Jump to content

താൾ:CiXIV133.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RIF 388 RIN

Riclies, s. ഐശ്വൎയ്യം, ധനം, സമ്പത്തു
കൾ, മുതൽ, വസ്തുവക.

Richness, s. സംപൂൎണ്ണം, വൎക്കത്ത; വൎണ്ണ
ഭംഗി, മൊടി; പദാൎത്ഥപുഷ്ടി.

Rick, s. ധാന്യംകൂട്ടിയപട, മൂട, തുറു.

Rickets, s. പൈതങ്ങൾക്ക സന്ധുക്കളിൽ
വരുന്ന ഒരു രൊഗം.

Rickety, a. സന്ധുരൊഗമുള്ള; ബലമില്ലാ
ത്ത.

To Rid, v. a. വിടിയിക്കുന്നു, നീക്കംചെ
യ്യുന്നു; കുടുക്കുതീൎക്കുന്നു; ഒഴിപ്പിക്കുന്നു; ത
ള്ളിക്കളയുന്നു.

Riddance, s. വിടുതൽ, നീക്കുപ്പൊക്ക, ഒ
ഴിവ; തള്ളൽ.

Ridden, part. of To Ride, വാഹനം
എറിയ.

To Riddle, v. a. ചല്ലടയിൽ ഇട്ട അരി
ക്കുന്നു; വിടുകഥ തെളിയിക്കുന്നു.

To Riddle, v. n. വിടുകഥപറയുന്നു, ക
ടമിടുന്നു, കടങ്കഥപറയുന്നു, ഗൂഢാൎത്ഥ
മായി പറയുന്നു.

Riddle, s. വിടുകഥ, കടങ്കഥ, തീൻകഥ,
വ്യാമൊഹനവാക്ക, ഗൂഡാൎത്ഥവാക്ക, മറ
പൊരുൾ; ചല്ലട; അരിപ്പുകൊട്ട.

To Ride, v. n. കുതിര മുതലായതിന്മെൽ
എറിപ്പൊകുന്നു; കപ്പലും മറ്റും വെള്ള
ത്തിൽ പൊങ്ങിയാടുന്നു.

Rider, s. കുതിരപുറത്തും മറ്റും എറുന്ന
വൻ.

Ridge, s. മുതുകുപുറം; അഗ്രം, ശിഖരം;
മൊന്തായപ്പുറം, കൊടുമുടി, വരമ്പ.

To Ridge, v. a. വരമ്പും മറ്റും ഉണ്ടാക്കു
ന്നു.

Ridgil, Ridling, s. പാതി ഉടുകഴിച്ചആ
ട്ടുകൊറ്റൻ.

Ridgy, a. വരമ്പുപൊലെയുള്ള.

Ridicule, s. അപഹാസം, ഹാസ്യം.

To Ridicule, v. a. അപഹസിക്കുന്നു, നി
ന്ദിക്കുന്നു, പരിഹസിക്കുന്നു.

Ridiculous, a. അപഹാസ്യമായുള്ള; ഹാ
സ്യമായുള്ള.

Rialiculousness, s. അപഹാസം, ഹാ
സ്യത.

Riding, s. തുക്കിടി.

Ridinghood, s. കുതിര എറുമ്പൊൾ സ്ത്രീ
കൾ ഇടുന്ന പുറംകുപ്പായം.

Ridotto, s. വിളയാട്ടുപാട്ട.

Rife, a. പ്രബലമായുള്ള, ബലം കൊണ്ട;
കലശലായുള്ള, നടപ്പുദീനം പൊലെ
കൊള്ളായുള്ള.

Rifle, s. ഒരു വക തൊക്ക.

To Rifle, v. a. കവരുന്നു, കൊള്ളയിടുന്നു.

Rifler, s. കവൎച്ചക്കാരൻ, കൊള്ളക്കാരൻ.

Rift, s. പിളൎപ്പ.

To Rift, v. a. പിളൎക്കുന്നു.

To Rig, v. a. ഉരുവിന പാമരം കയറ
പായ ഇവ ഇടുന്നു; വരിയുന്നു.

Rigadoon, s. ഒരു കൂത്താട്ടം.

Rigation, s. നനച്ചിൽ, നനെക്കുക.

Rigging, s. കപ്പലിന്റെ പായകളും കയ
കളും.

Riggish, s. വിലാസമുള്ള, കാമാതുരമായു
ള്ള.

To Riggle, v. n. ഞെളിപിരി കൊള്ളുന്നു.

Right, a. ഉചിതമുള്ള, നെരുള്ള, തിട്ടമു
ള്ള, ചൊവ്വുള്ള, ന്യായമുള്ള, ശരിയായുള്ള;
വലത്ത; നല്ല; ബഹുമാനമുള്ള.

Right, interj. കൊള്ളാം, നല്ലത.

Right, ad. ഉചിതമായി, നെർ, നെരാ
യി, തിട്ടമായി, ശരിയായി, ന്യായമായി,
ചൊവ്വെ, അതി, ബഹു.

Right, s. നെര, ന്യായം, വ്യവഹാരം;
ചൊവ്വ; അവകാശം, മുറ; അധികാരം;
സ്ഥാനമാനം; വലത്തഭാഗം.

To Right, v. a. ന്യായം ചെയ്യുന്നു, വഴ
ക്കതീൎക്കുന്നു, നെരുനടത്തുന്നു.

Righteous, a. നീതിയുള്ള, ധൎമ്മമുള്ള, പു
ണ്യമുള്ള.

Righteousness, s. നിതി; നീതീകരണം,
ധാൎമ്മികം.

Rightful, a. അവകാശമുള്ള, മുറയുള്ള.

Right—hand, a. വലത്ത കൈ.

Rightly, ad. നെരായി, ന്യായമായി, ശ
രിയായി.

Rightness, s. നെര, ചൊവ്വ.

Rigid, a. വളയാത്ത, വണങ്ങാത്ത വഴ
ങ്ങാത്ത, മയമില്ലാത്ത, കടുപ്പമുള്ള, ക്രൂ
മായുള്ള.

Rigidity, s. വളയായ്മ, മയമില്ലായ്മ, വഴ
ങ്ങായ്മ, വാസനയില്ലായ്മ, കടുപ്പം, ശഠത,
ക്രൂരത.

Rigidness, s. കടുപ്പം, കഠിനത; മയമി
ല്ലായ്മ, വഴക്കമില്ലായ്മ.

Riglet, s. നെൎത്തപരന്ന മരപ്പുൾ.

Rigmarole, a. അമാന്തമുള്ള, തുമ്പില്ലാത്ത.

Rigour, s. കുളിൎമ്മ; കടുപ്പം, മുറുക്കം, സാ
ഹസം, കഠൊരം; രൂക്ഷത, നിൎദ്ദയ.

Rigorous, a. കടുപ്പമുള്ള, മുറുക്കമുള്ള, സാ
ഹസമുള്ള, രൂക്ഷതയുള്ള.

Rill, Rillet, s. ചെറിയ തൊട, ചിറ്റാറ.

To Rill, v. n. ചെറിയ ഒഴുക്കായി ഒഴുകുന്നു.

Rim, s. വക്ക, ഒരം, വിളുമ്പ; ചുറ്റ.

Rime, s. ഉറെച്ച മഞ്ഞു; വിള്ളൽ.

To Rimple, v. a. ചുളുക്കുന്നു, മടക്കുന്നു,
ഞെറിയുന്നു.

Rind, s. തൊലി, തൊണ്ട, തൊട, ഉമി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/400&oldid=178254" എന്ന താളിൽനിന്ന് ശേഖരിച്ചത്