Jump to content

താൾ:CiXIV133.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REV 386 REV

Retrospective, a. കഴിഞ്ഞ കാൎയ്യങ്ങളെ
നൊക്കുന്ന, പുറകൊട്ടുനൊക്കുന്ന.

To Retund, v. a. മൂൎച്ചയില്ലാതാക്കുന്നു, വാ
മടക്കുന്നു.

To Return, v. n. തിരിയുന്നു, തിരിച്ചുപൊ
കുന്നു, തിരിച്ചുവരുന്നു, തിരിച്ചുചെല്ലുന്നു,
പ്രതിയാനം ചെയുന്നു; മടങ്ങുന്നു; മറുപ
ടി എഴുതുന്നു.

To Return, v. a. തിരികെ വീട്ടുന്നു, തി
രിച്ചുകൊടുക്കുന്നു, തിരിച്ചു അയക്കുന്നു; ക
ണക്ക ബൊധിപ്പിക്കുന്നു, കൊടുത്തയക്കു
ന്നു.

Return, s. തിരിച്ചിൽ, തിരിച്ചുവരവ, വീ
ണ്ടുവരവ, ആഗമം; മടക്കം, പ്രതിയാ
നം, നിവൎത്തനം; തിരിച്ചുവീട്ടൽ; പ്ര
തിക്രിയ; പ്രതിഫലം; മുതൽപിരിവ,
ആദായം, ലാഭം; പ്രതിദാനം; വീണ്ടും
കടത്തുക.

Returnable, a. തിരിച്ചുകൊടുക്കാകുന്ന, മ
ടങ്ങി അയക്കതക്ക.

To Reveal, v. a. വെളിപ്പെടുത്തുന്നു, അ
റിയിക്കുന്നു, ഗ്രഹിപ്പിക്കുന്നു.

To Revel, v. n. രാത്രിയിൽ മുക്കുടികഴി
ച്ച നിലവിളിക്കുന്നു; പെക്കൂത്താടുന്നു.

To Revel, v. a. തിരിച്ചുവരുത്തുന്നു: പി
ന്നൊക്കം മാറ്റുന്നു.

Revelation, s. അറിയിപ്പ, വെളിപാട,
വെളിപ്പെടുത്തുക.

Revelling, s. മുക്കുടിയാട്ടം, അതിവെറി.

Revelry, s. മുക്കുടി, പെരുങ്കുടിയാട്ടം, കു
ടിമദം.

To Revenge, v. a. പകമീളുന്നു, പകരം
വീട്ടുന്നു, പകരം ചെയ്യുന്നു, പ്രതികാരം
ചെയുന്നു.

Revenge, s. പകമീൾച, പകരംവീട്ടൽ,
പ്രതികാരം, പ്രതിക്രിയ; വൈരപ്രതി
ക്രിയ.

Revengeful, a. പകയുള്ള, പ്രതിക്രിയ
ചെയ്യുന്ന.

Revenger, s. പകവീട്ടുന്നവൻ, പ്രതിക്രി
യക്കാരൻ.

Revenue, s. മുതലെടുപ്പ, വരവ.

Reverberant, Reverberatory, a. പിൻ
തെറിക്കുന്ന; പ്രതിധ്വനിക്കുന്ന.

To Reverberate, v. a. പിന്നിട്ടതെറിപ്പി
ക്കുന്നു; പിന്നിട്ടശബ്ദിപ്പിക്കുന്നു; മുഴക്കുന്നു.

To Reverberate, v. n. പിന്നിട്ടതെറിക്കു
ന്നു; പ്രതിധ്വനിക്കുന്നു, മാറ്റൊലികൊ
ള്ളുന്നു.

Reverberation, s. പിന്നിട്ടതെറിപ്പ; പ്ര
തിധ്വനി, പ്രതിശബ്ദം: മാറ്റൊലി.

To Revere, v. a. വണങ്ങുന്നു; വന്ദിക്കു
ന്നു: പ്രണമിക്കുന്നു.

Reverence, s. വണക്കം, വന്ദനം, പ്രണ
മനം, മാനം, ഭക്തി, ശങ്ക; ആചാരം;
ആൎജ്ജവം, ആദരം.

