താൾ:CiXIV133.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SED 405 SEG

To Secrete, v. a. ഒളിപ്പിക്കുന്നു, മറെക്കു
ന്നു; വെർതിരിക്കുന്നു; ഭെദിപ്പിക്കുന്നു.

Secretion, s. (ശരീരത്തിൽ) നീർഭെദം,
ഭെദനം.

Secretious, a. നീർഭെദമുള്ള.

Secretly, ad. രഹസ്യമായി, ഗൂഢമായി;
മറവായി.

Secretory, a. നിർഭെദം വരുത്തുന്ന.

Sect, s. മതം; മറുമതക്കാർ, മാൎഗ്ഗത്തിൽ മ
റുമതക്കാർ.

Sectary, s. മതഭെദത്തിൽ കൂടുന്നവൻ,
വെദഭിന്നതനൊടു കൂടുന്നവൻ.

Sectator, s. അനുസരിച്ചുനടക്കുന്നവൻ,
ശിഷ്യൻ.

Section, s. ഭെദം, പിരിവ; വകുപ്പ, ഖാ
ണ്ഡം, പകുപ്പ; പ്രകരണം; പടലം.

Secular, a. ലൌകികമായുള്ള, പ്രവഞ്ചക
സംബന്ധിച്ച പ്രതിജ്ഞയില്ലാത്ത, നൂറ
വൎഷത്തിൽ ഒരിക്കൽ വരുന്ന.

Secularity, s. ലൌകികത്വം, പ്രപഞ്ചി
ത്വം; ലൊകവിചാരം.

To Secularize, v. a. ലൌകികസംബന്ധ
മാക്കുന്നു, ലൊകരൂഢിവരുത്തുന്നു, സാമാ
ന്യമാക്കുന്നു; പ്രപഞ്ചസംബന്ധമാക്കുന്നു.

Secundine, s. മറുപിള്ള.

Secure, s. നിൎഭയമായുള്ള; നിശ്ചയമുള്ള;
ഉറപ്പുള്ള, ഭദ്രമായുള്ള; അജാഗ്രതയുള്ള;
ആപത്തില്ലാത്ത.

To Secure, v. a. ഉറപ്പാക്കുന്നു, ഭദ്രപ്പെടു
ത്തുന്നു, സൂക്ഷിക്കുന്നു, രക്ഷിക്കുന്നു.

Security, s. നിൎഭയം; ഉറപ്പ, രക്ഷ, നി
ശ്ചയം; പിണ, ജ്യാമ്യം.

Sedan, s. ഒരു വക പല്ലക്ക.

Sedate, a. ശാന്തതയുള്ള, അടക്കമുള്ള, സാ
വധാനമുള്ള.

Sedateness, s. ശാന്തത, സാവധാനം.

Sedentary, a. വളര ഇരിക്കുന്ന , ഉദാസീ
നമായുള്ള.

Sedge, s. ഒരു വക നീണ്ട പുല്ല, കൊരപ്പു
ല്ല; വെഴം.

Sediment, s. മട്ട, ഊറൽ, കല്കം; അഴുക്ക.

Sedition, s. കലഹം, മത്സരം, രാജമത്സ
രം.

Seditious, a. കലഹമുള്ള, മത്സരമുള്ള, ക
ലാപമായുള്ള.

To Seduce, v. a. വശീകരിക്കുന്നു, വിമൊ
ഹിപ്പിക്കുന്നു; വഞ്ചിക്കുന്നു, പിഴപ്പിക്കുന്നു;
ചെണ്ടകൊട്ടിക്കുന്നു, ചെണ്ടപിണെക്കു
ന്നു: ദൊഷപ്പെടുത്തുന്നു, വഷളാക്കുന്നു.

Seducer, s. വശീകരക്കാരൻ, വിമൊഹ
നക്കാരൻ; പിഴപ്പിക്കുന്നവൻ.

