Sesquipedalian, a. ഒന്നരയടിയുള്ള, ഒ ന്നരച്ചുവടുള്ള.
Sess, s. വരി, വീതം, കരം; പതിച്ചക രം.
Session, s. ഇരിത്തം; ഇരിപ്പ; അധികാ രികളുടെയൊ ആലൊചനക്കാരുടെയൊ സംഘം; ആ സംഘം കൂടിയിരിക്കുന്ന കാ ലം.
To Set, v. a. വെക്കുന്നു, ഇടുന്നു; നടുന്നു; നാട്ടുന്നു, സ്ഥാപിക്കുന്നു; ഉറപ്പിക്കുന്നു; ഇ രുത്തുന്നു; പിടികൂടുന്നു; ചട്ടംവെക്കുന്നു; ക്രമപ്പെടുത്തുന്നു; രാഗം ചെൎക്കുന്നു; തീൎക്കു ന്നു; കൂട്ടിഎക്കുന്നു; കല്പിച്ചാക്കുന്നു; കാ ണിക്കുന്നു; പതിക്കുന്നു; ബുദ്ധിമുട്ടിക്കുന്നു; ഉറെക്കുന്നു; നിശ്ചയിക്കുന്നു; പ്രയൊഗി ക്കുന്നു; പന്തയംകെട്ടുന്നു; വിലവെക്കുന്നു; വിലപറയുന്നു; നിരത്തുന്നു; ആക്കിവെക്കു ന്നു; എതിൎക്കുന്നു; നല്ല മൂൎച്ചയാക്കുന്നു, ചാ ണെക്കുവെക്കുന്നു.
To set about, ആക്കുന്നു, ഉദ്യൊഗിപ്പിക്കു ന്നു.
To set against, വിരുദ്ധപ്പെടുത്തുന്നു, പ്രതികൂലമാക്കുന്നു.
To set apart, മാറ്റിവെക്കുന്നു, നിൎത്തി വെക്കുന്നു.
To set aside, വെച്ചുകളയുന്നു; വെണ്ടാ യെന്ന വെക്കുന്നു, തള്ളിക്കളയുന്നു, അ പ്രമാണമാക്കുന്നു.
To set by, പ്രമാണിക്കുന്നു; വിട്ടുകളയു ന്നു.
To set down, വിവരം എഴുതിവെക്കുന്നു; പതിക്കുന്നു, ചാൎത്തുന്നു, കുറിക്കുന്നു.
To set forth, പ്രസിദ്ധമാക്കുന്നു, പ്രസ്ഥാ പിക്കുന്നു; തെളിയിക്കുന്നു; വൎണ്ണിക്കുന്നു; അടുക്കുന്നു, നിരത്തുന്നു, ക്രമമായി വെ ക്കുന്നു; കാണിക്കുന്നു.
To set forward, വലിയതാക്കുന്നു, വ ൎദ്ധിപ്പിക്കുന്നു, നടത്തുന്നു.
To set in, തുടങ്ങിക്കുന്നു.
To set off, പ്രശംസിക്കുന്നു, അലങ്കരിക്കു ന്നു, ശൃംഗാരിക്കുന്നു.
To set on or upon, ഉത്സാഹിപ്പിക്കുന്നു, ശ്രദ്ധവരുത്തുന്നു; നെരിടുന്നു, ആക്ര മിക്കുന്നു; നന്നായി ഉറെക്കുന്നു.
To set on, കല്പിച്ചാക്കുന്നു.
To set out, നിശ്ചയിക്കുന്നു; പ്രസിദ്ധ മാക്കുന്നു; എല്കയിടുന്നു; ശൃംഗാരിക്കു ന്നു; തയ്യാറാക്കുന്നു.
To set up, നാട്ടുന്നു, ചട്ടംവെക്കുന്നു; സഹായിക്കുന്നു; പണിയിക്കുന്നു; ഉയ ൎത്തുന്നു; എറ്റുന്നു; നിശ്ചയിക്കുന്നു, കു റിക്കുന്നു; കാണ്മാറാക്കുന്നു; തണലിളെ ക്കുന്നു; വിശ്രമിക്കുന്നു; കൂൎക്കുവിളിക്കുന്നു;
|
ആക്കിനടത്തുന്നു; വലുതാക്കുന്നു, വൎദ്ധി പ്പിക്കുന്നു.
