താൾ:CiXIV133.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PIC 337 PIE

Phlegm, s. കഫം, ശ്ലെഷ്മം.

Phlegmatic, a. ശ്ലെഷ്മംപിടിച്ച, കഫമു
ണ്ടാക്കുന്ന; മന്ദബുദ്ധിയുള്ള.

Phlegmon, s. എരിച്ചിലുള്ള വീക്കം, എരി
പൊരിസഞ്ചാരം.

Phleme, s. രക്തംകുത്തികളവാനുള്ളകരു.

Phosphorus, s. എളുപ്പത്തിൽകത്തുന്ന ഒരു
വസ്തു; പുലർകാലത്തെ നക്ഷത്രം.

Phrase, s. വാചകം, സംസാരരീതി.

Phraseology, s. വാചകരീതി.

Phrenetic, . മദമുള്ള, ബുദ്ധിഭ്രമമുള്ള.

Phrensy, s. ഉന്മദം, ഭ്രാന്ത, ബുദ്ധിഭ്രമം.

Phthisic, s. ക്ഷയരൊഗം, ശ്വാസഖാസം.

Phylactery, s. നെറ്റിപ്പട്ടം.

Physic, s. ചികിത്സ, വൈദ്യശാസ്ത്രം: ഔ
ഷധം, മരുന്ന; വിരെചന മരുന്ന.

To Physic, v. a. വിരെചിപ്പിക്കുന്നു, വ
യറ ഇളക്കുന്നു; ചികിത്സിക്കുന്നു.

Physical, a. സ്വാഭാവികമായുള്ള, പ്രകൃത
മായ ലൊകജ്ഞാനത്തൊടു ചെൎന്ന; ചികി
ത്സയൊടചെൎന്ന, ഔഷധംസംബന്ധിച്ച.

Physician, s. വൈദ്യൻ; ചികിത്സക്കാരൻ.
ഭിഷൿ.

Physics, s. പ്രകൃതമായ ലൌകീകജ്ഞാ
നം, പ്രകൃതിജ്ഞാനം.

Physiognomist, s. മുഖലക്ഷണംകൊണ്ട
ശീലത്തിന്റെയും മറ്റും അവസ്ഥ നിദാ
നിക്കുന്നവൻ.

Physiognomy. s. മുഖലക്ഷണം; മുഖല
ക്ഷണനിദാനം, സാമുദ്രികലക്ഷണം.

Physiology, s. പ്രാകൃതമായ ലൊകവി
ജ്ഞാനം, പ്രകൃതിയുടെ അവസ്ഥയെ കു
റിച്ചുള്ള ജ്ഞാനം.

Phytivorous, a. പുല്ലുതിന്നുന്ന, സസ്യങ്ങ
ളെ ഭക്ഷിക്കുന്ന.

Phytology, s. സസ്യങ്ങളുടെ വിവരം പ
റയുന്ന വിദ്യ.

Piacular, a. പാവനമാക്കതക്ക; മഹാ പാ
തകമുള്ള.

Pia—mater, s. തലച്ചൊറ മൂടിയിരിക്കുന്ന
നെരിയ തൊൽ.

Piaster, s. അന്യദെശത്തെ ഒരു നാണിഭം.

Piazza, s. നടപ്പന്തൽ, നടപ്പുര.

Pica, s. ഒരു വക അച്ചടി അക്ഷരം.

Picaroon, s. കൊള്ളക്കാരൻ, പിടിച്ചുപ
റിക്കാരൻ.

To Pick, v. a. നൊണ്ടുന്നു; ചികയുന്നു;
എടുക്കുന്നു, പെറുക്കുന്നു; കുത്തിയെടുക്കു
ന്നു ; കൊത്തിതിന്നുന്നു; കൊത്തുന്നു, കുത്തു
ന്നു; കൊത്തിനന്നാക്കുന്നു ; താഴകുത്തി തു
റക്കുന്നു; പിടിച്ചപറിക്കുന്നു.

To pick a hole in one's coat, ഒരുത്ത
ന്റെ പെരിൽ കുറ്റം കണ്ടുപിടിക്കുന്നു.