Seduction, s. വശീകരം, പിഴപ്പിക്കുക,
വിമൊഹനം, സമ്മൊഹം.

Sedulity, s. ശുഷ്കാന്തി, താത്പൎയ്യം, ഉത്സാ
ഹം, ശ്രമം.

Sedulous, a. ശുഷ്കാന്തിയുള്ള, താത്പൎയ്യമു
ള്ള, ഉത്സാഹമുള്ള, ശ്രമമുള്ള.

See, s. ഒരു മെല്പട്ടക്കാരന്റെ ആസനം,
ബിശൊപ്പിന്റെ ഇടവകസ്ഥാനം.

To See, v. a. & n. കാണുന്നു, നൊക്കുന്നു;
ദൎശിക്കുന്നു, കണ്ടെത്തുന്നു; ഗ്രഹിക്കുന്നു,
യന്ത്രിക്കുന്നു.

See, interj. കണ്ടാലും, ഇതാ.

Seed, s. വിത്ത, ബീജം, മൂലം; സന്തതി.

To Seed, v. n. വിത്തുണ്ടാകുന്നു, വിത്ത
വിളയുന്നു.

Seedcake, s. പഞ്ചസാരയും മറ്റും കൂട്ടിയ
ഒരു വക അപ്പം.

Seedling, s. ഇളംതയ്യ; ഞാറ, കൊമ്പുവി
ത്ത.

Seedlip, Seedlop, s. വിത്തുപാത്രം, വി
തവട്ടി.

Seedpearl, s. ആണിമുത്ത; ചെറുവക മു
ത്തുമണി.

Seedplot, s. പാക്കുനിലം, ഞാറ്റുപട്ടി, മ
റ്റം.

Seedsman, s. വിതക്കാരൻ, വിത്തുവില്ക്കു
ന്നവൻ.

Seedtime, s. വിതക്കാലം.

Seedy, s. വിത്തുള്ള, വിത്തായുള്ള.

Seeing, s. കാഴ്ച, നൊക്ക, ദൎശനം, ദ്രഷ്ടി.

Seeing, Seeing that, conj. അങ്ങിനെ
യിരിക്കുമ്പൊൾ, അതുകൊണ്ട.

To Seek, v. a. & n. അന്വെഷിക്കുന്നു,
തെടുന്നു; തിരയുന്നു, തിരക്കുന്നു, ആരായു
ന്നു; വിചാരിക്കുന്നു; ശ്രമിക്കുന്നു, തുടരു
ന്നു, തുടൎന്നചെല്ലെന്നു.

To Seel, v. a. കണ്ണടെക്കുന്നു, ചിമ്മുന്നു.

To Seem, v. a. തൊന്നുന്നു, നടിക്കുന്നു,
ഭാവിക്കുന്നു, കാണാറാകുന്നു; ഭംഗിയാകു
ന്നു.

Seeming, s. തൊന്നൽ, നടിപ്പ, ഭാവം,
മനൊഭാവം.

Seemliness, s. അഴക, ചന്തം, ഭംഗി, ല
ക്ഷണം, സൌന്ദൎയ്യം.

Seemly, a. യൊഗ്യതയുള്ള, ഉച്ചയുള്ള,
ഭംഗിയുള്ള, ലക്ഷണമുള്ള; ഉചിതമുള്ള.

Seen, part. a. കണ്ട, കാണപ്പെട്ട, കണ്ട
റിഞ്ഞ.

Seer, s. കാണുന്നവൻ, ദീൎഘദൎശി, വരും
ഫലം കാണുന്നവൻ.

To Seesaw, v. n. ചാഞ്ചാടുന്നു.

To Seeth, v. a. കാച്ചുന്നു, വെവിക്കുന്നു;
അവിക്കുന്നു, പുഴുങ്ങുന്നു.

Segment, s. വളവിൽ ഒരു അംശം, അള
വുകുറി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/417&oldid=178271" എന്ന താളിൽനിന്ന് ശേഖരിച്ചത്