To Set, v. n. അസ്തമിക്കുന്നു; ഉറെക്കുന്നു, കെടുന്നു; കട്ടെക്കുന്നു, ഉറെക്കുന്നു; പുറ പ്പെടുന്നു; കടക്കുന്നു; ശ്രമിക്കുന്നു, ഉൾ പ്പെടുന്നു; കൂടുന്നു; കയിടുന്നു.
To set about, തുടങ്ങുന്നു, കയ്യിടുന്നു.
To set in, സ്ഥിരമായിതീരുന്നു.
To set on or upon, യാത്രപുറപ്പെടുന്നു.
To set on, എതിരിടുന്നു.
To set out, ആരംഭമുണ്ടാകുന്നു; യാത്ര പുറപ്പെടുന്നു; തൊഴിൽ ആരംഭിക്കു ന്നു.
To set to, കയ്യിടുന്നു, ഉൾപ്പെടുന്നു.
To set up, തൊഴിൽ ചെയ്തുതുടങ്ങുന്നു; തൊഴിൽ ആരംഭിക്കുന്നു.
Set, part. a. വെച്ച, ഇട്ട; സ്ഥാപിച്ച, ക്രമമുള്ള.
Set, s കൂട്ട, കൂട്ടം; തരംചെൎന്നത; ഇണ; ഞാറ, തൈ; അസ്തമനം; പന്തയം.
Setaceous, a. രൊമം വെച്ച, രൊമമുള്ള.
Seton, s. വ്രണത്തിൽ വെച്ചുകെട്ടുന്ന തി രി.
Settee, s. ചാരുന്നതിനുള്ള വങ്കുപടി, ചാ രുപടിയുള്ള ആവണി.
Setter, s. വെക്കുന്നവൻ, നടുന്നവൻ, ക ടിപിടി കൂട്ടുന്നവൻ; ഒരു വക നായ.
Settle, s. ചാരുന്നതിനുള്ള നീണ്ടവങ്ക, ചാ രുപടിയുള്ള ആവണി.
To Settle, v. a. അമൎച്ചവരുത്തുന്നു; താഴ്ത്തു ന്നു; തീൎക്കുന്നു; ശാന്തമാക്കുന്നു; സ്ഥിരപ്പെടു ത്തുന്നു; സ്ഥിരമായി പാൎപ്പിക്കുന്നു; നിലവ രുത്തുന്നു; സ്ഥാപിക്കുന്നു; നിശ്ചയിക്കുന്നു; നിശ്ചയം വരുത്തുന്നു; നിദാനം വരുത്തു ന്നു; ഒതുക്കവരുത്തുന്നു; ന്യായംകൊണ്ട ഇ ളകാതാക്കുന്നു; (കണക്ക) തീൎക്കുന്നു; ഭാഷ യാക്കുന്നു; ഊറ്റുന്നു, മട്ട അടിയുമാറാക്കു ന്നു; ഉറപ്പിക്കുന്നു.
To Settle, v. n. താഴുന്നു, താണുപൊകു ന്നു; ഇളകാതാകുന്നു; സ്ഥിരപ്പെടുന്നു, ഉ റെക്കുന്നു; സ്ഥിരമായി പാൎക്കുന്നു, നിലെ ക്കുന്നു; ഒതുങ്ങുന്നു, ഒരു തൊഴിൽ തുടങ്ങു ന്നു; മാറാതിരിക്കുന്നു; ശാന്തതപ്പെടുന്നു; അമൎച്ചയാകുന്നു, സ്ത്രീധനം നിശ്ചയിക്കു ന്നു; ഊറുന്നു, മട്ട അടിയുന്നു.
Settledness, s. ശാന്തത, നില, ഉറപ്പ, ഒ തുക്കം, തീൎച്ച.
Settlement, s. അമൎച്ച; ഒതുക്കം; സ്ഥിതി; നില; അനുഭവം കൊടുക്കുക, സ്ത്രീധനം; ഊറൽ, മട്ട; ഉടമ്പടി; തീൎച്ച: കുടി ഇരി ത്തം; ദൂരദെശത്തെ ജനങ്ങൾ കുടിയിരി ക്കുന്ന സ്ഥലം.
Seven, a. എഴ; ൭ സപ്ത.
|