n. നെടുവീൎപ്പിടുന്നു, നിശ്വ
സിക്കുന്നു.

Sigh, s. നെടുവീൎപ്പ, ദീൎഘശ്വാസം, നി
ശ്വാസം.

Sighing deeply, ദീൎഘനിശ്വാസം.

Sight, s. കാഴ്ച, കണ്ങ്കാഴ്ച, ദൃഷ്ടി, നെത്രെ
ന്ദ്രിയം; ദൎശനം: പ്രെക്ഷ.

Sightless, a. കാണങ്കാഴ്ചയില്ലാത്ത കാഴ്ചെക്ക
ഭംഗിയില്ലാത്ത.

Sightly, a. നല്ല കാഴ്ചയുള്ള, നെത്രാനന്ദ
മായുള്ള.

Sigil, s. ഒരു മുദ്ര.

Sign, s. അടയാളം, ലക്ഷ്യം, ലക്ഷണം,
ചിഹ്നം; കപ്പ, കൊടി; രാശി; സാദൃശ്യം.

Sign—manual, കയ്യെഴുത്തെ, കയ്യൊപ്പ.

To Sign, v. a. ഒപ്പിടുന്നു, കയ്യെഴുത്തിടുന്നു,
അടയാളമിടുന്നു; അടയാളപ്പെടുത്തുന്നു.

Signal, s. അടയാളം, ആംഗികം, ചിഹ്നം;
കൊടി.

Signal, a. വിശെഷമായുള്ള, പ്രബലമാ
യുള്ള.

To Signalize, v. a. വിശെഷതപ്പെടുത്തു
ന്നു, വിശെഷതവരുത്തുന്നു; പ്രബലപ്പെ
ടുത്തുന്നു; സാമൎത്ഥ്യംകാട്ടുന്നു: അടയാളം
കാട്ടുന്നു.

Signation, s. അടയാളം കൊടുക്കുക, ആം
ഗികംകാട്ടുക.

Signature, s. അടയാളം; കയ്യൊപ്പ, ഒപ്പ,
അച്ചടിച്ച കടലാസുകളുടെ വിവരമറിയു

ന്നതിന ഇടുന്ന അടയാള അക്ഷരം.

Signet, s. മുദ്ര, രാജമുദ്ര.

Significance, Significancy, s. ഘനകാ
ൎയ്യം, സാരകാൎയ്യം; അൎത്ഥം, താത്പൎയ്യം;
വ്യാപാരശക്തി.

Significant, a. അൎത്ഥമുള്ള, സാരമുള്ള, സാ
രാൎത്ഥമുള്ള; അടയാളം കാട്ടുന്ന, ലക്ഷണ
മുള്ള.

Signification, s. ആംഗികം കാട്ടുക; അ
ൎത്ഥം, താത്പൎയ്യം, പൊരുൾ; സാരം.

Significative, a. അടയാളപ്പെടുത്തുന്ന, ല
ക്ഷ്യം കാട്ടുന്ന; ബലമുള്ള: സാരാൎത്ഥമുള്ള.

To Signify, v. a. ലക്ഷ്യം കാണിക്കുന്നു,
കാണിക്കുന്നു; അറിയിക്കുന്നു; ചൊല്ലുന്നു;
ഭാവിക്കുന്നു.

To Signify, v. n. അൎത്ഥമാക്കുന്നു, കാൎയ്യ
മാകുന്നു, സാരാംശമാകുന്നു.

Signpost, s. അടയാളം എഴുതി തൂക്കിയി
യിരിക്കുന്ന തൂണ.

Silence, s. മൌനം, ഉരിയാടായ്മ, മിണ്ടാ
തിരിക്കുക; നിശ്ശബ്ദം.

Silence, Interj. ചുമ്മായിരി.

To Silence, v. a. മൌനമാക്കുന്നു, ഉരി
യാടാതാക്കുന്നു, മിണ്ടാതാക്കുന്നു, മടക്കുന്നു.

Silicious, a. രൊമംകൊണ്ട തീൎത്ത.

Siliculose, a. തൊടുള്ള, പുട്ടിലുള്ള, തൊ
ണ്ടുള്ള.

Siliquose, Siliquous, a. തൊടുള്ള, തൊ
ലിയുള്ള, പുട്ടിലുള്ള, തൊണ്ടുള്ള.

Silk, s. പട്ടുനൂൽ, പട്ട.

Silken, a, പട്ടകൊണ്ടുള്ള, പട്ടായുള്ള പ
ട്ടുപൊലെയുള്ള, മയമുള്ള.

Silkmereer, s. പട്ടുവില്ക്കുന്നവൻ.

Silkweaver, s. പട്ടു നെയിത്തുകാരൻ.

Silkworm, s. പട്ടുനൂൽ പുഴു.

Silky, a. പട്ടുകൊണ്ടുള്ള, പട്ടുപൊലെയു
ള്ള; മയമുള്ള, മാൎദ്ദവമുള്ള.

Sill, s. കട്ടിളയുടെ കീഴത്തെ കുറുമ്പടി;
പൂഴിപ്പടി.

Sillabub, Sillibub, s. പാലും വീഞ്ഞും പ
ഞ്ചസാരയും കൂട്ടി ഉണ്ടാക്കിയ ഭക്ഷണ
സാധനം.

Silly, a. കപടമില്ലാത്ത, ഭൊഷത്വമുള്ള
ദുൎമ്മതിയുള്ള, ബുദ്ധിയില്ലാത്ത.

Silvan, a. കാടുള്ള, കാടായുള്ള, വനപ്ര
ദെശമായുള്ള.

Silver, s. വെള്ളി; വെള്ളി നാണയം.

Silver, a. വെള്ളികൊണ്ടുള്ള, വെള്ളിയാ
യുള്ള; വെള്ളിനിറമുള്ള; മയമുള്ള.

To Silver, v. a. വെള്ളി പൂശുന്നു; വെള്ളി
ത്തകിട പൊതിയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/428&oldid=178282" എന്ന താളിൽനിന്ന് ശേഖരിച്ചത്