താൾ:CiXIV133.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SEE 408 SES

Sequence, s. യഥാക്രമം, തരാതരമായുള്ള
മുറ, വരി, ക്രമെണയുള്ള വരവ.

Sequent, a. പിന്നാലെ വരുന്ന, ഇനിയ
ത്തെ, യഥാക്രമമുള്ള; പ്രയുക്തമായുള്ള.

To Sequester, v. a. വെറെയാക്കുന്നു;
മാറ്റിവെക്കുന്നു; നീക്കിവെക്കുന്നു; വസ്തു
വക കണ്ടുകെട്ടിയെടുക്കുന്നു; അപഹരി
ക്കുന്നു.

Sequestration, s. വെറയാക്കുക; നീക്കി
വെക്കുക; വെറുപിരിവ; വസ്തുവക കണ്ടു
കെട്ട: വസ്തുവക അപഹാരം.

Sequestrator, s. വസ്തുവക കണ്ടുകെട്ടി
യെടുക്കുന്നവൻ.

Seraglio, s. പരിഗ്രഹങ്ങളെ ആക്കിപാ
ൎപ്പിക്കുന്ന ഭവനം.

Seraph, s. ദൈവദൂതന്മാരുടെ വൃന്ദങ്ങ
ളിൽ ഒരുവൻ.

Seraphic, Seraphical, a. ദൈവദൂതസം
ബന്ധമുള്ള, ദിവ്യമായുള്ള.

Seraphim, s. plu. ഒരു വൃന്ദം ദൈവദൂത
ന്മാർ.

Sere, Seer, a. ഉണങ്ങിയ, വാടിയ.

Serenade, s. രാക്കാലങ്ങളിൽ മെളംകൊ
ട്ടി ഉല്ലാസപ്പെടുത്തുക.

To Serenade, v. a. രാത്രിയിൽ മെളം
കൊട്ടി ഉല്ലാസപ്പെടുത്തുന്നു.

Serene, a. ശാന്തതയുള്ള, സാവധാനമു
ള്ള; അടക്കമുള്ള; തെളിവുള്ള, സാവധാ
നശീലമുള്ള.

Sereneness, Serenity, Serenitude, s.
ശാന്തത, അടക്കം, അമൎച്ച; സാവധാ
നം, സാവധാനശീലം.

Serf, s. ദാസൻ, അടിയാൻ.

Serge, s. ഒരു വക ചകലാസ്സ.

Sergeant, s. ഹരിക്കാരൻ; പട്ടാളത്തിൽ
ഒരു ചെറിയ ഉദ്യൊഗസ്ഥൻ; ന്യായാധി
പതിയുടെ താഴെയുള്ള ന്യായക്കാരൻ;
സ്ഥാനപ്പെർ.

Series, s. യഥാക്രമം, ക്രമെണയുള്ള സം
ഗതികൾ, തരാതരമായുള്ള മുറ, വരി.

Serious, a. ഘനമുള്ള, ഗൌരവമുള്ള, സാ
രമായുള്ള, കാൎയ്യമായുള്ള.

Seriousness, s. ഘനം, ഘനകാൎയ്യം, ഗൌ
രവം, സാരകാൎയ്യം, ഭക്തി, അടക്കമുള്ള
ശീലം.

Sermon, s. പ്രസംഗം, ഉപദെശവാക്യം,
പാഠകം.

To Sermonize, v. n. പ്രസംഗിക്കുന്നു, പ്ര
സംഗം ചെയ്യുന്നു, ഉപദെശവാക്യം പറ
യുന്നു, വിസ്തരിച്ചുപറയുന്നു.

Serosity, s. നെൎത്തചൊര, നിൎച്ചൊര.

Serous, a. നെൎത്ത, നീരായുള്ള.

Serpent, s. സൎപ്പം, പാമ്പ, ഉരഗം, വി

ഷധരൻ; ഒരു വക വാദ്യം; ഒരു വക
വെടിക്കെട്ട.