To pick a lock, കള്ളത്താക്കൊൽ കൊ
ണ്ട് പൂട്ടുതുറക്കുന്നു.

To pick one's pocket, ഒരുത്തന്റെ മു
ന്തിയറുക്കുന്നു.

To pick a quarrel, ശണ്ഠെക്കവഴിനൊ
ക്കുന്നു.

To Pick, v. n. കുറെച്ച കുറെച്ച പെറുക്കി
തിന്നുന്നു, കൊറിക്കുന്നു.

Pick, s. കൂൎത്തുളി; പല്ലുളി; സൂചി.

Pickapack, ad. പൊതിയായി, മാറാപ്പു
പൊലെ.

Pickaxe, s. ചുണ്ടൻ, കൂന്താലി, കൂന്താണി.

Pickback, a. മുതുകിലുള്ള.

Picked, or Piked, a. കൂൎത്ത, മൂൎച്ചയുള്ള.

Picker, s. പിടിച്ചുപറിക്കാരൻ; പെറുക്കു
ന്നവൻ; കുത്തിയെടുക്കുന്നതിനുള്ള സൂചി;
ചുണ്ടൻ.

Pickle, s. ഉപ്പുവെള്ളം, ഉപ്പിലും കാടിയി
ലും ഇട്ട സാധനം; ഉപ്പിലിട്ട പന്നിഇറ
ച്ചി; അവസ്ഥ.

To Pickle, v. a. ഉപ്പിലിടുന്നു, ഉപ്പിലും
കാടിയിലും ഇടുന്നു.

Pickleherring, s. പൊറാട്ടുകാരൻ, ഗൊ
ഷ്ഠിക്കാരൻ.

Picklock, s. കള്ളത്താക്കൊൽ; കള്ളത്താ
ക്കൊൽ ഇട്ടതുറക്കുന്നവൻ.

Pickpocket, s. മുന്തിയറുക്കുന്നവൻ.

Pickthank, s. ചപ്പടാച്ചിക്കാരൻ.

Pict, s. ചായംതെച്ചവൻ.

Pictorial, a. ചിത്രം എഴുത്തായുള്ള.

Picture, s. പടം, രൂപം, ചിത്രമെഴുത്ത,
പ്രതിമ, പ്രതിബിംബം.

To Picture, v. a. ചിത്രമെഴുതുന്നു, പടം
വരെക്കുന്നു; മനസ്സിൽഭാവിച്ചുകൊള്ളുന്നു.

Picturesque, a. ചിത്രംപൊലെ വൎണ്ണിച്ചി
രിക്കുന്ന.

To Piddle, v. n. അരൊചകത്തൊടെ തി
ന്നുന്നു.

Pie, s. അകത്ത പഴം മുതലായത ഇട്ടചുട്ട
പലഹാരം.

Piebald, a. പാണ്ടുള്ള, പലവൎണ്ണമായുള്ള.

Piece, s. ഖണ്ഡം, നുറുക്ക, കഷണം, തു
ണ്ട; പടം; ഉരു; കവിത: തൊക്ക കൂട്ട:
നാണിയം, കാശ.

To Piece, v. a. ഖണ്ഡമിടുന്നു, വലുതാക്കു
ന്നു, തുണ്ടുകൂട്ടിച്ചെൎക്കുന്നു; കൂട്ടിച്ചെൎക്കുന്നു,
പറ്റിക്കുന്നു, എല്ക്കുന്നു.

To Piece, v. n. കൂടിച്ചെരുന്നു, പിടിക്കു
ന്നു ; ഒന്നിക്കുന്നു; ഒതുങ്ങുന്നു.

Piecemeal, a. വെവ്വെറെയുള്ള , ഖണ്ഡം
ഖണ്ഡമായുള്ള.

Piecemeal, ad, ഖണ്ഡങ്ങളായി.

Pied, a. പലവൎണ്ണമായുള്ള, പാണ്ടുള്ള.


X x

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/349&oldid=178203" എന്ന താളിൽനിന്ന് ശേഖരിച്ചത്