Jump to content

താൾ:CiXIV133.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RIS 389 ROB

Rindle, s. വെള്ളം പൊകുവാനുള്ള ഒരു
ചെറിയ കൈവഴി; ഒക.

Ring, s. വളയം, വള; വലയം, മൊതി
രം, അംഗുലീയകം; ചുറ്റ, കണ്ണി; ചുറ്റു
വട്ടം, വൃത്തം, നാദചെൎച്ചയുള്ള മണിക്കൂ
ട്ടം; കിലുക്കം, കിണുക്കം, ഘണ ഘണ ശ
ബ്ദം; ഒച്ച, നാദം.

To Ring, v. a. മണിയടിക്കുന്നു, കിലുക്കു
ന്നു; ചുറ്റിടുന്നു, വളയിടുന്നു.

To Ring, v. n. കിലുങ്ങുന്നു, കിണങ്ങുന്നു,
ഘണ ഘണ ശബ്ദിക്കുന്നു, നിനദിക്കുന്നു.

Ringdove, s. ചെങ്ങാലി, ഒരു പ്രാവ.

Ringleader, s. കലഹപ്രമാണി, മുമ്പൻ;
മുന്നൊടി.

Ringlet, s. ചെറു മൊതിരം; ചുഴി, കുറു
നിര.

Ringstreaked, a. ചുഴിവുരെഖയുള്ള, വ
ളവുരെഖയുള്ള.

Ringtail, s. ഒരു വക പരുന്ത.

Ring worm, s. പുഴുക്കടി.

To Rinse, v. a. മുക്കിപിഴിയുന്നു, അലക്കു
ന്നു; മൊറുന്നു, തെച്ചുകഴുകുന്നു.

Riot, s. കലഹം, മത്സരം, അമളി; വന്മ
ദം, വെറി; ദുൎന്നടപ്പ; തകരാറ.

To Riot, v. n. വെറിയുന്നു, മദിക്കുന്നു;
അമളിക്കുന്നു, കലഹിക്കുന്നു.

Rioter, s. കലഹക്കാരൻ, വെറിയൻ.

Riotous, a. കലഹിക്കുന്ന, വെറിയുന്ന.

To Rip, v. a. അറുത്ത തുറക്കുന്നു, കീറി
പ്പൊളിക്കുന്നു; വെളിയിലാക്കുന്നു.

Ripe, a. പഴുത്ത, മൂത്ത, പക്വമായുള്ള,
വിളഞ്ഞ; ഇളപ്രായം കഴിഞ്ഞ, പാകമാ
യുള്ള; പൂൎണ്ണമായുള്ള.

To Ripe, Ripen, v. n. പഴുക്കുന്നു, മൂക്കുന്നു,
പക്വമാകുന്നു, വിളയുന്നു, പാകംവരുന്നു.

To Ripen, v. a. പഴുപ്പിക്കുന്നു, മൂപ്പിക്കു
ന്നു; പാകംവരുത്തുന്നു.

Ripeness, s. പഴുപ്പ, മൂപ്പ, പക്വം, പാകം.

To Ripple, v. a. വെഗം ഒഴുകുന്ന വെ
ള്ളംപൊലെ ആടുന്നു, മെല്ലെ അലയുന്നു.

Rippling, s. മെലെയുള്ള ആടൽ, മെല്ലെ
യുള്ള അലച്ചിൽ.

To Rise, v. n. ഉയരുന്നു, എഴുനീല്ക്കുന്നു;
ഉണ്ടാകുന്നു; കിളുക്കുന്നു; ഉത്ഭവിക്കുന്നു;
കിളരുന്നു, എകരുന്നു; വിങ്ങുന്നു, പൊ
ങ്ങുന്നു; കെറുന്നു, കരെറുന്നു; ഉദിക്കുന്നു;
ആരംഭിക്കുന്നു; ഉദ്യൊഗിക്കുന്നു; കലഹ
മുണ്ടാകുന്നു; ഇളകുന്നു; വിലകൂടുന്നു; പി
ന്നെയും ജീവിക്കുന്നു; ഉയിൎക്കുന്നു; സ്ഥാ
നത്തിൽ ഉന്നതപ്പെടുന്നു.

