താൾ:CiXIV133.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

RET 335 RET

Retailer, s. ചില്ലറക്കച്ചവടക്കാരൻ.

To Retain, v. a. വെച്ചിരിക്കുന്നു, വിടാ
തിരിക്കുന്നു, പിടിച്ചുകൊള്ളുന്നു, മനസ്സിൽ
സംഗ്രഹിക്കുന്നു; കരുതുന്നു; ശമ്പളത്തിന
നിൎത്തുന്നു.

Retainer, s. ആശ്രിതൻ, പരിചാരകൻ;
ആശ്രയം.

To Retake, v. a. രണ്ടാമത എടുക്കുന്നു,
രണ്ടാമത പിടിക്കുന്നു.

To Retaliate, v. a. പകരത്തിന പകരം
കൊടുക്കുന്നു, പകരംവീട്ടുന്നു, പ്രതിചെ
യ്യുന്നു, പ്രതികാരം ചെയ്യുന്നു, പകമീളുന്നു.

Retaliation, s. പകരത്തിന പകരംകൊ
ടുക്കുക, പ്രതികാരം, പകരംവീഴ്ച, പ്രതി
ക്രിയ.

To Retard, v. a. താമസിപ്പിക്കുന്നു, വി
ഘ്നപ്പെടുത്തുന്നു, തടുക്കുന്നു, മുടക്കുന്നു; കു
ഴക്കുന്നു.

Retardation, s. വിഘ്നം, തടവ, കുഴപ്പം,
താമസിപ്പിക്കുക, വിരൊധം.

Retarder, s. വിഘ്നംവരുത്തുന്നവൻ, വി
രൊധി, കുഴക്കുന്നവൻ.

To Retch, v. n. ഓക്കാനിക്കുന്നു, കാറുന്നു,
കാക്കരിക്കുന്നു.

Retention, s. വെച്ചിരിക്കുക, വിടാതിരി
ക്കുക, പിടിത്തം; ധാരണം; കൊൾ; ധാ
രണ; മട്ട; തടവ, വിരൊധം, ബന്ധം.

Retentive, a. പിടിച്ചുകൊള്ളുന്ന, ധാര
ണയുള്ള.

Retentiveness, s. ധാരണാവതി.

Reticle, s. ചെറുവല.

Reticular, Retiform, a. വലപൊലെ
യുള്ള.

Reticule, s. വലപൊലെ തീൎത്തസഞ്ചി.

Retinue, s. പരിജനം, പരിവാരം, സെ
വകന്മാർ, കൂട്ടായ്മ.

To Retire, v. n. പൊരുന്നു, പിരിഞ്ഞ
പൊരുന്നു; പിന്മാറുന്നു, പിൻവാങ്ങുന്നു,
മാറിപ്പൊകുന്നു, പുറകൊട്ടുമാറുന്നു; മറവു
സ്ഥലത്തിലെക്ക പൊകുന്നു; ഗൂഢമായി
പാൎക്കുന്നു.

Retired, part. ഗുപ്തമായുള്ള, ഗൂഢമായു
ള്ള, പ്രത്യെകമായുള്ള, ഗൂഢമായി
പാൎക്കുന്ന.

Retiredness, s. പ്രത്യെകവാസം, ഗൂഢ
സ്ഥലം, എകാന്തസ്ഥലം.

Retirement, s. ഗൂഢമായുള്ള വാസസ്ഥ
ലം; രഹസ്യമായുള്ള വാസം; മാറിപ്പാൎപ്പ;
മാറിപ്പൊകുക, പിന്മാറണം.

To Retort, v. a. തിരിച്ചു തന്നെ ചുമത്തു
ന്നു, തിരിച്ച കൊള്ളിക്കുന്നു; പകരത്തിന
പകരം ചെയ്യുന്നു, പ്രത്യുപകാരം ചെയ്യു
ന്നു; പുറകൊട്ട വളെക്കുന്നു.

Retort, s. തിരിച്ചുപറയുന്ന കൊള്ളിവാ
ക്ക; പ്രത്യുപകാരം; പിൻ തെറിപ്പ; പുട
പ്രയൊഗത്തിനുള്ള ഒരു പാത്രം, മൂശ.

