Jump to content

താൾ:CiXIV133.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SEL 406 SEN

To Segregate, v. a. വെറെയാക്കുന്നു,
വെർപ്പെടുത്തുന്നു, പിരിക്കുന്നു.

Seigneurial, a. മഹാ അധികാരമുള്ള;
പരാശ്രയമില്ലാത്ത.

Seignior, s. കൎത്താവ, അധിപതി, ഇത്താ
ലിയക്കാരിൽ സ്ഥാനപ്പെർ.

Seigniory, s. കൎത്തൃത്വം, പ്രഭുത്വം.

Seine, s. വലകൊണ്ടുള്ള മീൻപിടിത്തം.

Seiner, s. വലകൊണ്ട മീൻപിടിക്കുന്ന
വൻ, കൈവൎത്തൻ, മുക്കുവൻ.

Seizable, a. പിടിക്കാകുന്ന.

To Seize, v. a. പിടിക്കുന്നു, കൈക്കലാ
ക്കുന്നു; പിടിച്ചുകൊള്ളുന്നു, എടുത്തുകൊ
ള്ളുന്നു; പിടികൂടുന്നു; കണ്ടുകെട്ടുന്നു, തട
വുചെയ്യുന്നു; ആക്രമിക്കുന്നു.

To Seize, v. n. കൈപറ്റുന്നു, കൈമുറു
ക്കുന്നു.

Seizin, s. കൈവശമാക്കുക; അനുഭവം.

Seizure, s. പിടിത്തം, കൈവശം, കൈ
ക്കലാക്കൽ; തടവ, ഹരണം, അപഹാ
രം, ബലാല്ക്കാരം.

Seldom, ad. അപൂൎവമായി, ചുരുക്കമായി.

To Select, v. a. തെരിഞ്ഞെടുക്കുന്നു, വെറു
തിരിക്കുന്നു, എടുക്കുന്നു; പെറുക്കുന്നു; നെ
മിക്കുന്നു, നിയമിക്കുന്നു, ആക്കിവെക്കുന്നു.

Select, a. തെരിഞ്ഞെടുക്കപ്പെട്ട, നമിക്ക
പ്പെട്ട, നിശ്ചയിക്കപ്പെട്ട, വിശെഷമായു
ള്ള.

Selection, s. തെരിഞ്ഞെടുപ്പ, വെറുതിരി
വ: നെമം, വിശെഷത.

Selectness, s. തെരിഞ്ഞെടുപ്പ, നെമം.

Selector, s. തെരിഞ്ഞെടുക്കുന്നവൻ.

Selenography, s. ചന്ദ്രവൎണ്ണനം, സൊമ
വൎണ്ണനം.

Self, s. സ്വം, ആത്മതത്വം.

Self, pron. a. തന്നെ, താനെ, താൻ, സ്വം,
സ്വയം.

I myself, ഞാൻ തന്നെ.

Thyself, നീ തന്നെ.

Yourselves, നിങ്ങൾ തന്നെ.

Themselves, അവർ തന്നെ.

By one's self, താനായി.

Self—accusing, a. തന്നെ താൻ കുറ്റപ്പെ
ടുത്തുന്ന.

Self—conceit, s. താന്തൊന്നിത്വം, സ്വ
മെധ.

Self—denial, s. തന്നെ താൻ വെറുക്കുക.

Self—evident, a. തെളിവായുള്ള, തനിക്കു
താൻ സാക്ഷിയുള്ള.

Self—existent (being,) s. നിഷ്കാരണൻ,
സ്വയംഭൂ.

Self—interest, s. തൽസ്നെഹം, തൻമമത്വം.

Selfish, a. തൻ മമതയുള്ള, സ്വസ്നെഹമുള്ള.

Selfishness, s. തൻ സ്നെഹം, സ്വസ്നെഹം,
തന്റെടം, തന്നിഷ്ടം.

Self—love, s. സ്വസ്നെഹം.

Self—same, a. ആയതുതന്നെ, അതുതന്നെ.

To Sell, v. a. വില്ക്കുന്നു, വിക്രയം ചെയ്യു
ന്നു, വിലെക്കുകൊടുക്കുന്നു.

Seller, s. വില്ക്കുന്നവൻ, വിക്രയികൻ.

Selvage, s. വസ്ത്രത്തിന്റെയും മറ്റും ഒരം,
വക്ക.

Selves, pl. തങ്ങൾ തന്നെ.

Semblance, s. ഒപ്പം, ഛായ, രൂപം, സാ
ദൃശ്യം.

To Semble, v. n. ഒപ്പമാകുന്നു, ഛായ
യാകുന്നു; സദൃശമാകുന്നു.

Semi, a. (കൂട്ടെഴുത്തിൽ ) പാതി, as semi—
circle പാതിവൃത്തം, വൃത്തത്തിൽ പാതി,
അൎദ്ധചക്രം.

Semiannular, a. പാതി ഉരുണ്ട.

Semicircle, s. പാതിവൃത്തം, അൎദ്ധചക്രം.

Semicircled, Semicircular, a. അൎദ്ധച
ക്രാകാരമായുള്ള.

Semicolon, s. പാതിനിൎത്ത, (;) ൟ അ
ടയാളം.

Semidiameter, s. വൃത്തത്തിൽ നെർ നടു
വെയുള്ള രെഖയിൽ പാതി.

Semilunar, Semilunary, a. അൎദ്ധചന്ദ്രാ
കാരമായുള്ള, അൎദ്ധചന്ദ്രനെ പൊലെയു
ള്ള.

Seminal, a. വിത്തായുള്ള, വിത്തിലുള്ള,
ബീജമായുള്ള, മൂലമായുള്ള.

Seminary, s. പാക്കുനിലം; പാഠകശാല,
സിമ്മിനാരി.

Semination, s. വിത്തുവിതെക്കുക.

Seminific, a, വിത്തുവൎദ്ധനയുള്ള.

Semiwowel, s. മൃദ്വക്ഷരം, അൎദ്ധാക്ഷരം.

Senpiternal, a. എന്നെക്കുമുള്ള, അവസാ
നമില്ലാത്ത.

Senary, a. ആറുള്ള, ആറായുള്ള.

Senate, s. ഒരു ആലൊചനസഭ, ആലൊ
ചനസംഘം.

Senator, s. ആലൊചനസംഘക്കാരൻ.

Senatorial, Senatorian, a. ആലൊചന
സഭയൊടുചെൎന്ന.

To Send, v. a. അയക്കുന്നു, യാത്രയാക്കു
ന്നു, കൊടുത്തയക്കുന്നു; നിയൊഗിക്കുന്നു;
കല്പിച്ചയക്കുന്നു; പ്രയൊഗിക്കുന്നു; പുറ
പ്പെടുവിക്കുന്നു, വ്യാപിപ്പിക്കുന്നു.

To send away, അയച്ചുകളയുന്നു.

To send for, വിളിപ്പിക്കുന്നു, വരുത്തുന്നു.

To send word, പറഞ്ഞയക്കുന്നു, ചൊ
ല്ലിയയക്കുന്നു.

Senectude, s. വാൎദ്ധക്യം, മൂപ്പ; പഴക്കം,
പഴമ; മുമ്പ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/418&oldid=178272" എന്ന താളിൽനിന്ന് ശേഖരിച്ചത്