Rise, s. ഉയരുക; എഴുനീല്പ; ഉദയം, വി
ലകൂടുതൽ; ആരംഭം; ഉയൎച്ച, പൊക്കം,
കരെറ്റം; വളൎച്ച.

Risibility, s. ചിരി, ഹസനം.

Risible, a. ചിരിയുണ്ടാക്കുന്ന, ഹാസ്യമാ
യുള്ള.

Risk, s. അത്യാപത്ത, അപകടം, മൊശം;
ചെതം, ദൊഷം; കാലഗതി, അപായം.

To, Risk, v. a. അപകടത്തിലാക്കുന്നു, മൊ
ശം വരുത്തുന്നു.

Rite, s. ആചാരം, മുറ, കൎമ്മം, ക്രിയ; ക്രമം.

Ritual, s. ആചാരക്രമം, കൎമ്മവിധിപുസ്ത
കം, കൎമ്മക്രമം.

Ritual, a. ആചാരസംബന്ധമുള്ള, കൎമ്മ
സംബന്ധമുള്ള, ക്രിയയൊടുചെൎന്ന.

Ritualist, s. ആചാരക്രമമറിയുന്നവൻ.

Rival, s. ശ്രദ്ധക്കാരൻ, എതിരാളി.

To Rival, v. a. & n. സ്പൎദ്ധയുണ്ടാക്കുന്നു,
മത്സരിക്കുന്നു, പിണങ്ങുന്നു, സ്പൎദ്ധിക്കുന്നു.

Rivalry, Rivality, s. സ്പൎദ്ധ, മത്സരം,
പിണക്കം.

Rivalship, s. സ്പൎദ്ധത.

To Rive, v. a. പിളൎക്കുന്നു, കീറുന്നു, പൊ
ളിക്കുന്നു.

To Rivel, v. v. ചുളുക്കുന്നു, ചുരുക്കുന്നു.

River, s. നദി, ആറ, പുഴ, ആപഗാ.

River—dragon, s. ചീങ്കണ്ണി.

River—god, s. നദിദെവത.

River—horse, s. കടൽകുതിര.

Rivet, s. മടക്കാണി, തറ; മലര.

To Rivet, v. a. തറപിടിക്കുന്നു, കൂട്ടിത
റെക്കുന്നു, തറെക്കുന്നു; സ്ഥാപിക്കുന്നു.

Rivulet, s. ചിറ്റാറ, ചെറുപുഴ, തൊട.

Rixdollar, s. ഒരു വക നാണയം.

Roach, s. ഒരു വക മീൻ.

Road, s. വഴി, മാൎഗ്ഗം, പദവി, പന്ഥാ
വ, പ്രസരം; കപ്പലുകൾ നങ്കൂരം ഇട്ടനി
ല്ക്കുക്കുന്ന സ്ഥലം: വഴിയാത്ര.

To Roam, v. n. ഉഴലുന്നു, ഉഴന്നുനടക്കു
ന്നു, ചുറ്റിതിരിയുന്നു, ചുറ്റിനടക്കുന്നു,
അലഞ്ഞുനടക്കുന്നു.

Roamer, s. നാടുതൊറും ഉഴന്നുനടക്കുന്ന
വൻ.

Roan, a. ചുവന്ന; കറുപ്പിൽ വെള്ളപ്പുള്ളി
യുള്ള.

To Roar, v. n. അലറുന്നു, ഗൎജ്ജിക്കുന്നു,
നിലവിളിക്കുന്നു; ഇരെക്കുന്നു.

Roar, s. അലൎച്ച, ഗൎജ്ജനം, നിലവിളി;
വിളയൊട്ടുതൊള്ള, ഇരപ്പ.

To Roast, v. a. ചുടുന്നു, പൊരിക്കുന്നു,
വറുക്കുന്നു, പാകംചെയ്യുന്നു.

To rule the roast, ആളുന്നു, ഭരിക്കുന്നു,
നടത്തുന്നു.

Roast, s. ചുട്ടയിറച്ചി.

Rob, s. പാകംചെയ്ത സാരങ്ങൾ, കുറുക്കി
യ സാറ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/401&oldid=178255" എന്ന താളിൽനിന്ന് ശേഖരിച്ചത്