Jump to content

താൾ:CiXIV133.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SEN 407 SEQ

Senescence, s. മൂപ്പ, മൂക്കുന്ന പ്രായം; കാ
ലക്ഷയം.

Seneschal, s. കലവറക്കാരൻ.

Senile, a. വാൎദ്ധക്യത്തിലുള്ള, പഴക്കത്തിനു
ചെൎന്നിട്ടുള്ള.

Senior, s. മൂപ്പൻ, മുമ്പൻ, പൂൎവ്വൻ.

Senior, a. മൂപ്പനായ, മൂത്ത.

Seniority, s. മൂപ്പ, മൂപ്പുസ്ഥാനം; ജ്യെഷ്ഠ
ത; മുമ്പ.

Senna, s. ഒരു പച്ച മരുന്ന.

Sensation, s. ഉണൎച്ച, അറിവ, ബുദ്ധി;
ഇളക്കം.

Sense, s. ഗൊചരം; അറിവ, ഇന്ദ്രിയം,
ഉണൎച്ച, ബൊധം, ബുദ്ധി; നിനവ, അ
ൎത്ഥം ; ന്യായം; അഭിപ്രായം.

Senseless, a. അറിവില്ലാത്ത, ബുദ്ധിയി
ല്ലാത്ത, ബൊധമില്ലാത്ത, ഭൊഷത്വമുള്ള,
ബുദ്ധിക്കുറവുള്ള, നിൎബുദ്ധിയായുള്ള.

Sensibility, s. ഉണൎവ; ഗൊചരം; ചു
Sensibleness, s. ണ, ബുദ്ധിവെഗം, ബു
ദ്ധിക്കൂൎമ്മത; ബൊധം.


Sensible, a. ബുദ്ധിയുള്ള, ഉണൎച്ചയുള്ള. ചു
ണയുള്ള, ബൊധമുള്ള, അറിവുള്ള.

Sensitive, a. ഉണൎച്ചയുള്ള, ചുണയുള്ള;
മൂഢബുദ്ധിയുള്ള.

Sensual, a. ബുദ്ധിയുള്ള; മാംസെഛയു
ള്ള, കാമമുള്ള, ജഡചിന്തയുള്ള.

Sensualist, s. കാമുകൻ; വൈഷയികൻ,
ജഡചിന്തയുള്ളവൻ.

Sensuality, s. മാംസെഛ, ജഡചിന്ത,
കാമുകത്വം.

Sensorium, Sensory, s. ബുദ്ധീന്ദ്രിയം.

To Sensualize, v. a. കാമത്തിൽ മുക്കുന്നു,
കാമവശമാക്കുന്നു.

Sent, part. pass. of To Send, അയച്ച.

Sentence, s. തീൎപ്പ, വിധി, കുറ്റവിധി;
വാക്യം, വചനം.

To Sentence, v. a. തീൎപ്പാക്കുന്നു, വിധി
ക്കുന്നു, കുറ്റംവിധിക്കുന്നു.

Sententious, a. വാക്യം ചുരുക്കവും സാര
വുമായുള്ള.

Sentient, a. ഉണൎച്ചയുള്ള, കണ്ടറിയുന്ന,
ഗ്രഹിക്കുന്ന, ബൊധമുള്ള, വിശെഷജ്ഞാ
നമുള്ള.

Sentient, s. കണ്ടറിയുന്നവൻ, ഗ്രഹിക്കു
ന്നവൻ, വിശെഷജ്ഞാനമുള്ളവൻ.

Sentiment, s. അഭിപ്രായം, നിനവ, വി
ചാരം, നിരൂപണം, ചിന്ത.

Sentimental, a. നിരൂപിക്കുന്ന, നിന
ക്കുന്ന, ചിന്തിക്കുന്ന.

Sentinel, s. കാവല്ക്കാരൻ.

Sentry, s. കാവലാളി, കാവല്ക്കാരൻ; കാ
വൽ, കാവൽമുറ.

Separable, a. വെറുപിരിക്കാകുന്ന, വെറു
തിരിയാകുന്ന.

To Separate, v. a. വെറുതിരിക്കുന്നു, വെർ
പെടുക്കുന്നു, പിരിക്കുന്നു; പിടിച്ചുമാറ്റു
ന്നു; വിഭാഗിക്കുന്നു, വെറാക്കുന്നു, പരി
ഛെദിക്കുന്നു.

To Separate, v. a. പിരിയുന്നു, വെർപെ
ടുന്നു, വെറുതിരിയുന്നു, വെറാകുന്നു, അ
കലുന്നു.

Separate, a. വെർതിരിഞ്ഞ, വെർപെട്ട;
പിരിഞ്ഞ, വെറായുള; വെവ്വെറായുള്ള,
പ്രത്യെകമുള്ള; അകന്ന.

Separately, ad. വെവ്വെറെ, പ്രത്യെകം
പ്രത്യെകം

Separation, s. വെറുതിരിവ, വെറുതിരി
ച്ചിൽ; പിരിച്ചിൽ, പിരിവ; വിഭാഗം,
പരിഛെദം, വിയൊഗം; വെറുപിരി
വ.

Separatist, s. ഭിന്നൻ, വെറുപിരിയുന്ന
വൻ; യൊഗത്തിൽനിന്ന പിരിഞ്ഞവൻ.

Sept, s. കൂട്ടം, സന്തതി, വംശം, സന്താ
നം.

September, s. കന്നി, കന്നിമാസം.

Septenary, a. എഴുള്ള, എഴായുള്ള. s. എഴ; ൭.

Septennial, a. എഴാണ്ടെക്കുള്ള, എഴുവൎഷ
ത്തെക്കുള്ള, എഴാണ്ടിൽ ഒരിക്കൽ ഉള്ള.

Septentrion, s. വടക്കെ ഭാഗം, ഉത്തര
ദിക്ക.

Septentrional, a. വടക്കെ.

To Septentrionate, v. n. വടക്കൊട്ടുചാ
യുന്നു, വടക്കൊട്ടുപൊകുന്നു.

Septic, Septical, a. അളിയിക്കുന്ന, ചീ
യിക്കുന്ന.

Septilateral, a. എഴുപട്ടമുള്ള.

Septuagenary, Septuagesimal, a. എഴു
പതുള്ള.

Septuagesima, s. എഴുപത; ൭൦.

Septuagint, s. എഴുപത്തുരണ്ട പെർ കൂടി
പഴയ വെദപുസ്തകം ഗ്രെക്ക ഭാഷയിൽ
പരിഭാഷപ്പെടുത്തിയത.

Septuple, a. എഴിരട്ടിയായുള്ള.

Sepulchral, a. ശവസംസ്കാരത്തൊടെ ചെ
ൎന്ന, പ്രെതക്കല്ലറയൊടുചെൎന്ന.

Sepulchre, s. ശവക്കുഴി, കല്ലറ, കുഴിമാ
ടം, പ്രെതാലയം.

Sepulture, s. കുഴിച്ചിടുക, ശവസംസ്കാരം.

Sequacious, a. പിൻചെല്ലുന്ന വഴങ്ങു
ന്ന; വളയുന്ന, മയമുള്ള.

Sequacity, s. വഴക്കം, മയഗുണം.

Sequel, s. തീൎച്ച, അവസാനം; ശെഷം;
സിദ്ധി; ഫലസിദ്ധി; പ്രയുക്തി; ഉപാം
ഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/419&oldid=178273" എന്ന താളിൽനിന്ന് ശേഖരിച്ചത്