Serpentine, a. പാമ്പുപൊലെയുള്ള, പാ
മ്പുപൊലെ ചുരുളുന്ന.

Serpiginous, a. ചുണങ്ങുള്ള, വിസൎപ്പരൊ
ഗമുള്ള.

Serpigo, s. ചുണങ്ങ, ചൊറി.

Serrate, Serrated, a. ൟൎച്ച വാൾ പൊ
ലെ പല്ലുപല്ലായുള്ള.

Serring, s. ഇറുക്കൽ, ഇടുക്കൽ.

To Serry, v. a. ഇടുക്കുന്നു, ഇറുക്കുന്നു.

Servant, s. വെലക്കാരൻ, പണിക്കാരൻ;
ഭൃത്യൻ, ശുശ്രൂഷക്കാരൻ, ദാസൻ; പരി
ചാരകൻ, സെവകൻ, ആശ്രിതൻ; അ
നുചരൻ, കിങ്കരൻ; ഊഴിയക്കാരൻ.

To Serve, v. a. സെവിക്കുന്നു, ശുശ്രൂഷി
ക്കുന്നു, ആശ്രയിക്കുന്നു; വസ്തുക്കളെ കൊടു
ക്കുന്നു; അനുസരിക്കുന്നു; മതിയാകുന്നു; പ
രിചരിക്കുന്നു; ഉപകരിപ്പിക്കുന്നു; സഹാ
യിക്കുന്നു; അഭിവൃദ്ധിയാകുന്നു; തൃപ്തിയാ
ക്കുന്നു: മറ്റൊന്നിന പകരം നില്ക്കുക്കുന്നു;
ആരാധിക്കുന്നു, ഭജിക്കുന്നു, വണങ്ങുന്നു.

To serve a warrant, ഒരുത്തനെ അ
ധികാരത്തൊടെ പിടിച്ചുകൊണ്ടുപൊ
കുന്നു.

To Serve, v. n. വെലക്കാരനായിരിക്കുന്നു;
കീഴ്പെടുന്നു; അനുകരിക്കുന്നു, കാത്തിരി
ക്കുന്നു; പട്ടാളത്തിൽ സെവിക്കുന്നു; ഫ
ലിക്കുന്നു; ഉതകുന്നു; ഉപകരിക്കുന്നു, യൊ
ഗ്യമാകുന്നു; ഉചിതമാകുന്നു; ഉപയൊ
ഗിക്കുന്നു: ശുശ്രൂഷചെയ്യുന്നു.

Service, s. സെവ, ശുശ്രൂഷ, പരിചാരകം;
ഊഴിയം: സെവകാവൃത്തി, ദാസവൃത്തി,
പരികൎമ്മം; ഭക്തി; ഭജനം, ഉപാസനം.

Serviceable, a. താത്പൎയ്യമുള്ള; ഉപകാര
മുള്ള, കൊള്ളാകുന്ന; ഉചിതമായുള്ള; ന
ല്ല; ഉപചാരമുള്ള.

Serviceableness, s. ഉപകാരം, പ്രയൊ
ജനം, ഉപചാരം.

Servile, a. അടിമയായുള്ള, ദാസ്യമായുള്ള;
സെവവണക്കമുള്ള, താണവണകമുള്ള.

Servileness, Servility, s. അടിമവെല,
ദാസവൃത്തി, ആശ്രയം; സെവവണക്കം,
താണവണക്കം; അടിമ; ഭയംകൊണ്ടുള്ള
അനുസരണം.

Servingman, s. വെലക്കാരൻ, ഭൂത്യൻ, ദാ
സൻ.

Servitude, s. അടിമ, അടിയായ്മ, ദാസ്യം,
ദാസവൃത്തി; ഊഴിയം.

Serum, s. നെൎത്തചൊര, ചൊരയുടെ നെ
ൎത്തനീർ, ചെന്നീർ.

Sesquialteral, a. ഒന്നര കൂടിയ, അരവാ
ശി കൂടെ കൂടിയ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/420&oldid=178274" എന്ന താളിൽനിന്ന് ശേഖരിച്ചത്