താൾ:CiXIV133.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MUC 307 MUL

A mountain torrent, ഗിരിനദി, അരു
വി.

Mountain, a. പൎവതങ്ങളിൽ ഉണ്ടാകുന്ന,
മലകളിൽ കാണുന്ന.

Mountaineer, s. മലനാട്ടുകാരൻ; പൎവ
തവാസി; മലയൻ.

Mountainous, a. മലംപുറമായുള്ള, കുന്നു
ള്ള.

Mountebank, s. കള്ള വൈദ്യൻ; വൈദ്യ
പിട്ടപറയുന്നവൻ; ചാട്ടക്കാരൻ.

To Mourn, v. n. ദുഃഖിക്കുന്നു, പ്രലാപി
ക്കുന്നു, കരയുന്നു; ദുഃഖവസ്ത്രമുടുക്കുന്നു; ദുഃ
ഖഭാവത്തൊടിരിക്കുന്നു.

Mourner, s. ദുഃഖിക്കുന്നവൻ, ദീക്ഷിക്കുന്ന
വൻ, ക്ലെശിക്കുന്നവൻ.

Mournful, a. ദുഃഖമുള്ള, ദീക്ഷയുള്ള.

Mourning, a. ദുഃഖവസ്ത്രം; ദുഃഖം, വിലാ
പം.

Mouse, s. ചുണ്ടെലി.

Mousetrap, s. എലിക്കൂട, എലിക്കണി, എ
ലിവഞ്ചിക.

Mouth, s. വായ, വക്ത്രം, ദ്വാരം; തൊ
ള്ള.

To Mouth, v. n. വായ തുറന്ന അട്ടഹാ
സിക്കുന്നു, തൊള്ളയിടുന്നു, തിന്നുകളയു
ന്നു; പിറുപിറുക്കുന്നു.

Mouthed, a. വായുള്ള.

Mouthful, s. കബളം, ഉരുള; അല്പം.

Mouthless, a. വായില്ലാത്ത.

Mow, s. വയ്ക്കൊൽ ഉണക്കുപുല്ല ധാന്യം
ൟ വക കൂട്ടിയ കൂമ്പൽ.

To Mow, v. a. പുല്ലറുക്കുന്നു, അറുക്കുന്നു.
കൊയ്യുന്നു, പുല്ലുകൂട്ടുന്നു.

Mower, s. പുല്ലറുക്കുന്നവൻ.

Moxa, a, പഴുപ്പിക്കുന്ന വസ്തു, നിലമ്പാല.

Much, a. അധികമായുള്ള, വളര, അനെ
കം, അനല്പം, പെരുത്ത.

Much, ad. അധികം, അനെകം, അതി,
ബഹുവായി, വളരെ.

Much, s. അനെകം, ബഹു, ബഹുത്വം,
ഭൂരി.
To make much of, കാൎയ്യമായിവിചാരി
ക്കുന്നു, ലാളിക്കുന്നു.

Mucid, a. പൂപ്പുള്ള; ഒട്ടലുള്ള.

Mucilage, s. ഒട്ടൽ, ചളി.

Muck, s. കുപ്പ, ചപ്പ, ചാണകം; വളം.

To Muck, v. a. ചാണകമിടുന്നു, വളമി
ടുന്നു.

Muckhill, s. കുപ്പക്കുന്ന.

Muckwrom, a. ചാണകപ്പുഴു: ലുബ്ധൻ,
കൃപണൻ.

Mucky, a. കുപ്പയുള്ള; അഴുക്കുള്ള, ചെളി
യുള്ള.

Mucous, Muculent, a. ഒട്ടലുള്ള, മൂക്കിള
പൊലെയുള്ള, ചളിയുള്ള.

Mucus, s. ചളി, മൂക്കിള.

Mud, s. ചെറ, ചെളി, പങ്കം, മണ്ണ.

Muddiness, s. കലങ്ങൽ, കല്മഷം.

To Muddle, v. a. കലക്കുന്നു, കല്മഷമാക്കു
ന്നു; മദിപ്പിക്കുന്നു, ലഹരിപിടിപ്പിക്കുന്നു.

Muddy, a, കലങ്ങലുള്ള, ചെളിയുള്ള , ചെറു
ള്ള.

To Muddy, v. a. കലക്കുന്നു, കല്മഷമാക്കു
ന്നു, ബുദ്ധിമയക്കുന്നു.

Mudwall, s. മൺചുവര.

Muff, s. വൎഷകാലത്ത കൈകളെ മൂടുവാ
നുള്ള ഉറ.

Muffin, s. ചെറുവക അപ്പം.

To Muffle, v. a. പാതിമുഖംമൂടുന്നു; കണ്ണു
മൂടികെട്ടുന്നു; ചുരുട്ടികൂട്ടുന്നു; മറെക്കുന്നു.

Muffler, s. മുഖം മൂടുവാനുള്ള ഒരു വക മൂ
ടൽ; മറ.

Mufti, s. മുപ്തി.

Mug, s. മൊന്ത, ചെറിയ പാനപാത്രം.

Muggy, a. ൟറമായുള്ള, നനഞ്ഞ; മൂട
ലുള്ള.

Mulatto, s. വെളുത്തും കറുത്തും ഇരുവൎണ്ണ
മായുള്ള മാതാപിതാക്കന്മാൎക്ക പിറന്നവൻ.

Mulberry, s. പട്ടുനൂലുണ്ടാക്കുന്ന പുഴുക്കൾ
ക്ക ഇല ഭക്ഷണമായി കൊടുക്കുന്നതിനും
മറ്റും ഉള്ള ഒരു വക വൃക്ഷം.

Mulct, s. പ്രായശ്ചിത്തം, ദണ്ഡം, പിഴ.

To Mulct, v. a. പ്രായശ്ചിത്തം ചെയ്യിക്കു
ന്നു, പിഴ ചെയ്യിക്കുന്നു.

Mule, s. കൊവർകഴുത.

Muleteer, s. കൊവർകഴുതക്കാരൻ, കുതി
രക്കാരൻ.

Muliebrity, s. സ്ത്രീത്വം.

To Mull, v. a, വീഞ്ഞും മറ്റും കാച്ചി മ
ധുരം വരുത്തുന്നു.

Mullar, s. കുഴവി.

Mullet, s. ചെറുമീൻ.

Mulligrubs, s. കുടലുകളുടെ ചുളൂക്ക.

Mulloc, s. അഴുക്ക, കുപ്പ.

Multangular, a. പലകൊണുള്ള.

Multifarious, a. പലവിധമായുള്ള.

Multiform, a. പല ഭാഷയുള്ള, ബഹുവി
ധമായുള, നാനാരൂപമായുള്ള, ഉച്ചാവ
ചം.

Multiparous, a. വളര കുട്ടികളെ ഒരിക്കൽ
പെറുന്നു.

Multipede, a, പലകാലുള്ള പുഴു.

Multipliable, a. പെരുക്കാകുന്ന.

Multiplicand, s. പെരുക്കുവാനുള്ള ലക്കം.

Multiplication, s, പെരുക്കുക, പെരുക്കം,
പെരുക്കകണക്ക; ഗുണിതം, ഗുണകാരം.


R r 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/319&oldid=178173" എന്ന താളിൽനിന്ന് ശേഖരിച്ചത്