To Reverence, v. a. വണങ്ങുന്നു, വന്ദ
നം ചെയ്യുന്നു; ആ ചാരം ചെയ്യുന്നു; ആദ
രിക്കുന്നു; ശങ്കിക്കുന്നു, ഭയപ്പെടുന്നു.

Reverend, a. വന്ദ്യമായുള്ള, പൂജ്യമായുള്ള;
ദൈവഭൃത്യന്മാൎക്കുള്ള സ്ഥാനപ്പെർ.

Reverent, a. വണക്കമുള്ള, താണ്മയുള്ള,
വിനയമുള്ള, ഭയഭക്തിയുള്ള.

Reverential, a. വണക്കമുള്ള, വന്ദ്യമായു
ള്ള, ഭയഭക്തിയുള്ള, ഭയമുള്ള, ആൎജ്ജവമു
ള്ള.

Reverer, s. വണങ്ങുന്നവൻ.

Reverie, or Revery, s. ദുൎവിചാരം, അ
ബദ്ധവിചാരം.

Reversal, s. തീൎപ്പഴിച്ചിൽ, വിധിനിഷെ
ധം; മാറുപാട.

To Reverse, v. a. തീരെ മറിക്കുന്നു, മറി
ച്ചുകളയുന്നു; കവിഴ്ത്തുന്നു: തള്ളുന്നു: വി
പരീതമാക്കുന്നു; മറുപുറംമറിക്കുന്നു.

Reverse, s. വിപരീതം, മറിച്ചിൽ, മറി
വ, പ്രതിലൊമം; മറുപക്ഷം, മറുപാട;
മറുപുറം.

Reversed, part. മറിച്ച, തള്ളിയ.

Reversible, s. മറിക്കാകുന്ന.

Reversion, s. പരമ്പര അവകാശം.

To Revert, v. a. മറിക്കുന്നു, മാറ്റുന്നു;
തിരിച്ചിടുന്നു, പുറകൊട്ടു തിരിക്കുന്നു; പു
റകൊട്ട തള്ളുന്നു.

To Revert, v. n. തിരിച്ചുവരുന്നു, തിരിച്ചു
ചെരുന്നു, തിരിച്ചുവീഴുന്നു.

To Revest, v. a. രണ്ടാമത ധരിപ്പിക്കുന്നു;
രണ്ടാമത മുടക്കുന്നു; രണ്ടാമത ഉദ്യൊഗ
ത്തിലൊ അവകാശത്തിലൊ ആക്കുന്നു.

Revestiary, s. ഉടുപ്പുവെക്കുന്ന സ്ഥലം.

To Revictual, v. a. പിന്നെയും തീൻപ
ണ്ടങ്ങളെ ശെഖരിച്ച കൊടുക്കുന്നു.

To Review, v. a. രണ്ടാമത നൊക്കുന്നു,
പിന്നെയും വിചാരിക്കുന്നു; രണ്ടാമത
ശൊധന ചെയ്യുന്നു; ആയുധാഭ്യാസംചെ
യ്യുന്ന പട്ടാളക്കാരെ പരീക്ഷകഴിക്കുന്നു.

Review, s. രണ്ടാമത്തെ നൊട്ടം; പുന
ൎവിചാരം, പുനശ്ശൊധന, മറുപരീക്ഷ,
ആയുധാഭ്യാസം ചെയ്യുന്ന പട്ടാളക്കാരുടെ
ശൊധന.

Reviewer, s. മറുശൊധന ചെയ്യുന്നവൻ.

To Revile, v. a. നിന്ദിക്കുന്നു, ധിക്കരിക്കു
ന്നു, നിൎഭത്സിക്കുന്നു: ദുഷിക്കുന്നു, ദൂഷ്യം
പറയുന്നു, ശകാരിക്കുന്നു.

Reviling, s. നിൎഭത്സനം, ദൂഷ്യം.

Reviler, s. നിന്ദക്കാരൻ, ധിക്കാരി, ദൂഷ്യ
ക്കാരൻ, നിൎഭത്സനൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/398&oldid=178252" എന്ന താളിൽനിന്ന് ശേഖരിച്ചത്