To Retrace, v. a. ആദിമൂലത്തൊളം തി
രക്കിനൊക്കുന്നു: തെടുന്നു, രണ്ടാമത തെ
ടിച്ചെല്ലുന്നു.

To Retract, v. a. തിരികെ വരുത്തുന്നു;
ദത്താപഹാരം ചെയ്യുന്നു: നിഷെധിക്കു
ന്നു, വാക്കുമാറിപറയുന്നു.

Retractation, s. നിഷെധവാക്ക, വാക്കു
മാറ്റം; പറഞ്ഞതിന പ്രതിപറയുക, അ
ഭിപ്രായമാറ്റം.

Retraction, s. തിരിച്ചുമെടിക്കുക; നിഷെ
ധവാക്ക, ദത്താപഹാരം; വാക്കുമാറ്റം;
അഭിപ്രായ ഭെദം; വഴക്ക ഒഴിക്കുക.

Retreat, s. എകാന്തസ്ഥലം, മറവുസ്ഥലം;
അഭയസ്ഥാനം; പിൻവാങ്ങൽ, പിന്മാ
റ്റം, പിന്നൊക്കം ഉള്ള മാറ്റം.

To Retreat, v. n. ഗൂഢമായി ചെന്നു പാ
ൎക്കുന്നു; ശരണം പ്രാപിക്കുന്നു, സങ്കെതം
പ്രാപിക്കുന്നു; മടങ്ങുന്നു, പിൻവാങ്ങുന്നു,
പിന്മാറുന്നു; സ്ഥലംമാറുന്നു.

To Retrench, v. a. കുറെക്കുന്നു, ചുരുക്കു
ന്നു; ചിലവുകുറെക്കുന്നു; അടക്കുന്നു.

Retrenchment, s. കുറെക്കുക, ചുരുക്കം;
ചിലവും മറ്റും കുറെക്കുക; അടക്കം.

To Retribute, v. a. തിരിച്ചുകൊടുക്കുന്നു;
പകരംവീട്ടുന്നു, പ്രതികാരം ചെയ്യുന്നു,
പകമീളുന്നു.

Retribution, s. തിരിച്ചുകൊടുക്കൽ, പക
രംവീട്ടൽ, പ്രതികാരം, പ്രത്യുപകാരം,
പകമീൾച.

Retributive, Retributory, a. തിരിച്ചു
കൊടുക്കുന്ന, പകരം വീട്ടുന്ന, പ്രതികാ
രം ചെയ്യുന്ന.

Retrievable, s. തിരികെ കിട്ടാകുന്ന, ഗു
ണം വരുത്താകുന്ന ; തിരിച്ചു വരുത്താകു
ന്ന.

To Retrieve, v. a. തിരിച്ചുകിട്ടുന്നു, തിരി
ച്ചുവരുത്തുന്നു; നന്നാക്കുന്നു, കുറവ തീൎക്കു
ന്നു; അറ്റകുറ്റം പൊക്കുന്നു.

Retrocession, s. പിൻവാങ്ങൽ, പുറകൊ
ട്ടുള്ള പൊക്കു.

Retroduction, s. പിന്നൊക്കം കൂട്ടിക്കൊ
ണ്ട വരിക.

Retrograde, a. പിന്നൊക്കം പൊകുന്ന;
വിരൊധമുള്ള, പ്രതികൂലമായുള്ള.

To Retrograde, v. n. പിന്നൊക്കംപൊ
കുന്നു.

Retrospect, s. കഴിഞ്ഞ കാൎയ്യങ്ങളെ നൊ
ക്കുക, ഭൂതവീക്ഷണം, വീണ്ടുവിചാരം.

Retrospection, s. കഴിഞ്ഞ കാൎയ്യങ്ങളെ
നൊക്കുക, പുറകൊട്ടുള്ള നൊട്ടം.


2 D

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/397&oldid=178251" എന്ന താളിൽനിന്ന് ശേഖരിച്ചത്